ഉയർന്ന മൈലേജും താങ്ങാനാവുന്ന വിലയുമുള്ള വിഭാഗത്തിലെ ശക്തമായ സ്‌കൂട്ടറാണ് ഹീറോ പ്ലഷർ പ്ലസ്. ഈ സ്‌കൂട്ടറിന്റെ വില, മൈലേജ്, സവിശേഷതകൾ എന്നിവയെക്കുറിച്ച് അറിയാം
ഉയർന്ന മൈലേജും താങ്ങാനാവുന്ന വിലയുമുള്ള സ്‍കൂട്ടറുകള്‍ക്ക് ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ വളരെ പ്രിയമാണ്. ഈ വിഭാഗത്തിലെ ശക്തമായ സ്‌കൂട്ടറാണ് ഹീറോ പ്ലഷർ പ്ലസ്. ഈ സ്‌കൂട്ടറിന്റെ വില, മൈലേജ്, സവിശേഷതകൾ എന്നിവയെക്കുറിച്ച് അറിയാം
BS6 എഞ്ചിനിലാണ് ഈ സ്‌കൂട്ടർ വരുന്നത്. ഹീറോ പ്ലെഷർ പ്ലസില്‍ 110.9 സിസി എഞ്ചിനാണ് ഹൃദയം. ഈ ശക്തമായ എഞ്ചിൻ റോഡിൽ 8 ബിഎച്ച്പി കരുത്തും ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ 8.7 എൻഎം പരമാവധി ടോർക്ക് സൃഷ്ടിക്കുന്നു. സുരക്ഷയ്ക്കായി ഇതിന് ഡ്രം ബ്രേക്കും സംയുക്ത ബ്രേക്കിംഗ് സിസ്റ്റവും നൽകിയിട്ടുണ്ട്.
undefined
ബോൾഡ് ഹെഡ്‌ലാമ്പുകളും ഏപ്രോൺ മൗണ്ടഡ് ടേൺ ഇൻഡിക്കേറ്ററുകളും സ്‌കൂട്ടറിന് ലഭിക്കുന്നു.ഹീറോ പ്ലഷർ പ്ലസിന്റെ ഭാരം 104 കിലോയാണ്. ഇത് റോഡിൽ നിയന്ത്രിക്കുന്നത് എളുപ്പമാക്കുന്നു. ഒപ്പം ഇടുങ്ങിയ തെരുവുകളിൽ വാഹനം ഓടിക്കുന്നത് എളുപ്പമാക്കുന്നു. 4.8 ലിറ്ററിന്റെ ഇന്ധന ടാങ്കാണ് നൽകിയിരിക്കുന്നത്. ഒപ്പം എൽഇഡി ടെയിൽ ലാമ്പുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സ്മാർട്ട്‌ഫോൺ പെയറിംഗിനായി ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകൾ ഈ സ്‍കൂട്ടറിന് ലഭിക്കുന്നു. പ്രകടനത്തിന്റെയും സുഖസൗകര്യങ്ങളുടെയും ബ്രാൻഡ് വാഗ്‌ദാനം നൽകിക്കൊണ്ട്, സാധ്യമായ ഏറ്റവും ഉയർന്ന ഇന്ധനക്ഷമതയ്‌ക്കായി i3S പേറ്റന്റ് സാങ്കേതികവിദ്യയും പ്ലെഷർ പ്ലസില്‍ ഉണ്ട്. റൈഡറിന്റെയും പിന്നിൽ ഇരിക്കുന്ന ആളിന്റെയും പരമാവധി സുരക്ഷ ഉറപ്പുവരുത്തുന്ന സ്‍കൂട്ടറിന് ഒരു സൈഡ് സ്റ്റാൻഡ് വിഷ്വൽ ഇൻഡിക്കേഷനും 'സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫും' ഉണ്ടെന്നും കമ്പനി പറയുന്നു. - *
ഇതിന് മികച്ച അണ്ടർ സ്റ്റോറേജ് സ്പേസ് ഉണ്ട്.രണ്ട് ലഗേജ് ഹുക്കുകൾ ലഭ്യമാണ്. മൂന്ന് വേരിയന്റുകളിലും എട്ട് കളർ ഓപ്ഷനുകളിലും ഹീറോ പ്ലഷര്‍ പ്ലസ് വിപണിയിൽ ലഭ്യമാണ്. 74,228 രൂപയാണ് ഈ സ്‍കൂട്ടറിന്‍റെ കൊച്ചിയിലെ പ്രാരംഭ എക്‌സ്‌ഷോറൂം വില. 82,758 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഇതിന്റെ ടോപ്പ് വേരിയന്‍റ് വരുന്നത്. വിപണിയിൽ ടിവിഎസ് സ്‍കൂട്ടി സെസ്റ്റ് 110, ഹോണ്ട ആക്ടിവ 6ജി, ടിവിഎസ് ജൂപ്പിറ്റർ 110 എന്നിവയുമായാണ് ഹീറോ പ്ലഷര്‍ പ്ലസ് മത്സരിക്കുന്നത്.
അടിമുടി മാറിയോ ഈ ഹീറോ ജനപ്രിയൻ? ഇതാ അറിയേണ്ടതെല്ലാം!