"രക്ഷിച്ചത് ബില്‍ഡ് ക്വാളിറ്റി, നന്ദി ഫോര്‍ഡ്.." കണ്ണീരൊടെ ഒരു ഫോര്‍ഡ് ഉടമയുടെ വാക്കുകള്‍!

By Web Team  |  First Published Jun 15, 2023, 11:46 AM IST

നിര്‍മ്മാണത്തിലെ ദൃഢത കൊണ്ടും മികച്ച സുരക്ഷയുമൊക്കെ കാരണം ഇന്നും ഫോര്‍ഡ് വാഹനങ്ങളെ ജീവനു തുല്യം സ്‍നേഹിക്കുന്നവരുണ്ട്. ഫോര്‍ഡ് ഇക്കോസ്‍പോര്‍ട്ട്, ഫിഗോ, ആസ്‍പയര്‍ തുടങ്ങിയ മോഡലുകള്‍ക്കൊക്കെ ഇന്നും യൂസ്‍ഡ് കാര്‍ വിപണിയില്‍ ആവശ്യക്കാരേറെയാണ്. ഫോര്‍ഡ് വാഹനങ്ങള്‍ ഉള്‍പ്പെടുന്ന അപകടങ്ങളില്‍ യാത്രികര്‍ സുരക്ഷിതരായി രക്ഷപ്പെടുന്ന വാര്‍ത്തകള്‍ മുമ്പും കേട്ടിട്ടുണ്ട്. അത്തരമൊരു അപകട വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 


ക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ഫോര്‍ഡ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ട് രണ്ടു വര്‍ഷം തികയാറായി. എങ്കിലും നിര്‍മ്മാണത്തിലെ ദൃഢത കൊണ്ടും മികച്ച സുരക്ഷയുമൊക്കെ കാരണം ഇന്നും ഫോര്‍ഡ് വാഹനങ്ങളെ ജീവനു തുല്യം സ്‍നേഹിക്കുന്നവരുണ്ട്. ഫോര്‍ഡ് ഇക്കോസ്‍പോര്‍ട്ട്, ഫിഗോ, ആസ്‍പയര്‍ തുടങ്ങിയ മോഡലുകള്‍ക്കൊക്കെ ഇന്നും യൂസ്‍ഡ് കാര്‍ വിപണിയില്‍ ആവശ്യക്കാരേറെയാണ്. ഫോര്‍ഡ് വാഹനങ്ങള്‍ ഉള്‍പ്പെടുന്ന അപകടങ്ങളില്‍ യാത്രികര്‍ സുരക്ഷിതരായി രക്ഷപ്പെടുന്ന വാര്‍ത്തകള്‍ മുമ്പും കേട്ടിട്ടുണ്ട്. അത്തരമൊരു അപകട വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു ഫോര്‍ഡ് ഫിഗോ ആസ്‍പയര്‍ ഉടമയാണ് താൻ നേരിട്ട വൻ അപകടത്തിന്‍റെയും ഒരു പോറലുപോലുമേല്‍ക്കാതെ രക്ഷപ്പെട്ടതിന്‍റെയും കഥ പറയുന്നത്. 

ദില്ലി സ്വദേശിയായ വീര്‍ തിവാരി എന്ന ഫിഗോ ആസ്‍പയര്‍ ഉടമ രാജ്യത്തെ ഫിഗോ ഉടമകളുടെ ഫേസ് ബുക്ക് കൂട്ടായ്‍മയിലാണ് അപകടവിവരം പങ്കുവച്ചത്. ആ കഥ ഇങ്ങനെ . ഈ ജൂണ്‍ 13ന് ഡൽഹി രുദ്രപൂർ ഹൈവേയിലൂടെ തന്‍റെ ഫിഗോ ആസ്‍പയറില്‍യാത്ര ചെയ്യുകയായിരുന്നു തിവാരി. ഡൽഹിയിലേക്കായിരുന്നു യാത്ര. ഒപ്പം മറ്റു മൂന്ന് സഹയാത്രികരും ഉണ്ടായിരുന്നു.

Latest Videos

undefined

മണിക്കൂറിൽ 60-70 കിലോമീറ്റർ വേഗതയിലായിരുന്നു വാഹനം ഓടിക്കൊണ്ടിരുന്നത്. ഹൽദ്വാനി നഗരത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ സഞ്ചരിച്ചപ്പോൾ പെട്ടെന്ന് എതിർവശത്തുള്ള ഒരു വാഹനത്തെ മറികടന്ന് ഒരു ബസ് റോംഗ് സൈഡില്‍ അമിതവേഗതയില്‍ വന്നെന്നും ഉടമ പറയുന്നു. തുടര്‍ന്ന് ഞെട്ടിപ്പോയ താൻ പെട്ടെന്ന് സ്റ്റിയറിംഗ് ഇടത്തേക്ക് വെട്ടിച്ചെന്നും അതോടെ നിയന്ത്രണം നഷ്‍ടമാ കാര്‍ റോഡില്‍ റോഡിൽ നിന്നും പുറത്തേക്ക് പാഞ്ഞു. രണ്ടുമൂന്നു തവണ കരണം മറിഞ്ഞ ശേഷം കാര്‍ ഒരു മരത്തിൽ ഇടിച്ച ശേഷമാണ് നിന്നതെന്നുമാണ് തിവാരി പറയുന്നത്. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിന്‍റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഇത് കാറിനേറ്റ ആഘാതത്തിന്‍റെയും സംഭവിച്ച അപകടത്തിന്‍റെയും ഭീകരത വ്യക്തമാക്കുന്നു. 

അപകടം, യാത്രികരെ സുരക്ഷിതരാക്കി ഇക്കോസ്‍പോര്‍ട്; 'കണ്ണിരിക്കുമ്പോള്‍ വിലയറിഞ്ഞില്ലെ'ന്ന് ജനം!

ആർക്കും പരിക്കില്ലെന്നും തങ്ങൾ എല്ലാവരും സുരക്ഷിതരാണ് എന്നും ശരീരത്തിൽ ഒരു പോറൽ പോലും ഏറ്റിട്ടില്ലെന്നും വീര്‍ തിവാരി എഴുതുന്നു. ഫോർഡ് കാറുകളുടെ ബിൽഡ് ക്വാളിറ്റിയാണ് രക്ഷിച്ചതെന്നും ദൈവത്തിനും ഇത്രയും വിലയേറിയ ഗുണനിലവാരമുള്ള കാറുകൾ നിർമ്മിച്ചതിന് ഫോർഡിനും നന്ദി പറഞ്ഞു കൊണ്ടാണ് ഉടമ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

നിലവില്‍ ഫോര്‍ഡ് ഇന്ത്യ
ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യയിലെ വാഹനനിര്‍മ്മാണം അവസാനിപ്പിക്കുന്നതായി 2021 സെപ്റ്റംബറിലാണ് വ്യക്തമാക്കിയത്.  2021 അവസാനത്തോടെ ഗുജറാത്തിലേയും 2022-ന്റെ മധ്യത്തോടെ തമിഴ്‌നാട്ടിലേയും പ്ലാന്റുകളിലെ വാഹനനിര്‍മാണം കമ്പനി അവസാനിപ്പിച്ചു. രാജ്യത്തെ കച്ചവടം വൻ നഷ്‍ടത്തിലാണെന്ന് പറഞ്ഞായിരുന്നു ഫോര്‍ഡ് ഇന്ത്യ വിട്ടത്. ഫോര്‍ഡിന്‍റെ ഗുജറാത്തിലെ പ്ലാന്‍റ് അടുത്തിടെ ടാറ്റ മോട്ടോഴ്‌സ് സ്വന്തമാക്കിയിരുന്നു. 

സുരക്ഷയില്‍ സൂപ്പര്‍
എൻഡവര്‍, ഫിഗോ, ഫിഗോ ആസ്‍പയര്‍, ഫ്രീസൈറ്റല്‍, എക്കോസ്‍പോര്‍ട്ട് തുടങ്ങിയ മോഡലുകളായിരുന്നു അവസാനകാലത്ത് ഫോര്‍ഡിന്‍റെ ഇന്ത്യൻ വാഹന നിരയില്‍ ഉണ്ടായിരുന്നത്. ആറ് എയർബാഗുകൾ, റിയർ പാർക്കിംഗ് ക്യാമറ, എബിഎസ് വിത്ത് ഇബിഡി, ഇഎസ്‌സി, ട്രാക്ഷൻ കൺട്രോൾ (സെഗ്മെന്റ് എക്‌സ്‌ക്ലൂസീവ്), ഹിൽ-ലോഞ്ച് അസിസ്റ്റ് തുടങ്ങിയ മികച്ച സുരക്ഷാ ഫീച്ചറുകളോടെയായിരുന്നു ഫിഗോ ഹാച്ച് ബാക്കും ആസ്‍പയര്‍ സെഡാനുമൊക്കെ എത്തിയിരുന്നത്.

2020ല്‍ നടത്തിയ ലാറ്റിന്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ഡ് ഇന്ത്യയില്‍ നിര്‍മ്മിച്ച് കയറ്റി അയച്ച ഫോര്‍ഡ് ഫിഗോ മികച്ച പ്രകടനം കാഴ്‍ചവച്ചിരുന്നു.  ഗുജറാത്തിലെ സാനന്ദിലെ പ്ലാന്‍റില്‍ നിര്‍മ്മിച്ച് മെക്‌സികോയില്‍ എത്തിച്ച ഹാച്ച്ബാക്ക് മോഡലായ ഫിഗോയും സെഡാന്‍ മോഡലായ ആസ്പയറും നാല് സ്റ്റാര്‍ റേറ്റിംഗ് നേടിയാണ് സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‍ചയ്ക്കുമില്ലെന്ന് തെളിയിച്ചത്. 

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷയില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങുകളാണ് ഫോര്‍ഡിന്‍റെ ഈ വാഹനങ്ങള്‍ അന്ന് സ്വന്തമാക്കിയത്.  നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്‌സ്, സീറ്റ് ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡേഴ്‌സ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങളാണ് ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തത്.  ഈ സംവിധാനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ക്രാഷ് ടെസ്റ്റില്‍ വിലയിരുത്തിരുന്നു. 

ബില്‍ഡ് ക്വാളിറ്റിക്കും സുരക്ഷയ്ക്കുമൊക്കെ പേരു കേട്ട ഈ മോഡലുകളൊക്കെ ഉണ്ടായിരുന്നിട്ടും ഇന്ത്യൻ വിപണിയില്‍ ക്ലച്ച് പിടിക്കാൻ ഫോര്‍ഡ് കമ്പനിക്ക് സാധിക്കാത്തത് വാഹനലോകത്തെ അമ്പരപ്പിച്ചിരുന്നു. മാര്‍ക്കറ്റിംഗിലെ പിഴവുകളാണ് ഫോര്‍ഡിന്‍റെ പരാജയത്തിനുള്ള മുഖ്യ കാരണമെന്ന് കരുതുന്നവരാണ് ഭൂരിഭാഗം ഫോര്‍ഡ് പ്രേമികളും. അതേസമയം കമ്പനി ഇന്ത്യ വിട്ടെങ്കിലും സര്‍വ്വീസ് സെന്‍ററുകളും മറ്റും പൂര്‍വ്വാധികം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണെന്നും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ഫോര്‍ഡ് ഉടമകള്‍ സാക്ഷ്യപ്പെടുത്തുന്നു.

"നീ വിട പറയുമ്പോള്‍.." ഇന്ത്യയിലെ അവസാന വണ്ടിയും ഇറങ്ങി, ഗുഡ് ബൈ ഫോര്‍ഡ്!

ഇടിച്ചാല്‍ പപ്പടമാകില്ല, പക്ഷേ വാങ്ങാന്‍ ആളില്ല; ഫോര്‍ഡിന് ഇന്ത്യയില്‍ സംഭവിച്ചത്!


 

click me!