റോയൽ എൻഫീൽഡ് സ്‌ക്രാം 450 വീണ്ടും പരീക്ഷണത്തില്‍

By Web Team  |  First Published May 31, 2023, 11:08 AM IST

ഇപ്പോഴിതാ സ്‌ക്രാം 450 ന്റെ ടെസ്റ്റ് പതിപ്പിനെ ഒരിക്കൽ കൂടി നിരത്തില്‍ കണ്ടെത്തി.  


സ്‌ക്രാം 450 സിസി ബൈക്ക് ഉൾപ്പെടെ ഒന്നിലധികം ബൈക്കുകളുടെ പണിപ്പുരയിലാണ് ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ്. വരാനിരിക്കുന്ന ബൈക്കുകൾ വരുന്ന വർഷത്തിലുടനീളം വിവിധ സമയങ്ങളിൽ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. ഇപ്പോഴിതാ സ്‌ക്രാം 450 ന്റെ ടെസ്റ്റ് പതിപ്പിനെ ഒരിക്കൽ കൂടി നിരത്തില്‍ കണ്ടെത്തി.  

ഏറ്റവും പുതിയ സ്‌ക്രാം 450 ടെസ്റ്റ് പതിപ്പ് ഒരേ ബോഡി വർക്ക് സ്‌പോർട് ചെയ്യുമ്പോൾ നിരവധി ആക്‌സസറികളുമായി കണ്ടെത്തി. ഇതാണ്  മുൻ മോഡലുകളിൽ നിന്ന് ഇതിനെ വ്യത്യസ്‍തമാക്കുന്നത്. സ്പൈ ഷോട്ടുകൾ ഒരു ചെറിയ സുതാര്യമായ വിസറിന് മുകളിൽ വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റും ബാർ-എൻഡ് മിററുകളുള്ള പരന്ന വീതിയുള്ള ഹാൻഡിൽബാറും കാണിക്കുന്നു. സ്പ്ലിറ്റ് സീറ്റും സ്റ്റബി എക്‌സ്‌ഹോസ്റ്റും ടോപ്പ് ബോക്‌സും ഇരുവശത്തും പാനിയർ മൗണ്ടുകളും ചേർത്തിരിക്കുന്നു.

Latest Videos

undefined

ഹിമാലയൻ 450 ന് സമാനമായ സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് 450 സിസി എഞ്ചിനാണ് ബൈക്കിന്റെ പവർട്രെയിൻ സ്ഥാനത്ത് ഉണ്ടാകുക. ഇത് ആറ് സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിക്കും. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളിലും മോണോഷോക്കിലും ടെസ്റ്റ് ബൈക്ക് സസ്പെൻഡ് ചെയ്‍തിട്ടുണ്ട്. ഇതിന്റെ ബ്രേക്കിംഗ് ഹാർഡ്‌വെയറിൽ എബിഎസ് ഉള്ള ഒരൊറ്റ ഫ്രണ്ട് റിയർ ഡിസ്‌ക് ഉൾപ്പെടുന്നു. സ്‌പോക്ക് യൂണിറ്റുകൾക്ക് പകരം അലോയ് വീലുകൾ ആണ് ടെസ്റ്റ് പതിപ്പില്‍ ഉപയോഗിക്കുന്നത്. വരാനിരിക്കുന്ന സ്‌ക്രാം 450-ൽ എൽഇഡി ഹെഡ്‌ലൈറ്റും ഹിമാലയൻ 450-ന് സമാനമായ സിംഗിൾ-പോഡ് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ടായിരിക്കും.

നിലവിലെ റോയൽ എൻഫീൽഡ് സ്‌ക്രാം 411 ന്റെ ദില്ലി എക്സ് ഷോറൂം വില 2.06 ലക്ഷം രൂപയാണ്. വരാനിരിക്കുന്ന സ്‌ക്രാം 450-ന്റെ വിലയെക്കുറിച്ച് ഒരു വിവരവുമില്ലെങ്കിലും, സ്‌ക്രാം 450-ന് നിലവിലെ വിലയേക്കാൾ വില കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, ബുള്ളറ്റ് 350, ഹിമാലയൻ 450, ഷോട്ട്ഗൺ 650, ക്ലാസിക് 650, ഹിമാലയൻ റെയ്ഡ് 450 എന്നിവയുൾപ്പെടെ റോയൽ എൻഫീൽഡിൽ നിന്നുള്ള ഒന്നിലധികം മോഡലുകൾ കമ്പനിയുടെ പണിപ്പുരയിലാണ്.

click me!