വരുന്നൂ പുതിയ റോയൽ എൻഫീൽഡ് 350 സിസി ബോബർ

By Web Team  |  First Published Jun 26, 2023, 10:23 PM IST

350 സിസി സെഗ്‌മെന്റിനെക്കുറിച്ച് പറയുമ്പോൾ, റോയൽ എൻഫീൽഡ് പുതിയ തലമുറ ബുള്ളറ്റ് 350 ഉം പുതിയ 350 ബോബറും കൊണ്ടുവരും. റോയല്‍ എൻഫീല്‍ഡ് 350 സിസി ബോബർ അടിസ്ഥാനപരമായി ക്ലാസിക് 350-ന്റെ ഭാരം കുറഞ്ഞതും താങ്ങാനാവുന്നതുമായ ഒരു വകഭേദമായിരിക്കും. 


മെറ്റിയർ 350, ക്ലാസിക് 350, ഹിമാലയൻ, സൂപ്പർ മെറ്റിയർ 650, ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 തുടങ്ങിയ മോഡലുകളുമായി റോയൽ എൻഫീൽഡ് കുതിക്കുകയാണ്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ കുറഞ്ഞത് 13 പുതിയ ബൈക്കുകളെങ്കിലും കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ട്. അടുത്ത മൂന്ന് - നാല് വർഷത്തിനുള്ളിൽ പ്രതിവർഷം നാല് മോഡലുകൾ വീതം ഘട്ടംഘട്ടമായി പുതിയ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. 350 സിസി പ്ലാറ്റ്‌ഫോമിൽ രണ്ട് പുതിയ ബൈക്കുകളും 450 സിസി പ്ലാറ്റ്‌ഫോമിൽ അഞ്ച് ബൈക്കുകളും 650 സിസി പ്ലാറ്റ്‌ഫോമിൽ ആറ് പുതിയ മോഡലുകളും ഉണ്ടാകും. 

350 സിസി സെഗ്‌മെന്റിനെക്കുറിച്ച് പറയുമ്പോൾ, റോയൽ എൻഫീൽഡ് പുതിയ തലമുറ ബുള്ളറ്റ് 350 ഉം പുതിയ 350 ബോബറും കൊണ്ടുവരും. റോയല്‍ എൻഫീല്‍ഡ് 350 സിസി ബോബർ അടിസ്ഥാനപരമായി ക്ലാസിക് 350-ന്റെ ഭാരം കുറഞ്ഞതും താങ്ങാനാവുന്നതുമായ ഒരു വകഭേദമായിരിക്കും. മുമ്പ്, ഒറ്റ പീസ് സീറ്റിലാണ് ബൈക്ക് കണ്ടിരുന്നത്, ഇത്തവണ അതിന്റെ ടെസ്റ്റ് പതിപ്പ് രണ്ട് സീറ്റുകളുള്ള സെറ്റിലാണ് കണ്ടത്. പിൻ ഫെൻഡറിന് തൊട്ട് മുകളിലായാണ് കാന്റിലിവേർഡ് പില്യൺ സീറ്റ് ഉറപ്പിച്ചിരിക്കുന്നത്. അതിന്റെ 350 സിസി സഹോദരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ റോയൽ എൻഫീൽഡ് 350 സിസി ബോബറിന് ചെറിയ സബ്ഫ്രെയിം ഉണ്ട്.

Latest Videos

undefined

മുൻഭാഗം റോയൽ എൻഫീൽഡ് ക്ലാസിക് 350-ന് സമാനമായി കാണപ്പെടുമ്പോൾ, പിൻഭാഗം റിയർ ഷോക്ക് അബ്സോർബർ മൗണ്ടുകൾ വരെ മാത്രം വ്യാപിക്കുന്നു. 350 ബോബറിന് ഉയർന്ന ഹാൻഡിൽബാറുകൾ ഉണ്ട്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഇന്ധന ടാങ്ക്, ആവരണമുള്ള ടെലിസ്‌കോപ്പിക് ഫോർക്ക് സസ്പെൻഷൻ തുടങ്ങിയ ഡിസൈൻ ഘടകങ്ങൾ ക്ലാസിക് 350-ൽ നിന്ന് കടമെടുത്തതാണ്.

ജാവ 42 ബോബർ, ജാവ പെരാക്ക് എന്നിവയുമായി ഈ പുതിയ റോയൽ എൻഫീൽഡ് മോഡല്‍ നേരിട്ട് മത്സരിക്കും. അതിന്റെ രണ്ട് എതിരാളികൾക്കും ഏകദേശം രണ്ട് ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. റോയൽ എൻഫീൽഡിന്റെ പുതിയ 350 സിസി ബോബറിന് 1.90 ലക്ഷം മുതൽ 2.21 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പരിധിക്കുള്ളിൽ ലഭ്യമാകുന്ന ക്ലാസിക് 350 ന് സമാനമായി കൂടുതലോ കുറവോ പ്രതീക്ഷിക്കാം.

ഏകദേശം 20 ബിഎച്ച്‌പിയും 27 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 349 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിൻ ആയിരിക്കും പുതിയ റോയൽ എൻഫീൽഡ് ബോബറിന് കരുത്തേകുക. ഇതേ മോട്ടോർ ക്ലാസിക്, മെറ്റിയർ 350 എന്നിവയ്ക്ക് കരുത്ത് പകരുന്നു, കൂടാതെ ഇത് കുറച്ച് വൈബ്രേഷനുകളോടെ കൂടുതൽ പരിഷ്‍കൃതവും വിശ്വസനീയവുമാണെന്ന് അവകാശപ്പെടുന്നു.

വരുന്നത് ബുള്ളറ്റ് പെരുമഴ, പരീക്ഷണം തുടങ്ങി റോയല്‍ എൻഫീല്‍ഡ്

click me!