ചവിട്ടേണ്ട ആവശ്യമില്ല, ഒറ്റ ചാർജ്ജിൽ 80 കിമീ വരെ ഓടും, വില ഇത്ര മാത്രം; ഇതാ ഒരു കിടിലൻ സൈക്കിള്‍

By Web Team  |  First Published Jun 14, 2023, 12:42 PM IST

എന്നാൽ, ഇപ്പോൾ വിദ്യാർഥികളുടെയും മറ്റും ഇത്തരം പ്രശ്‌നങ്ങൾ ഒഴിവായിരിക്കുന്നു. താങ്ങാനാവുന്ന വിലയുള്ള ഒരു ഇലക്ട്രിക്ക് സൈക്കിൾ അവതരിപ്പിച്ചിരിക്കുന്നത് ഒരു വിദ്യാർത്ഥി തന്നെയാണ്.  രാജസ്ഥാനിലെ കോട്ടയിലാണ് വീരേന്ദ്ര ശുക്ല എന്ന് 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ സൈക്കിൾ നിർമ്മിച്ചിരിക്കുന്നത്. 

സാധാരണക്കാരുടെ വാഹനമാണ് സൈക്കിള്‍. കുട്ടികൾ സ്‍കൂളില്‍ പോകാനും മറ്റും സൈക്കിള്‍ ഉപയോഗിക്കുന്നത് രാജ്യത്തിന്‍റെ പലയിടങ്ങളിലും ഇന്നും സാധാരണമായ കാഴ്‍ചയാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് ചൂട് വളരെയധികം വർദ്ധിച്ചു. സൈക്കിൾ ചവിട്ടുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിക്കുന്നു. പക്ഷേ ഒരു മോട്ടോർ ബൈക്ക് വാങ്ങാൻ പണമില്ലാത്തവര്‍ പിന്നെ എന്തുചെയ്യാനാണ്?

എന്നാൽ, ഇപ്പോൾ വിദ്യാർഥികളുടെയും മറ്റും ഇത്തരം പ്രശ്‌നങ്ങൾ ഒഴിവായിരിക്കുന്നു. താങ്ങാനാവുന്ന വിലയുള്ള ഒരു ഇലക്ട്രിക്ക് സൈക്കിൾ അവതരിപ്പിച്ചിരിക്കുന്നത് ഒരു വിദ്യാർത്ഥി തന്നെയാണ്.  രാജസ്ഥാനിലെ കോട്ടയിലാണ് വീരേന്ദ്ര ശുക്ല എന്ന് 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ സൈക്കിൾ നിർമ്മിച്ചിരിക്കുന്നത്. 

Latest Videos

undefined

ഈ ഇലക്ട്രിക് സൈക്കിൾ അദ്ദേഹം കണ്ടുപിടിച്ചതാണ്. ഒറ്റ ചാർജിൽ 80 കിലോമീറ്റർ വരെ ഓടുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണ സൈക്കിളിനേക്കാൾ വേഗത്തിൽ പ്രവർത്തിക്കുന്നു. ഈ സൈക്കിളിന് ഒരു സംയോജിത ഇലക്ട്രിക് മോട്ടോർ ഉണ്ടെന്ന്  ശുക്ല പറയുന്നു. ഇതിന് പുറമെ റീചാർജ് ചെയ്യാവുന്ന ബാറ്ററിയും ഇതിൽ സ്ഥാപിച്ചിട്ടുണ്ട്.

ഈ സൈക്കില്‍ മണിക്കൂറിൽ 25 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ ഓടുന്നു. 25,000 രൂപയ്ക്ക് ഈ ഇലക്ട്രിക് സൈക്കിൾ ലഭിക്കുമെന്ന് വീരേന്ദ്ര ശുക്ല പറയുന്നു. ഒരു പുതിയ ഇലക്ട്രിക് സ്‍കൂട്ടര്‍ വാങ്ങാൻ 70,000 മുതൽ 80,000 രൂപ വരെ ചെലവ് വരുമ്പോഴാണ് ഈ ചുരുങ്ങിയ വിലയില്‍ ഇത്തരമൊരു സൈക്കില്‍ ലഭിക്കുന്നതെന്നും വിദ്യാര്‍ത്ഥി പറഞ്ഞതായി ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു. 

നമ്പർ വണ്‍ ഇലക്ട്രിക് ത്രീ-വീലർ നിർമ്മാതാക്കള്‍ തങ്ങളാണെന്ന് മഹീന്ദ്ര

click me!