കുറ്റവാളിയുടെ പിന്നാലെ പാഞ്ഞു, ചാര്‍ജ്ജ് തീര്‍ന്ന ഇലക്ട്രിക് കാര്‍ പൊലീസിനെ ചതിച്ചു!

By Web Team  |  First Published Sep 29, 2019, 5:59 PM IST

കുറ്റവാളിയുടെ കാറിനു പിന്നാലെ പാഞ്ഞു. പൊലീസിന്‍റെ ഇലക്ട്രിക്ക് കാര്‍ ചാര്‍ജ്ജ് തീര്‍ന്ന് പെരുവഴിയില്‍


കുറ്റവാളിയുടെ കാറിനു പിന്നാലെ പാഞ്ഞ പൊലീസിന്‍റെ ഇലക്ട്രിക്ക് കാര്‍ ചാര്‍ജ്ജ് തീര്‍ന്ന് വഴിയില്‍ കുടുങ്ങി. കാലിഫോർണിയയിലാണ് സംഭവം. കാലിഫോർണിയയിലെ ഫെയർമൗണ്ട് പൊലീസിനെയാണ് വൈദ്യുത കാര്‍ ചതിച്ചത്. 

പൊലീസിന്‍റെ പട്രോളിംഗിനിടെയാണ് സംഭവം. സംശയാസ്‍പദമായ സാഹചര്യത്തില്‍ കണ്ട ഒരു പതിവ് കുറ്റവാളി പൊലീസിനെ കണ്ടയുടന്‍ കാറില്‍ കയറി അമിതവേഗതിയില്‍ കടന്നുകളയാന്‍ ശ്രമിച്ചു. ടെസ്‌ലയുടെ 2014 ടെസ്‌ല മോഡൽ എസുമായി ഫെയർമൗണ്ട് പൊലീസ് കുറ്റവാളിക്ക് പിന്നാലെയും പാഞ്ഞു. 

Latest Videos

undefined

മണിക്കൂറിൽ 170 കിലോമീറ്റർ വേഗത്തിൽ വരെ നടത്തിയ കാര്‍ ചെയ്‍സിനൊടുവില്‍ വണ്ടിയുടെ ചാര്‍ജ്ജ് തീരുകയാണെന്ന് പൊലീസ് ഡ്രൈവര്‍ തിരിച്ചറിഞ്ഞു. ഇനി ഏകദേശം 10 കിലോമീറ്റർ കൂടി മാത്രമേ ഓടുകയുള്ളൂവെന്നു മനസിലാക്കിയ പൊലീസ് ഒടുവില്‍ ചെയ്‍സ് അവസാനിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ മറ്റ് പൊലീസ് യൂണിറ്റുകൾ പിന്തുടര്‍ന്ന കാര്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പക്ഷേ അപ്പോഴേക്കും കുറ്റവാളി രക്ഷപ്പെട്ടിരുന്നു. ഈ വർഷം മാർച്ചിലാണ് ഫെയർമൗണ്ട് പൊലീസ് തങ്ങളുടെ പട്രോളിംഗ് വാഹനം മോഡൽ എസ് ആക്കിയത്. 

 

click me!