ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം, രാജ്യത്ത് ഒരു കാർ ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ഇലോൺ മസ്‌കിന്റെ ടെസ്‌ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി രാജ്യത്ത് പ്രതിവർഷം അഞ്ച് ലക്ഷം വൈദ്യുത വാഹനങ്ങൾ ഉൽപ്പാദിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കാറിന്‍റെ വില 20 ലക്ഷം രൂപ മുതൽ ആരംഭിക്കും.
അമേരിക്കൻ വാഹനഭീമനായ ടെസ്‌ല അതിന്റെ ആഗോള ശൃംഖല ക്രമാനുഗതമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കമ്പനിയുടെ യാത്രയിലെ അടുത്ത ലക്ഷ്യസ്ഥാനം ഇന്ത്യയാണ്. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം, രാജ്യത്ത് ഒരു കാർ ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ഇലോൺ മസ്‌കിന്റെ ടെസ്‌ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി രാജ്യത്ത് പ്രതിവർഷം അഞ്ച് ലക്ഷം വൈദ്യുത വാഹനങ്ങൾ ഉൽപ്പാദിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കാറിന്‍റെ വില 20 ലക്ഷം രൂപ മുതൽ ആരംഭിക്കും.
എല്ലാം ആസൂത്രണം ചെയ്തതുപോലെ നടന്നാൽ, ടെസ്‌ല ഇന്ത്യയിലെ മൂന്നാമത്തെ വലിയ കാർ നിർമ്മാതാക്കളായി എത്തിയേക്കാം. ഇൻഡോ-പസഫിക് മേഖലയിലുടനീളമുള്ള വിവിധ രാജ്യങ്ങളിലേക്ക് കാറുകൾ കയറ്റുമതി ചെയ്യുന്നതിനുള്ള ഒരു കയറ്റുമതി അടിത്തറയായി ടെസ്‌ല അതിന്റെ ഇന്ത്യൻ ഫാക്ടറി ഉപയോഗിക്കാനും ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോർട്ടുകള്‍.
undefined
ഒളിച്ചിരുന്നാലും കണ്ടെത്താം, 'സ്‍മാര്‍ട്ട് വിദ്യ'കളുമായി പുത്തൻ ഹോണ്ട ഡിയോ!
അടുത്തിടെ അമേരിക്കൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ല മേധാവി ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തി. മോദിയുടെ ആരാധകനാണ് താനെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മസ്‌ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടന്നത് വിശിഷ്ടമായ കൂടിക്കാഴ്ചയാമെന്നും മസ്‌ക് പറഞ്ഞു. നരേന്ദ്ര മോദിയെ തനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹം മുന്‍പ് തന്റെ ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. നേരത്തെ അറിയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും മസ്‍ക് കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
അടുത്തവര്‍ഷം വീണ്ടും ഇന്ത്യ സന്ദര്‍ശിക്കുന്ന കാര്യം തന്റെ പരിഗണനയിലുണ്ടെന്നും ഇലോണ്‍ മസ്‍ക് പറഞ്ഞിരുന്നു. ടെസ്‌ല ഇന്ത്യയില്‍ എത്തുമെന്നും ഈ കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മസ്‍ക് പറയുന്നു. വേറെ ഏത് വലിയ രാജ്യങ്ങളെക്കാളും സാധ്യതകള്‍ മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഭാവിയക്കുറിച്ച് ആലോചിക്കുമ്പോള്‍ താന്‍ ആവേശഭരിതനാകുകയാണ്. ഇന്ത്യയിലേക്ക് നിക്ഷേപങ്ങളെത്തിക്കാന്‍ പ്രധാനമന്ത്രി മോദി വലിയ പരിശ്രമമാണ് നടത്തുന്നത്. കമ്പനികളെ പിന്തുണയ്ക്കണം എന്ന മനോഭാവമാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട്. ഇന്ത്യയിൽ കാര്യമായ നിക്ഷേപം ഉണ്ടാകാൻ സാധ്യതയുണ്ട്. ഭാവിയിൽ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും മസ്ക് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
2008-ലാണ് ടെസ്‌ല ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യമായി വിപണിയിൽ അവതരിപ്പിച്ചത് ടെസ്‌ല റോഡ്‌സ്റ്ററാണ്. ഇവികൾക്ക് കാർബൺ ഫ്രണ്ട്‌ലിയും കൂളും ആയിരിക്കാമെന്ന് റോഡ്‌സ്റ്റർ തെളിയിച്ചു. എന്നിരുന്നാലും, 2012-ൽ ഇത് നിർത്തലാക്കപ്പെട്ടു. ഇതുവരെയുള്ള ടെസ്‌ലയുടെ ഏറ്റവും ദൈർഘ്യമേറിയ EV മോഡൽ S സെഡാൻ ആണ്, ഇതിന്റെ നിർമ്മാണം 2012-ൽ ആരംഭിച്ചു. അടുത്തതായി, മോഡൽ Y 2020 മാർച്ചിൽ പുറത്തിറങ്ങി.