കമ്പനി വിറ്റഴിച്ച ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇരുചക്രവാഹനങ്ങൾ മൊത്തം ഒരു ബില്യൺ അല്ലെങ്കിൽ 100 കോടി കിലോമീറ്റർ സഞ്ചരിച്ചുവെന്നും ആദ്യത്തെ ഒല ഇലക്ട്രിക് സ്‌കൂട്ടർ വിറ്റഴിച്ച് 18 മാസത്തിനുള്ളിലാണ് ഈ നാഴികക്കല്ല് സ്വന്തമാക്കിയിരിക്കുന്നതെന്നും ഈ സ്‌കൂട്ടറുകൾ ഒരുമിച്ച് രണ്ട് കോടി ലിറ്റർ പെട്രോൾ ലാഭിച്ചുവെന്നും ഭവിഷ് അഗർവാൾ പറഞ്ഞു.
ഒല ഇലക്ട്രിക് സ്‌കൂട്ടറുകൾ രാജ്യത്ത് 18 മാസത്തിനുള്ളിൽ രണ്ടു കോടി ലിറ്റർ പെട്രോൾ ലാഭിച്ചതായി ഒല. തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളെക്കുറിച്ചുള്ള പ്രധാന സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തിക്കൊണ്ട് ഓല ഇലക്ട്രിക്കിന്റെ സിഇഒ ഭവിഷ് അഗർവാൾ ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഗ്രീൻ മൊബിലിറ്റിയിലേക്ക് നയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കമ്പനി വിറ്റഴിച്ച ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇരുചക്രവാഹനങ്ങൾ മൊത്തം ഒരു ബില്യൺ അല്ലെങ്കിൽ 100 കോടി കിലോമീറ്റർ സഞ്ചരിച്ചുവെന്നും ആദ്യത്തെ ഒല ഇലക്ട്രിക് സ്‌കൂട്ടർ വിറ്റഴിച്ച് 18 മാസത്തിനുള്ളിലാണ് ഈ നാഴികക്കല്ല് സ്വന്തമാക്കിയിരിക്കുന്നതെന്നും ഈ സ്‌കൂട്ടറുകൾ ഒരുമിച്ച് രണ്ട് കോടി ലിറ്റർ പെട്രോൾ ലാഭിച്ചുവെന്നും ഭവിഷ് അഗർവാൾ പറഞ്ഞു. ഒല ഇലക്ട്രിക് സ്‌കൂട്ടറുകൾ രാജ്യത്തുടനീളം ഇതിനകം 2,50,000 വീടുകളില്‍ എത്തിയതായി ട്വിറ്ററിൽ എഴുതിയ ഭവിഷ് അഗർവാൾ യാത്ര അതിവേഗത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു.
undefined
2021 ഓഗസ്റ്റിലാണ് കമ്പനി ആദ്യമായി തങ്ങളുടെ S1 ഇലക്ട്രിക് സ്‌കൂട്ടർ രാജ്യത്ത് പുറത്തിറക്കിയത്. അതേ വർഷം ഡിസംബറിൽ ആദ്യ ഡെലിവറിയും നടത്തി. എസ് 1, എസ് 1 പ്രോ എന്നീ രണ്ട് പതിപ്പുകളിലാണ് കമ്പനി ആദ്യം ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറക്കിയിരുന്നത്. ഇപ്പോൾ മൂന്നാം പതിപ്പായ എസ് 1 എയറും കമ്പനി അവതരിപ്പിച്ചു. കമ്പനിയുടെ ഇലക്ട്രിക് സ്‍കൂട്ടറിന്റെ ഏറ്റവും വില കുറഞ്ഞ പതിപ്പാണിത്. എസ് 1 എയറിന്റെ ബുക്കിംഗ് കമ്പനി ഇതിനകം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും അതിന്റെ പർച്ചേസ് വിൻഡോയും ടെസ്റ്റ് റൈഡുകളും ഡെലിവറികളും ജൂലൈ മുതൽ ആരംഭിക്കും. ഒല എസ് 1 എയര്‍ ബാറ്ററി പാക്ക് അനുസരിച്ച് മൂന്ന് ട്രിമ്മുകളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ഈ ട്രിമ്മുകൾ 2 kWh, 3 kWh, 4 kWh ബാറ്ററി പാക്കുകൾ അവതരിപ്പിക്കും. ഒറ്റ ചാർജിൽ വ്യത്യസ്‍ത ശ്രേണികൾ നൽകുന്നു.
ഓല ഇലക്ട്രിക് അടുത്തിടെ തങ്ങളുടെ വരാനിരിക്കുന്ന ബാറ്ററി സെൽ ഗിഗാഫാക്‌ടറിയുടെ നിർമ്മാണം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു , ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഇവി സെൽ സൗകര്യമാകുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഇത് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ സ്ഥാപിക്കും, കൂടാതെ പ്രതിവർഷം 10 ജിഗാവാട്ട് മണിക്കൂർ (GWh) ഉൽപ്പാദന ശേഷി ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുന്നു.
അഗർവാൾ ഈ സംരംഭത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചു. ഇലക്‌ട്രിക് മൊബിലിറ്റി സെഗ്‌മെന്റിൽ കൂടുതൽ ഇരുചക്ര വാഹനങ്ങളിലും ഫോർ വീലറുകളിലും കമ്പനി പ്രവർത്തിക്കുന്നതിനാൽ ഇവി മേഖലയിൽ സമഗ്രമായ ഒരു മുന്നേറ്റത്തിനുള്ള ഓലയുടെ പദ്ധതികൾക്ക് അനുസൃതമാണ് പുതിയ ജിഗാഫാക്‌ടറി.