ഒകിനാവ ഓട്ടോടെക്, അതിന്റെ 250,000-ാമത്തെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ നിർമ്മാണത്തിലൂടെ ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചു.
ഇന്ത്യൻ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിലെ ആദ്യകാല കമ്പനികളിലൊരാളായ ഒകിനാവ ഓട്ടോടെക്, അതിന്റെ 250,000-ാമത്തെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ നിർമ്മാണത്തിലൂടെ ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചു. കമ്പനിയുടെ രാജസ്ഥാനിലെ നിർമ്മാണ കേന്ദ്രത്തിൽ നിന്നുള്ള ഒകിനാവ പ്രെയ്സ് പ്രോ ആയിരുന്നു കമ്പനിയുടെ 250,000-ാമത്തെ യൂണിറ്റ് . രാജ്യത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെയും ഏക ആഭ്യന്തര ഇവി കമ്പനിയായി ഒകിനാവ മാറുന്നു. 2025-ഓടെ ഒരു ദശലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് കൈവരിക്കാൻ ലക്ഷ്യമിടുന്നു.
2015-ൽ ഒകിനാവ ഓട്ടോടെക് ആദ്യമായി പ്രവർത്തനം ആരംഭിച്ചതുമുതൽ എട്ട് കാലയളവിന് ശേഷമാണ് 2.5 ലക്ഷം ഉൽപ്പാദന നാഴികക്കല്ല് വരുന്നത്. നിർമ്മാതാവ് 2017-ൽ റിഡ്ജ് ഇലക്ട്രിക് സ്കൂട്ടറുമായിട്ടാണ് വിപണിയിൽ പ്രവേശിച്ചത്. പിന്നാലെ സ്വകാര്യ, വാണിജ്യ വാങ്ങുന്നവരെ ലക്ഷ്യമിട്ട് കൂടുതൽ ഓഫറുകൾ നൽകി അതിന്റെ ശ്രേണി വിപുലീകരിക്കാൻ തുടങ്ങി. നിലവില്‍ കമ്പനിക്ക് രാജ്യത്തുടനീളം 540 ല്‍ അധികം വിൽപ്പന, സേവനങ്ങൾ, സ്‌പെയർ ടച്ച് പോയിന്റുകൾ ഉണ്ടെന്ന് ഒകിനാവ പറയുന്നു. ഇത് ഇവി വിഭാഗത്തിലെ ഏറ്റവും വലിയ ഒന്നാണ്.
undefined
ശക്തമായ ഉൽപ്പന്ന പോർട്ട്‌ഫോളിയോയുടെ ഗുണനിലവാരത്തിന്റെ ശക്തമായ തെളിവാണ് 2.5 ലക്ഷം നാഴികക്കല്ല് എന്നും സുസ്ഥിരമായ ഭാവി കൈവരിക്കുന്നതിനും ആവശ്യം നിറവേറ്റുന്നതിനുമുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതിനിധാനമാണിത് എന്നും ഉൽപ്പാദന നാഴികക്കല്ലിനെക്കുറിച്ച് സംസാരിച്ച ഓക്കിനാവ ഓട്ടോടെക് എംഡിയും സ്ഥാപകനുമായ ജിതേന്ദർ ശർമ്മ പറഞ്ഞു.
മൈസൂരു - ബംഗളൂരു സൂപ്പര്‍ റോഡ്, ഇതാ ടോള്‍ നിരക്കുകള്‍
റോഡിലുള്ള തങ്ങളുടെ 2.5 ലക്ഷം വാഹനങ്ങൾ ഏകദേശം 12.5 ബില്യൺ രൂപ മൂല്യമുള്ള പെട്രോളും 300.3 ദശലക്ഷം കിലോഗ്രാം കാർബൺ ഡൈ ഓക്‌സൈഡും ലാഭിക്കാൻ സഹായിച്ചിട്ടുണ്ടെന്നും ഒകിനാവ അവകാശപ്പെടുന്നു. ഒരു ഒഖിനാവ ഉടമ ശരാശരി പ്രതിദിനം 30 കിലോമീറ്റർ യാത്ര ചെയ്യാമെന്നും പെട്രോളിന് ലിറ്ററിന് 90 രൂപ നിരക്കിലും എന്ന കണക്കിലാണിത്. യൂറോപ്പിലെ ഒരു പുതിയ ഗവേഷണ-വികസന കേന്ദ്രത്തിനായി ടാസിറ്റയുമായുള്ള ബന്ധം അടുത്തിടെ കമ്പനി പ്രഖ്യാപിച്ചു.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 25 ദശലക്ഷം യൂറോ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നു. സംയുക്ത സംരംഭം പുതിയ ഉൽപ്പന്ന വികസനം, നിലവിലുള്ള ഉൽപ്പന്നങ്ങൾ നവീകരിക്കൽ, അടുത്ത തലമുറ ഉൽപ്പന്നങ്ങൾക്കായി ഒരു പുതിയ പവർട്രെയിൻ വികസിപ്പിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഒകിനാവ അടുത്തതായി ഒരു ഇലക്ട്രിക് ക്രൂയിസർ മോട്ടോർസൈക്കിൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്, ഈ വർഷം അവസാനം ലോഞ്ച് നടക്കും.