റോഡില്‍ ഇനിയും ചോരപ്പുഴ ഒഴുകരുത്, ബ്ലാക്ക് സ്‍പോട്ടുകള്‍ നീക്കാൻ കേന്ദ്രം ചെലവാക്കുന്നത് 40,000 കോടി!

By Web Team  |  First Published Jun 29, 2023, 4:01 PM IST

മനുഷ്യജീവനുകൾ വിലപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയ ഗഡ്‍കരി, റോഡപകടങ്ങളിൽ ജീവൻ നഷ്‍ടപ്പെടുന്നതിൽ ആശങ്കയും രേഖപ്പെടുത്തി. 


ന്ത്യൻ റോഡുകളിലെ ബ്ലാക്ക് സ്‍പോട്ടുകള്‍ അഥവാ സ്ഥിരം അപകടമേഖലകള്‍ നീക്കം ചെയ്യുന്നതിനായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഏകദേശം 40,000 കോടി രൂപ ചെലവഴിക്കുന്നു.  കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരിയാണ് എഎൻഐയോട് ഇക്കാര്യം വ്യക്തമാക്കിയത്.  മനുഷ്യജീവനുകൾ വിലപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയ ഗഡ്‍കരി, റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നതിൽ ആശങ്ക രേഖപ്പെടുത്തി . 

നമ്മുടെ രാജ്യത്ത് പ്രതിവർഷം റോഡപകടങ്ങളില്‍ 1.5 മരണങ്ങൾ സംഭവിക്കുന്നു എന്നാണ് കണക്കുകള്‍. ജീവൻ നഷ്‍ടപ്പെട്ടവരിൽ ഭൂരിഭാഗവും 18 നും 34 നും ഇടയില്‍ പ്രായമുള്ളവരാണ്. അപകടങ്ങൾ മൂലം പലരും ജീവിതകാലം മുഴുവൻ കഷ്‍ടപ്പെടുന്നുവെന്നും ഗഡ്‍കരി പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2021 ൽ റോഡപകടങ്ങളിൽ ഏകദേശം 1.54 ലക്ഷം പേർക്ക് ജീവൻ നഷ്‍ടപ്പെടുകയും 3.84 ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്‍തു . 2020 ൽ 1.31 ലക്ഷം പേർക്ക് ജീവൻ നഷ്‍ടപ്പെട്ടു. 3.49 ലക്ഷം പേർക്ക് റോഡപകടങ്ങളിൽ പരിക്കേറ്റു. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് ബ്ലാക്ക് സ്പോട്ടുകൾക്കായി (അപകട സാധ്യതയുള്ള സ്ഥലങ്ങൾ) ഏകദേശം 40,000 കോടി രൂപ ചെലവഴിക്കുന്നുവെന്നും അപകട സ്ഥലങ്ങളിൽ നിരന്തരം പ്രവർത്തിക്കുകയും ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുവെന്നും ഗഡ്‍കരി പറഞ്ഞു. റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് തന്‍റെ മന്ത്രാലയം മുൻകൈയെടുത്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.   ഇന്ത്യയില്‍ ഉടനീളമുള്ള റോഡുകളിലെ ബ്ലാക്ക്‌സ്‌പോട്ടുകളിലെ മരണ സാധ്യത കുറയ്ക്കുന്നതിന് സുരക്ഷിതമായ മോഡലുകൾ നിർമ്മിക്കാൻ നിർബന്ധിതരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

undefined

അതേസമയം കഴിഞ്ഞ ഒമ്പത് വർഷമായി പലതവണ ശ്രമിച്ചിട്ടും റോഡപകടങ്ങള്‍ കുറയ്ക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടങ്ങളുമായി ബന്ധപ്പെട്ട ചില പ്രധാന കാരണങ്ങളുണ്ട്. നിർബന്ധിത സിക്‌സ് എയർ ബാഗുകൾ, മെച്ചപ്പെട്ട റോഡ് എഞ്ചിനീയറിംഗ്, ട്രാഫിക് സിഗ്നലുകൾ, സൈനേജ്, തന്ത്രപ്രധാനമായ സ്ഥലങ്ങളിലെ അണ്ടർപാസ് എന്നിവ ഉൾപ്പെടെ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിന് പുരോഗതി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രാഫിക്ക് നിയമങ്ങളെ ജനങ്ങൾ കൂടുതൽ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ആളുകളുടെ സഹകരണമില്ലാതെ അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട മനുഷ്യരുടെ സ്വഭാവമാറ്റം ഒരു പ്രധാന വശമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ജലം, വൈദ്യുതി, ഗതാഗതം, ആശയവിനിമയം തുടങ്ങിയ മേഖലകൾ നിക്ഷേപം ആകർഷിക്കുന്നുവെന്നും നിതിൻ ഗഡ്‍കരി പറഞ്ഞു. നിക്ഷേപങ്ങൾ തൊഴിലവസരങ്ങൾ സൃഷ്‍ടിക്കുമെന്നും തുടർന്നുള്ള തൊഴിലുകൾ ദാരിദ്ര്യം ഇല്ലാതാക്കും എന്നും അടിസ്ഥാന സൗകര്യ വികസനം ഇന്ത്യയുടെ വളർച്ചയ്ക്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

2024 ഓടെ റോഡപകടങ്ങളും മരണങ്ങളും 50 ശതമാനം കുറയ്ക്കണമെന്ന് ഗഡ്‍കരി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആവശ്യപ്പെട്ടിരുന്നു. മോദി സർക്കാരിന്റെ ഒമ്പത് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ദേശീയ പാതകളുടെ നീളം ഏകദേശം 59 ശതമാനം വർദ്ധിച്ചു. യുഎസിനുശേഷം ഇന്ത്യയ്ക്ക് ഇപ്പോള്‍ രാജ്യത്തെ രണ്ടാമത്തെ വലിയ റോഡ് ശൃംഖലയുണ്ട്. 2013-14ൽ 91,287 കിലോമീറ്ററായിരുന്നു ഇന്ത്യയിലെ ദേശീയ പാതകളുടെ ആകെ നീളം , 2022-23ൽ 145,240 കിലോമീറ്ററായി വർധിച്ചു. 

എണ്ണക്കമ്പനികളുടെ ചീട്ട് കീറും, ഇത്തരം വാഹനങ്ങൾ ഉടൻ നിരത്തുകളിലേക്ക്, വമ്പൻ പ്രഖ്യാപനവുമായി ഗഡ്‍കരി!

click me!