കാർ, വാൻ, ജീപ്പുകൾ എന്നിവക്ക് നേരത്തെ ഒറ്റ യാത്രയ്ക്ക് 135 രൂപയും മടക്കയാത്രയ്ക്ക് 205 രൂപയും ഒരുമാസത്തെ പാസിന് 4,525 രൂപയുമായിരുന്നു പഴയ നിരക്ക്. എന്നാല്‍ പുതുക്കിയ നിരക്ക് അനുസരിച്ച്, കാറുകൾ ഒരു യാത്രയ്ക്ക് 165 രൂപയും അതേ ദിവസം മടങ്ങുകയാണെങ്കിൽ 250 രൂപയും നൽകണം.
ബംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേയുടെ ഒരു ഭാഗത്തേക്കുള്ള ടോൾ നിരക്കുകൾ 22 ശതമാനം വർധിപ്പിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) . കഴിഞ്ഞ മാർച്ച് 12നാണ് 118 കിലോമീറ്റർ ദൂരമുള്ള പാത ഉദ്ഘാടനം ചെയ്‍തത്. 17 ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ ഒന്നിന് ടോൾ നിരക്ക് കൂട്ടി. പക്ഷേ പിന്നീട് തീരുമാനം മരവിപ്പിച്ചു. എന്നാല്‍ ജൂൺ ഒന്നുമുതൽ വർധനവ് വീണ്ടും നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാർ, വാൻ, ജീപ്പുകൾ എന്നിവക്ക് നേരത്തെ ഒറ്റ യാത്രയ്ക്ക് 135 രൂപയും മടക്കയാത്രയ്ക്ക് 205 രൂപയും ഒരുമാസത്തെ പാസിന് 4,525 രൂപയുമായിരുന്നു പഴയ നിരക്ക്. എന്നാല്‍ പുതുക്കിയ നിരക്ക് അനുസരിച്ച്, കാറുകൾ ഒരു യാത്രയ്ക്ക് 165 രൂപയും അതേ ദിവസം മടങ്ങുകയാണെങ്കിൽ 250 രൂപയും നൽകണം. രണ്ടാമത്തെ റീച്ചും തുറന്നാൽ കാർ, ജീപ്പ്, വാനുകൾ എന്നിവയുടെ ടോൾ ഫീസ് 300 രൂപയായി ഉയരുമെന്നും അധികൃതർ അറിയിച്ചു.
undefined
ബസുകൾക്കും ട്രക്കുകൾക്കും ഒറ്റയാത്രക്ക് 460 രൂപയും മടക്കയാത്രയ്ക്ക് 690 രൂപയുമായിരുന്നു പഴയ നിരക്ക്. കനിമനികെ, ശേഷഗിരിഹള്ളി ടോൾ പ്ലാസകളിൽ നിന്നാണ് ടോൾ പിരിക്കുന്നത്. നിലവിൽ സൗജന്യമായി വാഹനം ഓടിക്കാൻ കഴിയുന്ന ഇതേ പാതയിലെ 61 കിലോമീറ്റർ ഉള്ള നിദഘട്ട-മൈസൂരു സെക്ഷനിൽ ടോൾ പിരിവ് തുടങ്ങാനുള്ള നടപടിയും അതോറിറ്റി തുടങ്ങിയിട്ടുണ്ട്. ഈ ഭാഗത്ത് ജൂലൈ ഒന്നുമുതൽ ടോൾപിരിവ് തുടങ്ങാനാണ് സാധ്യത. അതേസമയം, കഴിഞ്ഞ ഏപ്രിൽ ഒന്നിന് തുടങ്ങാനിരുന്ന വർധനവ് തൽക്കാലം മരവിപ്പിച്ചതായിരുന്നുവെന്നും പുനരാരംഭിച്ചതെന്നും അതോറിറ്റി അധികൃതർ പറയുന്നു.
പുതിയ നിരക്കുകള്‍ ഇപ്രകാരം:
ഒരു വശത്തേക്കുള്ള യാത്ര, 24 മണിക്കൂറിനുള്ളിലുള്ള മടക്കയാത്രയുമടക്കം, മാസപാസ് (50 ദിവസത്തേക്ക് ഒരു വശത്തേക്കുള്ള യാത്ര) എന്നീ ക്രമത്തിൽ
കാർ, വാൻ, ജീപ്പ് -165രൂപ, 250, 5575
എൽ.സി.വി, എൽ.ജി.വി, മിനി ബസ് -270, 405, 9000
ട്രക്ക്, ബസ് (ടു ആക്സിൽ) -565, 850, 18860
മൂന്ന് ആക്സിൽ വാണിജ്യ വാഹനങ്ങൾ -615, 925, 20575
നിർമാണപ്രവൃത്തികൾക്കുപയോഗിക്കുന്ന ജെ.സി.ബി പോലുള്ള വാഹനങ്ങൾ: 885, 1330, 29580.
ഏഴോ അതിലധികമോ ആക്സിലുകളുള്ള വലിയ വാഹനങ്ങൾ: 1080, 1620, 36010
അതേസമയം ടോൾ ചാർജിനെതിരെ എക്‌സ്പ്രസ് വേ നേരത്തെ ഒന്നിലധികം പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. നിരക്ക് വളരെ ഉയർന്നതാണെന്നാണ് പലരും ആരോപിക്കുന്നത്. പുതുക്കിയ നിരക്കുകൾ നടപ്പിലാക്കിയതോടെ നിരവധി പൗരന്മാർ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിലും എത്തി. 9000 കോടി രൂപ ചെലവിൽ നിർമ്മിച്ച 118 കിലോമീറ്റർ ഈ പ്രവേശന നിയന്ത്രിത ഹൈവേ കർണാടകയിലെ രണ്ട് പ്രധാന നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം 75 മിനിറ്റായി ചുരുക്കുന്നു. 2023 മാർച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ അതിവേഗപ്പാത ഉദ്ഘാടനം ചെയ്‍തത്.
ബംഗളൂരു-മൈസൂരു സൂപ്പര്‍ റോഡ്; അഞ്ചുമാസത്തിനിടെ 570 അപകടങ്ങള്‍, പൊലിഞ്ഞത് ഇത്രയും ജീവനുകള്‍!