2024 മുതൽ വിൽപ്പനയിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് റെനോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ വെങ്കട്‌റാം മാമില്ലപ്പള്ളി പറഞ്ഞു. ജനപ്രിയ മോഡലുകളായ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ഹോണ്ടയുടെ വരാനിരിക്കുന്ന എലിവേറ്റ് എന്നിവയോട് മത്സരിക്കാൻ മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്ക് റെനോ വീണ്ടും പ്രവേശിക്കും.
ഉയർന്ന മത്സരമുള്ള ഇന്ത്യൻ വാഹന വിപണിയിൽ നിലവിൽ വെല്ലുവിളികൾ നേരിട്ടകൊണ്ടിരിക്കുകയാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ. ഇപ്പോഴിതാ തങ്ങളുടെ ബിസിനസ് നവീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. നിസാനുമായി സഹകരിച്ച് 600 മില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 5,300 കോടി രൂപ) നിക്ഷേപം നടത്താൻ പദ്ധതിയിടുന്നു. 2045-ഓടെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും ഗവേഷണ വികസന പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങൾ (ഇവികൾ) അവതരിപ്പിക്കുന്നതിനും കാർബൺ-ന്യൂട്രൽ നിർമ്മാണത്തിലേക്ക് മാറുന്നതിനും ഈ ഫണ്ട് കമ്പനി വിനിയോഗിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
2024 മുതൽ വിൽപ്പനയിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് റെനോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ വെങ്കട്‌റാം മാമില്ലപ്പള്ളി പറഞ്ഞു. ജനപ്രിയ മോഡലുകളായ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ഹോണ്ടയുടെ വരാനിരിക്കുന്ന എലിവേറ്റ് എന്നിവയോട് മത്സരിക്കാൻ മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്ക് റെനോ വീണ്ടും പ്രവേശിക്കും. ഉൽപ്പന്നത്തെക്കുറിച്ചുള്ള പ്രത്യേക വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് പുതിയ തലമുറ ഡസ്റ്റർ ആയിരിക്കുമെന്ന് ഊഹിക്കപ്പെടുന്നു. എന്നിരുന്നാലും, ഈ വാഹനത്തിന്റെ ഔദ്യോഗിക അരങ്ങേറ്റവും ഇന്ത്യൻ ലോഞ്ച് ടൈംലൈനും സ്ഥിരീകരിച്ചിട്ടില്ല.
undefined
വാങ്ങാൻ കൂട്ടയിടി, ഈ 'ബാലക'നാണ് സെക്കൻഡ് ഹാൻഡ് ചെറുകാറുകളിലെ ജനപ്രിയ രാജകുമാരൻ!
ഒരു മാസ് മാർക്കറ്റ് ഇലക്ട്രിക് കാറിനൊപ്പം രണ്ട് അധിക ഇന്റേണൽ കംബഷൻ എഞ്ചിൻ (ICE) വാഹനങ്ങൾ അവതരിപ്പിക്കുക എന്നതും കമ്പനിയുടെ പദ്ധതിയിൽ ഉൾപ്പെടുന്നു. പുതിയ റെനോ ഇവിയും വലിയ 'സി' സെഗ്‌മെന്റ് കാറുകളും 2025 മുതൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. 2030-ഓടെ രണ്ട് ദശലക്ഷത്തിന്റെ ഉപഭോക്തൃ അടിത്തറ കൈവരിക്കാനാണ് റെനോ ഇന്ത്യ ലക്ഷ്യമിടുന്നത്. അവരുടെ പുതിയ മാസ്-മാർക്കറ്റ് ഇവി അവതരിപ്പിക്കുന്നതോടെ, 2030-ഓടെ വിൽപ്പനയുടെ നാലിലൊന്ന് ഇവികളാക്കാനാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്.
ഉൽപ്പാദന ശേഷി വികസിപ്പിക്കാനും ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കാനും റെനോ ഉദ്ദേശിക്കുന്നു. നിലവിൽ, ഏഷ്യ-പസഫിക്, സാർക്ക്, കിഴക്കൻ ആഫ്രിക്ക, ഇന്ത്യൻ മഹാസമുദ്ര പ്രദേശങ്ങൾ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ 14 രാജ്യങ്ങളിലേക്ക് റെനോ അതിന്റെ മൂന്ന് ഉൽപ്പന്നങ്ങളും (ക്വിഡ്, കിഗർ, ട്രൈബർ) കയറ്റുമതി ചെയ്യുന്നു. 2022ൽ മാത്രം 27,000 യൂണിറ്റുകൾ കയറ്റുമതി ചെയ്യാൻ കമ്പനിക്ക് കഴിഞ്ഞു. അടുത്തിടെ, 480,000 യൂണിറ്റുകളുടെ വാർഷിക ഉൽപ്പാദന ശേഷിയുള്ള ചെന്നൈയിലെ നിർമ്മാണ സൗകര്യം ഉപയോഗിച്ച് റെനോ ഇന്ത്യയിൽ ഒരു ദശലക്ഷം വാഹനങ്ങളുടെ നിർമ്മാണ നാഴികക്കല്ല് കൈവരിച്ചു.