സ്‌മാർട്ട് ഫീച്ചറുകളും ബോൾഡ് ലുക്കുമായി ഹോണ്ട ഡിയോ 125, വില അറിഞ്ഞാല്‍ കൊതിവരും!

By Web Team  |  First Published Jul 14, 2023, 12:50 PM IST

83,400 രൂപ എക്‌സ്‌ഷോറൂം വിലയിൽ ഈ സ്‌കൂട്ടർ വിപണിയിൽ ലഭ്യമാകും.  സ്‌കൂട്ടറിന്റെ സ്മാർട്ട് വേരിയന്റ് 91,300,000 രൂപ എക്‌സ്‌ഷോറൂം വിലയിൽ ലഭ്യമാകും. സ്‍കൂട്ടർ ബുക്കിംഗും ആരംഭിച്ചു. കമ്പനിയുടെ ഏറ്റവും അടുത്തുള്ള ഡീലർഷിപ്പിലും ഓൺലൈനിലും ഇത് ബുക്ക് ചെയ്യാം. ഇതിന്റെ വിതരണവും ഉടൻ ആരംഭിക്കും.


ഹോണ്ടയുടെ പുതിയ തലമുറ സ്കൂട്ടർ ഡിയോ 125 പുറത്തിറക്കി. സ്‌പോർട്‌സ് ലുക്കും എല്ലാ സ്‌മാർട്ട് ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് സ്‌കൂട്ടർ അവതരിപ്പിച്ചിരിക്കുന്നത്.  രണ്ട് വേരിയന്റുകളിലും ഏഴ് കളർ ഓപ്ഷനുകളിലും ഈ സ്കൂട്ടർ ലഭ്യമാണ്. 83,400 രൂപ എക്‌സ്‌ഷോറൂം പ്രാരംഭ വിലയിലാണ് ഈ സ്‌കൂട്ടർ വിപണിയിൽ എത്തുന്നത്. സ്‌കൂട്ടറിന്റെ സ്മാർട്ട് വേരിയന്റ് 91,300,000 രൂപ എക്‌സ്‌ഷോറൂം വിലയിൽ ലഭ്യമാകും. സ്‍കൂട്ടർ ബുക്കിംഗും ആരംഭിച്ചു. കമ്പനിയുടെ ഏറ്റവും അടുത്തുള്ള ഡീലർഷിപ്പിലും ഓൺലൈനിലും ഇത് ബുക്ക് ചെയ്യാം. ഇതിന്റെ വിതരണവും ഉടൻ ആരംഭിക്കും.

ഈ പുതിയ സ്‍കൂട്ടറില്‍ ഹോണ്ട സ്മാർട്ട്-കീ നൽകിയിട്ടുണ്ട്. നിലവിൽ ഹോണ്ട ഡിയോ 125ൽ ആകെ രണ്ട് വേരിയന്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 125 സിസി എഞ്ചിനിൽ അവതരിപ്പിച്ച കമ്പനിയുടെ പോർട്ട്‌ഫോളിയോയിലെ മൂന്നാമത്തെ സ്‌കൂട്ടറാണിത്. നേരത്തെ ആക്ടിവയും ഗ്രാസിയയും കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു.  അലോയ് വീലുകൾ, ഡിസ്‌ക് ബ്രേക്കുകൾ, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ നൂതന സവിശേഷതകൾ ഹോണ്ട ഡിയോ 125-ന് ലഭിക്കുന്നു. ഈ സ്‌കൂട്ടറിന് സീറ്റിനടിയിൽ 18 ലിറ്റർ സ്‌റ്റോറേജ് സ്‌പേസ് ലഭിക്കുന്നു. 

Latest Videos

undefined

ഈ ശക്തമായ സ്‌കൂട്ടറിൽ 123.97 സിസി എഞ്ചിൻ ലഭ്യമാണ്. റോഡിൽ 8.19 bhp കരുത്തും 10.4 Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്ന സിംഗിൾ സിലിണ്ടർ എയർ കൂൾഡ് ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിനാണ് ഇത്.  ഹോണ്ട ഡിയോ 125 ന് CVT ട്രാൻസ്മിഷൻ മാനുവൽ ഉണ്ട്. തകർപ്പൻ ഗ്രാഫിക്‌സ് ഉപയോഗിച്ച് ഇതിന് ബോൾഡ് ലുക്ക് ലഭിക്കുന്നു. ക്രോം കവർ, ഡ്യുവൽ ഔട്ട്‌ലെറ്റ് മഫ്‌ളർ, ഷാര്‍പ്പായ ഹെഡ്‌ലാമ്പ്, സ്ലീക്ക് പൊസിഷൻ ലാമ്പുകൾ എന്നിവ ഇതിന് ആകർഷകമായ രൂപം നൽകുന്നു. ആധുനിക ടെയിൽ ലാമ്പും സ്പ്ലിറ്റ് ഗ്രാബ് റെയിലും ഉള്ള ഷാര്‍പ്പായ പിൻ ഡിസൈൻ സ്കൂട്ടറിന് ലഭിക്കുന്നു. ഇതിൽ, പുതിയ റിയൽ ഡ്രൈവിംഗ് എമിഷൻ മാനദണ്ഡങ്ങൾ (ആർഡിഇ) പ്രകാരമാണ് എഞ്ചിൻ നിർമ്മിച്ചിരിക്കുന്നത്. 

ഒളിച്ചിരുന്നാലും കണ്ടെത്താം, 'സ്‍മാര്‍ട്ട് വിദ്യ'കളുമായി പുത്തൻ ഹോണ്ട ഡിയോ!

171 എംഎം ഗ്രൗണ്ട് ക്ലിയറൻസുള്ള ഈ സ്‌കൂട്ടറിന് ടെലിസ്‌കോപിക് സസ്പെൻഷനും നൽകിയിട്ടുണ്ട്. ഇടുങ്ങിയ സ്ഥലങ്ങളിൽ തിരിയാൻ എളുപ്പമുള്ളതാണ് ഈ സ്‍കൂട്ടര്‍.  മോശം റോഡുകളിൽ വാഹനമോടിക്കുമ്പോൾ റൈഡർക്ക് വലിയ ബുദ്ധിമുട്ടും അനുഭവപ്പെടില്ല എന്നും കമ്പനി പറയുന്നു.  പുതിയ ഹോണ്ട ഡിയോ 125 ഇന്ത്യൻ വിപണിയിൽ ടിവിഎസ് എൻടോർക്ക് 125 ന് എതിരാളിയാവും .

click me!