ഹരിയാനയിലെ ലാൻഡ് റോവർ ഷോറൂമിന് പുറത്ത് സാന്റോറിനി ബ്ലാക്ക് മെറ്റാലിക് എക്സ്റ്റീരിയർ നിറത്തിൽ പൊതിഞ്ഞ പുതിയ വെലാറുമായി താരം പോസ് ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പുതിയ റേഞ്ച് റോവർ വെലാർ എസ്‌യുവി സ്വന്തമാക്കി ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര. ലോക ജാവലിൻ ചാമ്പ്യനായ താരം 90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള വെലാർ എസ്‌യുവിയാണ് സ്വന്തമാക്കിയത്. ഹരിയാനയിലെ ലാൻഡ് റോവർ ഷോറൂമിന് പുറത്ത് സാന്റോറിനി ബ്ലാക്ക് മെറ്റാലിക് എക്സ്റ്റീരിയർ നിറത്തിൽ പൊതിഞ്ഞ പുതിയ വെലാറുമായി താരം പോസ് ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
2020ൽ ടോക്കിയോയിൽ നടന്ന ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ ജാവലിൻ സ്വർണം നേടിയതോടെയാണ് നീരജ് ചോപ്ര പ്രശസ്‍തനായത്. അദ്ദേഹത്തിന്റെ നേട്ടത്തിന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അതിന്റെ മുൻനിര എസ്‌യുവി XUV700 ന്റെ പ്രത്യേക പതിപ്പ് സമ്മാനിച്ചിരുന്നു . നീരജ് ചോപ്രയുടെ ശേഖരത്തിൽ നിരവധി ഇരുചക്ര വാഹനങ്ങളുണ്ട്. ഹാർലി ഡേവിഡ്‌സൺ 1200 റോഡ്‌സ്റ്റർ മുതൽ ബജാജ് പൾസർ 200എഫ് വരെയുള്ളവ അതില്‍ ഉള്‍പ്പെടും. അടുത്തിടെ ലുസെയ്ൻ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര ജാവലിൻത്രോയിൽ 87.66 മീറ്റർ എറിഞ്ഞിട്ട് ഒന്നാംസ്ഥാനം സ്വന്തമാക്കിയിരുന്നു. ജർമനിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും താരങ്ങളെ പിന്നിലാക്കിയായിരുന്നു നീരജിന്റെ കുതിപ്പ്.
undefined
അതേസമയം റേഞ്ച് റോവർ വെലാറിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ലാൻഡ് റോവർ എസ്‌യുവികളില്‍ ഒന്നാണ് റേഞ്ച് റോവർ വെലാർ. പെട്രോൾ, ഡീസൽ പതിപ്പുകളിൽ ഇത് വാഗ്‍ദാനം ചെയ്യുന്നു. 247 bhp കരുത്തും 365 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന 2.0 ലിറ്റർ ടർബോചാർജ്‍ഡ് പെട്രോൾ യൂണിറ്റുമായാണ് എസ്‌യുവി വരുന്നത്. 2.0 ലിറ്റർ ഡീസൽ എഞ്ചിന് 201 bhp കരുത്തും 430 Nm ടോര്‍ക്കും സൃഷ്‍ടിക്കാനും സാധിക്കും. രണ്ട് എഞ്ചിനുകളും ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.
നേരത്തെ, റേഞ്ച് റോവർ വെലാറിന്റെ ബുക്കിംഗ് ഇന്ത്യയിൽ ലാൻഡ് റോവർ തുറന്നിരുന്നു. പുതിയ റേഞ്ച് റോവർ വെലാർ ഡൈനാമിക് എച്ച്എസ്ഇയിൽ രണ്ട് പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണ് - 246 bhp കരുത്തും 365 Nm ടോർക്കും നൽകുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ, 201 bhp കരുത്തും 420 Nm ടോർക്കും നൽകുന്ന 2.0 ലിറ്റർ ഇൻജീനിയം ഡീസൽ എഞ്ചിൻ. ഇതുവരെ ഇതിന്‍റെ വില പ്രഖ്യാപിച്ചിട്ടില്ല. ഒരു കോടിയോളം രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.
ഒരു നികുതിയിളവും ഇല്ല, അമേരിക്കൻ വാഹനഭീമനോട് വീണ്ടും നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍
പുതിയ പിക്സൽ എൽഇഡി ഹെഡ്‌ലൈറ്റുകളും ഡൈനാമിക് ബെൻഡ് ലൈറ്റിംഗും ചേർന്ന് പുതിയ ഗ്രിൽ അപ്-ഫ്രണ്ട് ഉപയോഗിച്ച് ആഡംബര എസ്‌യുവി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ജെഎല്‍ആര്‍ രണ്ട് പുതിയ കളർ ഓപ്ഷനുകളും ചേർത്തിട്ടുണ്ട്. മെറ്റാലിക് വരസീൻ ബ്ലൂ, പ്രീമിയം മെറ്റാലിക് സദാർ ഗ്രേ, ഡീപ് ഗാർനെറ്റ്, കാരവേ നിറങ്ങൾ എന്നിവ അകത്തളത്തിലുണ്ട്.