തലസ്ഥാനത്ത് സിനിമാ സ്റ്റൈല്‍ സംഭവം, സീരിയില്‍ ടെക്നീഷ്യനായ യുവാവ് പൊലീസ് ജീപ്പുമായി മുങ്ങി!

By Web Team  |  First Published Jul 27, 2023, 9:58 AM IST

പാറശാല പരശുവയ്ക്കലിനു സമീപം കുണ്ടുവിളയിലാണ് കഴിഞ്ഞ ദിവസം സിനിമാ സ്റ്റൈല്‍ സംഭവം അരങ്ങേറിയത്. പൊതുസ്ഥലത്തിരുന്നു മദ്യപിച്ച രണ്ടുപേർക്കു പിന്നാലെ ജീപ്പ് നിര്‍ത്തി പോലീസുകാർ ഓടിയപ്പോൾ സംഘത്തിലുണ്ടായിരുന്ന മൂന്നാമൻ പോലീസ് ജീപ്പുമായി കടക്കുകയായിരുന്നു. 


ലസ്ഥാനത്ത് പൊലീസുകാരെ കബളിപ്പിച്ച് പോലീസ് ജീപ്പ് തട്ടിക്കൊണ്ടു പോയി. പാറശാല പരശുവയ്ക്കലിനു സമീപം കുണ്ടുവിളയിലാണ് കഴിഞ്ഞ ദിവസം സിനിമാ സ്റ്റൈല്‍ സംഭവം അരങ്ങേറിയത്. പൊതുസ്ഥലത്തിരുന്നു മദ്യപിച്ച രണ്ടുപേർക്കു പിന്നാലെ ജീപ്പ് നിര്‍ത്തി പോലീസുകാർ ഓടിയപ്പോൾ സംഘത്തിലുണ്ടായിരുന്ന മൂന്നാമൻ പോലീസ് ജീപ്പുമായി കടക്കുകയായിരുന്നു. എന്നാല്‍ അമിതവേഗതയില്‍ പാഞ്ഞ ജീപ്പ് അല്‍പ്പസമയത്തിനകം നിയന്ത്രണം തെറ്റി റോഡരികിലെ മതിലിൽ ഇടിച്ചു നിന്നു. 

സംഭവത്തിൽ ഒരാൾ പിടിയിലായി. പരശുവയ്‌ക്കൽ സ്വദേശി ഗോകുലാണ് അറസ്റ്റിലായത്. വാഹന മോഷണത്തിനും, പൊതുമുതൽ നശിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പരശുവക്കലിൽ വാഹന പരിശോധനക്ക് പോലീസുകൾ പുറത്തിറങ്ങിയ സമയത്താണ് യുവാവ് ജീപ്പുമായി കടന്ന് കളഞ്ഞത്. സിവിൽ പോലീസ് ഓഫീസർമാര്‍ അടങ്ങുന്ന പട്രോൾ സംഘം സഞ്ചരിച്ച വാഹനമായിരുന്നു ഇവർ തട്ടിയെടുത്തത്.

Latest Videos

undefined

പോലീസ് വാഹനം വരുന്നത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളുടെ പിന്നാലെ ജീപ്പിൽ നിന്നിറങ്ങി പോലീസ് സംഘം ഓടി. ഈ സമയം സമീപത്ത് ഇരുളില്‍  ഒളിച്ചിരിക്കുകയായിരുന്ന ഗോകുൽ ജീപ്പുമെടുത്ത് കടന്നുകളയുകയായിരുന്നു. ഇരുട്ടിൽ മറഞ്ഞവരെ തേടി പോലീസ് പാഞ്ഞപ്പോൾ താക്കോൽ വാഹനത്തിൽ നിന്നും എടുക്കാൻ മറന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ​ഗോകുൽ ജീപ്പോടിച്ച് കടന്നു കളഞ്ഞത്.

ബോംബിട്ടാലും തകരില്ല, ഗ്യാസ് ആക്രമണവും ഏശില്ല, രണ്ടുടണ്‍ അധികഭാരം, ഉഗ്രനൊരു കാര്‍ കൂടി വാങ്ങി അംബാനി!

ആലമ്പാറ ഭാഗത്തേക്ക്‌ പോയ ജീപ്പിന് പിന്നാലെയായി പിന്നീട് പൊലീസിന്‍റെ ഓട്ടം. ഒപ്പം നാട്ടുകാരും പാഞ്ഞു. ഈ സമയം ചിറക്കോണത്തിനു സമീപത്തുവച്ച് ജീപ്പ് നിയന്ത്രണംവിട്ട് വീടിന്റെ മതിലിൽ ഇടിച്ചുനിന്നു. നാട്ടുകാരനായ ഒരാളുടെ ബൈക്ക് സംഘടിപ്പിച്ച് പിന്തുടർന്നെത്തിയ പൊലീസുകാർ യുവാവിനെ കസ്റ്റഡിയിലെടുത്തു.  

ഇടിയുടെ ആഘാതത്തിൽ ജീപ്പിന് കാര്യമായ തകരാർ സംഭവിച്ചു. തകർന്ന ജീപ്പിനെ ക്രെയിനിന്റെ സഹായത്തോടെയാണ് പാറശ്ശാല പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. പിടിയിലായ ഗോകുൽ സീരിയൽ മേഖലയിൽ മേക്കപ്പ് അസിസ്റ്റന്റാണ്. മോഷണം, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഗോകുലിനെതിരേ പാറശ്ശാല പോലീസ് ചുമത്തിയിട്ടുള്ളത്. പോലീസ് പിന്നാലെ ഓടിയെങ്കിലും ഗോകുലിന് ഒപ്പമിരുന്ന് മദ്യപിച്ചവരെ പിടികൂടാനായില്ല. ഓടിപ്പോയ മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.  

youtubevideo

 

click me!