ഈ കിടിലൻ ബൈക്ക് വേണോ? ആറ് ദിവസത്തിനകം ബുക്ക് ചെയ്‍താല്‍ അരലക്ഷം ലാഭം!

By Web Team  |  First Published Jun 1, 2023, 12:48 PM IST

ജൂൺ ആറിന് മുമ്പ് ഇലക്ട്രിക് ബൈക്ക് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് വൻ വിലക്കുറവില്‍ വാഹനം സ്വന്തമാക്കാം.


ഹമ്മദാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ട്-അപ്പ് മാറ്റർ തങ്ങളുടെ ഐറ ഇലക്ട്രിക് മോട്ടോർസൈക്കിളിനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ ബൈക്കിന്‍റെ വില കൂടുകയാണ്. ഈ മാസം മുതൽ ഫെയിം 2 ഇവി സബ്‌സിഡി സ്കീമിന് കീഴിലുള്ള ആനുകൂല്യങ്ങൾ കേന്ദ്രസര്‍ക്കാര്‍ കുറച്ചതോടെ കമ്പനി ഐറയുടെ വില 30,000 രൂപ വർദ്ധിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 1.44 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിച്ച മാറ്റർ എയറ ഇ-മോട്ടോർസൈക്കിളിന്റെ വില ജൂൺ 6 മുതൽ ഏകദേശം 20 ശതമാനം വർദ്ധിക്കും. അതുവരെ കമ്പനി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതായത് ജൂൺ ആറിന് മുമ്പ് ഇലക്ട്രിക് ബൈക്ക് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് വൻ വിലക്കുറവില്‍ വാഹനം സ്വന്തമാക്കാം.

ഇന്ത്യയിലെ ആദ്യ ഗിയർ ഇലക്ട്രിക് ബൈക്ക് എന്ന സവിശേഷതയോടെ  5000, 5000+ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഐറയുടെ വരവ്. ഏറ്റവും പുതിയ വർദ്ധനവ് അനുസരിച്ച്, മാറ്റർ ഐറയുടെ എക്സ്-ഷോറൂം വില 1.74 ലക്ഷം രൂപയിൽ നിന്നാരംഭിച്ച് 1.84 ലക്ഷം രൂപ വരെ  ഉയരും .ടോപ്-എൻഡ് 5000+ വേരിയന്റിന്റെ വില 1.54 ലക്ഷം രൂപയായിരുന്നു (എക്സ്-ഷോറൂം). എന്നിരുന്നാലും, ജൂൺ 6-ന് മുമ്പ് ബുക്ക് ചെയ്താൽ 50,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും . ഹൈദരാബാദ്, ചെന്നൈ, മുംബൈ, അഹമ്മദാബാദ്, ദില്ലി എൻസിആർ, കൊൽക്കത്ത എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളമുള്ള 25 നഗരങ്ങളിൽ മാറ്റർ എയ്‌റോയുടെ ബുക്കിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.

Latest Videos

undefined

ഫെയിം 2 ഇവി സബ്‌സിഡി സ്‍കീമിന് കീഴിലുള്ള ആനുകൂല്യങ്ങൾ കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ തുടർന്നാണ് ലോഞ്ച് ചെയ്ത് രണ്ട് മാസത്തിനുള്ളിൽ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. ഇലക്ട്രിക് വാഹനം വാങ്ങുന്നവർക്ക് 40 ശതമാനം ഇൻസെന്റീവ് നൽകുന്നതായിരുന്നു ഫെയിം II പദ്ധതി. ഇന്ന് മുതൽ ഇത് വെറും 15 ശതമാനമായി പരിഷ്കരിച്ചു. കേന്ദ്രത്തിന്റെ തീരുമാനത്തിന് ശേഷം വിലവർദ്ധന പ്രഖ്യാപിച്ച നിരവധി ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളിൽ ഒരാളാണ് മാറ്റർ. മറ്റുള്ളവയിൽ, ഓല ഇലക്ട്രിക് അതിന്റെ എസ് 1 , എസ് 1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾക്കുള്ള പുതിയ വില പട്ടിക ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട് .

ലിക്വിഡ് കൂൾഡ്, അഞ്ച് കിലോവാട്ട് ബാറ്ററി പായ്ക്കാണ് മാറ്റർ ഐറ ഇലക്ട്രിക് ബൈക്കിന് കരുത്ത് പകരുന്നത്. ബൈക്കിന്റെ യഥാർത്ഥ ലോക റേഞ്ച് 125 കിലോമീറ്ററാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 10.5kW ലിക്വിഡ് കൂൾഡ് മോട്ടോറാണ് ഇതിനുള്ളത്. നാല് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഇലക്ട്രിക് മോട്ടോർ ജോടിയാക്കിയ ആദ്യത്തെ ബൈക്ക് കൂടിയാണിത്. ഗിയറുകളുള്ള ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.  മാത്രമല്ല, സാധാരണ എയർ കൂളിംഗിന് പകരം ലിക്വിഡ് കൂളിംഗ് ഫീച്ചർ ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് കൂടിയാണ് എയറ എന്നും കമ്പനി അവകാശപ്പെടുന്നു. 180 കിലോഗ്രാമാണ് ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ഭാരം. ബാറ്ററി പാക്കിന് ഏകദേശം 40 കിലോഗ്രാം ഭാരമുണ്ട്. നാല് സ്പീഡ് ഗിയർബോക്സാണ് ഇതിനുള്ളത്. ഡ്യുവൽ ചാനൽ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ആണ് ഇലക്ട്രിക് ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.

കോൾ/മെസേജ് അലേർട്ടിനൊപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഓൺബോർഡ് നാവിഗേഷൻ ഡിസ്‌പ്ലേയും ലഭിക്കുന്ന ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ബൈക്കിനെ കൂടുതൽ ആകർഷകമാക്കുന്നത്. ബൈക്കിന് പുഷ്-ബട്ടൺ സ്റ്റാർട്ടും ഒപ്പം ഫോർവേഡ്, റിവേഴ്സ് അസിസ്റ്റും ലഭിക്കുന്നു. ഡ്യുവൽ-ചാനൽ എബിഎസ് സഹിതം രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്.

click me!