"ഇതെന്തൊരു കഷ്‍ടമാണ്.." ഇക്കാര്യത്തില്‍ ആശങ്കയൊഴിയാതെ മാരുതി സുസുക്കി!

By Web Team  |  First Published May 31, 2023, 8:08 AM IST

ചിപ്പ് ക്ഷാമം മൂലം കഴിഞ്ഞ കുറച്ചുകാലമായി പെടാപ്പാടുപെടുകയാണ് മാരുതി സുസുക്കി. 


ലക്‌ട്രോണിക് ഘടകങ്ങളുടെ ദൗർലഭ്യം കാരണം ഉൽപ്പാദന നഷ്‍ടം സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തിലും തുടരുമെന്ന ആശങ്കയില്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. എന്നിരുന്നാലും, ജൂലൈ-സെപ്റ്റംബർ കാലയളവിൽ കമ്പനി കുറച്ച് ആശ്വാസം പ്രതീക്ഷിക്കുന്നതായി ഒരു മുതിർന്ന കമ്പനി ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിപ്പ് ക്ഷാമം മൂലം കഴിഞ്ഞ കുറച്ചുകാലമായി പെടാപ്പാടുപെടുകയാണ് മാരുതി സുസുക്കി. 

ഇക്കാരണത്താല്‍ കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിക്ക് 1.7 ലക്ഷം യൂണിറ്റുകളുടെ ഉൽപ്പാദന നഷ്‍ടമുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ കമ്പനിയുടെ നഷ്‍ടം ഏകദേശം 45,000 യൂണിറ്റായിരുന്നുവെന്നും അതുപോലെ, നാലാം പാദത്തിൽ 38,000 യൂണിറ്റുകൾ നഷ്‍ടപ്പെട്ടുവെന്നും മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) ശശാങ്ക് ശ്രീവാസ്‍തവ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Videos

undefined

കമ്പനിയുടെ കെട്ടിക്കിടക്കുന്ന ബുക്കിംഗിുകള്‍ നാല് ലക്ഷത്തിലധികം യൂണിറ്റുകളിലേക്ക് വ്യാപിച്ചു. എർട്ടിഗയ്ക്കാണ് ഏറ്റവും കൂടുതൽ പെൻഡിംഗ് ഓർഡറുകൾ. അതായത് ഒരു ലക്ഷത്തിനടുത്ത് ബുക്കിംഗുകളുമായി ഇക്കാര്യത്തില്‍ മുന്നിലാണ് എര്‍ട്ടിഗ. ബ്രെസ എസ്‌യുവിയുടെ 60,000 യൂണിറ്റുകളുടെ ഓര്‍ഡറുകള്‍ കെട്ടിക്കിടപ്പാണ്. പുതുതായി പുറത്തിറക്കിയ ഫ്രോങ്‌ക്‌സിനും വരാനിരിക്കുന്ന ജിംനിക്കും ഇതിനകം 30,000 യൂണിറ്റിലധികം ബുക്കിംഗുകള്‍ ഉണ്ട്.

നിലവിലെ വിതരണ സാഹചര്യം കാരണം, കമ്പനിക്ക് ഏപ്രിലിൽ ഉൽപാദന നഷ്‍ടമുണ്ടായെന്നും മെയ്, ജൂൺ മാസങ്ങളിലും സമാനമായ സാഹചര്യം ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി പറയുന്നു.  ഒരുപക്ഷേ ജൂലൈ മുതൽ കുറച്ച് പുരോഗതി ഉണ്ടായേക്കാം എന്നും കമ്പനി പ്രതീക്ഷിക്കുന്നു. 

കഴിഞ്ഞ മാസം കമ്പനി 1,44,097 പാസഞ്ചർ വാഹനങ്ങൾ നിർമ്മിച്ചു. ഇത് കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 1,52,954 യൂണിറ്റുകളിൽ നിന്ന് ആറ് ശതമാനം കുറവാണ്. ഇലക്‌ട്രോണിക് ഘടകങ്ങളുടെ കുറവ് വാഹനങ്ങളുടെ ഉൽപ്പാദനത്തെ ഒരുപരിധിവരെ ബാധിച്ചതായി കമ്പനി അറിയിച്ചു. 2022-23 ൽ, മാരുതി സുസുക്കി 19.22 ലക്ഷം യൂണിറ്റ് എന്ന റെക്കോർഡ് ഉൽപ്പാദനം നേടിയിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്തത്തിലുള്ള ഉൽപ്പാദനം 20 ലക്ഷം യൂണിറ്റായി എത്തിക്കുക എന്ന ലക്ഷ്യം നേടുന്നതില്‍ കമ്പനി പരാജയപ്പെട്ടു.

അതേസമയം ഇന്ന് ഓട്ടോമൊബൈൽ വ്യവസായത്തിൽ ചിപ്പുകള്‍ ഉൾപ്പെടെയുള്ള അസംഖ്യം ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡ്രൈവർ-അസിസ്റ്റ്, നാവിഗേഷൻ, ഹൈബ്രിഡ്-ഇലക്‌ട്രിക് സിസ്റ്റങ്ങൾ തുടങ്ങിയ കൂടുതൽ കൂടുതൽ ഇലക്ട്രോണിക് ഫീച്ചറുകളോടെ പുതിയ മോഡലുകൾ വരുന്നതോടെ വാഹന വ്യവസായത്തിലെ അർദ്ധചാലകങ്ങളുടെ ഉപയോഗം ആഗോളതലത്തിൽ വർദ്ധിച്ചു. കൊവിഡ് 19 മാഹാമരിക്ക് ശേഷം വാഹന വ്യവസായം ചിപ്പ് ക്ഷാമവും ഉയർന്ന അസംസ്‌കൃത വസ്‍തുക്കളുടെ വിലയുമായി പൊരുതുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 "ഭയക്കണം കേട്ടോ.." പണി പാലുംവെള്ളത്തില്‍ കിട്ടുമെന്ന ആശങ്കയൊഴിയാതെ മാരുതി സുസുക്കി!

click me!