എസ്‍യുവി കുത്തകയും മാരുതിയുടെ കൈപ്പിടിയിലേക്ക്, വില്‍പ്പനയില്‍ വൻ കുതിപ്പ്!

By Web Team  |  First Published Jun 2, 2023, 7:47 AM IST

കഴിഞ്ഞ ഏതാനും മാസങ്ങളെപ്പോലെ, 2023 മെയ് മാസത്തിലും, മാരുതി സുസുക്കി ഇന്ത്യയുടെ വിൽപ്പനയുടെ വലിയൊരു ഭാഗം യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ നിന്നാണ് ലഭിച്ചത്. 


2023 മെയ് മാസത്തിൽ മൊത്തം 178,083 കാറുകൾ വിറ്റതായി പ്രഖ്യാപിച്ച് ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി.  ആഭ്യന്തര വിൽപ്പനയും വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും സംയോജിപ്പിച്ച കണക്കാണിത്. കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ മാരുതി 146,596 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. ടൊയോട്ട പോലുള്ള മറ്റ് ഒഇഎമ്മുകളിലേക്കുള്ള വിൽപ്പന 5,010 യൂണിറ്റായിരുന്നു, മറ്റ് രാജ്യങ്ങളിലേക്ക് 26,477 യൂണിറ്റുകൾ കയറ്റുമതി ചെയ്തു.

കഴിഞ്ഞ ഏതാനും മാസങ്ങളെപ്പോലെ, 2023 മെയ് മാസത്തിലും, മാരുതി സുസുക്കി ഇന്ത്യയുടെ വിൽപ്പനയുടെ വലിയൊരു ഭാഗം യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ നിന്നാണ് ലഭിച്ചത്. 46,243 യൂണിറ്റ് യുവികള്‍ കഴിഞ്ഞ മാസം മാരുതി വിറ്റു. 2022 ലെ അതേ മാസത്തിൽ വിറ്റ 28,051 യൂണിറ്റുകളെ അപേക്ഷിച്ചാണ് ഈ വളര്‍ച്ച. സെഗ്‌മെന്റിൽ, മാരുതി സുസുക്കി ബ്രെസ , എർട്ടിഗ , ഫ്രോങ്‌ക്സ് , ഗ്രാൻഡ് വിറ്റാര, എസ്-ക്രോസ്, എക്സ്എൽ6 തുടങ്ങിയ മോഡലുകൾ വിൽക്കുന്നു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ 82,997 യൂണിറ്റ് എസ്‌യുവികളും ക്രോസ്ഓവറുകളും വിറ്റഴിച്ചതായി മാരുതി സുസുക്കി അവകാശപ്പെടുന്നു. ഇത് കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 61,992 യൂണിറ്റുകളേക്കാൾ വളരെ കൂടുതലാണ്. കഴിഞ്ഞ മാസം 12,818 ഇക്കോ വാനുകളും മാരുതി സുസുക്കി വിറ്റു.

Latest Videos

undefined

മിഡ്-സൈസ് സെഡാൻ സെഗ്‌മെന്റിൽ മാരുതി സുസുക്കിയുടെ ഏക മോഡലായ സിയാസ് കഴിഞ്ഞ മാസം 992 യൂണിറ്റുകൾ വിറ്റഴിച്ചു. 2022 മെയ് മാസത്തിൽ രജിസ്റ്റർ ചെയ്ത 586 യൂണിറ്റുകളിൽ നിന്നാണ് ഈ വളര്‍ച്ച ഈ സാമ്പത്തിക വർഷം ഇതുവരെ 2,009 യൂണിറ്റ് സിയാസ് വിറ്റതായി മാരുതി സുസുക്കി അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ വിറ്റ 1,165 യൂണിറ്റുകളിൽ നിന്നാണ് ഈ വർധന.

ഹാച്ച്ബാക്ക്, കോംപാക്റ്റ് സെഡാൻ വിഭാഗത്തിൽ, ഈ വർഷം മെയ് മാസത്തിൽ 83,655 യൂണിറ്റുകൾ വിറ്റഴിച്ചതായും കമ്പനി അവകാശപ്പെടുന്നു, കഴിഞ്ഞ വർഷം മെയ് മാസത്തില്‍ വിറ്റ 85,355 യൂണിറ്റുകളിൽ നിന്ന് നേരിയ കുറവ്. ആൾട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന മിനി സെഗ്‌മെന്റിൽ, 2022 മേയിൽ രേഖപ്പെടുത്തിയ 17,408 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ 12,236 യൂണിറ്റുകൾ വിറ്റഴിച്ച് വിൽപ്പനയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. കോം‌പാക്റ്റ് കാർ വിഭാഗത്തിലും കമ്പനി നേരിയ വില്‍പ്പന ഇടിവ് രേഖപ്പെടുത്തി. 2022 മെയ് മാസത്തിൽ 67,947 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ കഴിഞ്ഞ മാസം 71,419 യൂണിറ്റുകളാണ് വിറ്റത്. മൈക്രോചിപ്പുകൾ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് ഘടകങ്ങളുടെ കുറവ് വാഹന ഉൽപ്പാദനത്തിൽ ചെറിയ സ്വാധീനം ചെലുത്തിയതായി മാരുതി സുസുക്കി പറയുന്നു.

ഷോറൂമില്‍ കൂട്ടിയിടി, 72 മണിക്കൂറിനകം ഈ കാര്‍ വാങ്ങാൻ തള്ളിക്കയറിയത് 30,000 പേര്‍, തലകറങ്ങി കമ്പനി!

click me!