'മാരുതി ഇന്നോവ' വീട്ടുമുറ്റത്തെത്താൻ ഇനി മണിക്കൂറുകള്‍ മാത്രം!

By Web Team  |  First Published Jul 5, 2023, 10:26 AM IST

പുതിയ മൂന്ന്-വരി പ്രീമിയം എംപിവിയായ മാരുതി സുസുക്കി ഇൻവിക്ടോ ഇന്ന് ഇന്ത്യയിൽ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കും. ഔദ്യോഗിക ലോഞ്ചിന് മുമ്പ്, വാഹനം ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി. പുതിയ മാരുതി എംപിവിയിൽ താൽപ്പര്യമുള്ളവർക്ക് 25,000 രൂപ നൽകി മുൻകൂട്ടി ബുക്ക് ചെയ്യാം.


മാരുതി സുസുക്കിയില്‍ നിന്നുള്ള പുതിയ മൂന്ന്-വരി പ്രീമിയം എംപിവിയായ മാരുതി സുസുക്കി ഇൻവിക്ടോ ഇന്ന് ഇന്ത്യയിൽ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കും. ഔദ്യോഗിക ലോഞ്ചിന് മുമ്പ്, വാഹനം ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി. പുതിയ മാരുതി എംപിവിയിൽ താൽപ്പര്യമുള്ളവർക്ക് 25,000 രൂപ നൽകി മുൻകൂട്ടി ബുക്ക് ചെയ്യാം. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീ-ബാഡ്‍ജ് ചെയ്‍ത പതിപ്പാണ് മാരുതി ഇൻവിക്ടോ. ഇത് മാരുതിയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിലെ പുതിയ മുൻനിര മോഡലായിരിക്കും.

വേരിയന്റുകളും പ്രതീക്ഷിക്കുന്ന വിലകളും
ആറ് ശക്തമായ ഹൈബ്രിഡ് വേരിയന്റുകൾ വാഗ്ദാനം ചെയ്യുന്ന ഇന്നോവ ഹൈക്രോസിൽ നിന്ന് വ്യത്യസ്‍തമായി, മാരുതി സുസുക്കി ഇൻവിക്ടോ ഒരൊറ്റ ആൽഫ പ്ലസ് ട്രിമ്മിൽ ലഭ്യമാകും. വാങ്ങുന്നവർക്ക് ഏഴ് സീറ്റർ, എട്ട് സീറ്റർ കോൺഫിഗറേഷനുകൾക്കിടയിൽ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. ഇതിന് 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ മാരുതി സുസുക്കി വാഹനമായി മാറുന്നു ഇൻവിക്ടോ.

Latest Videos

undefined

ശക്തമായ ഹൈബ്രിഡ് മാത്രം
പുതിയ മാരുതി എംപിവിയുടെ പവർട്രെയിൻ സജ്ജീകരണത്തിൽ ഇന്നോവ ഹൈക്രോസിൽ കാണപ്പെടുന്ന ഇലക്ട്രിക് മോട്ടോറുള്ള അതേ 2.0 എൽ അറ്റ്കിൻസൻ സൈക്കിൾ പെട്രോൾ എഞ്ചിൻ ഉൾപ്പെടും. ഇ-ഡ്രൈവ് ഗിയർബോക്‌സിനൊപ്പം, ഇത് 184 ബിഎച്ച്‌പിയുടെ ശക്തി നൽകുന്നു. 

ഇന്റീരിയർ തീം ,  ഫീച്ചറുകൾ
ക്യാബിനിനുള്ളിൽ ആദ്യം ശ്രദ്ധിക്കുന്നത് ഷാംപെയ്ൻ ആക്‌സന്റുകളോട് കൂടിയ കറുത്ത നിറത്തിലുള്ള ഇന്റീരിയർ തീമാണ്. സ്റ്റിയറിംഗ് വീലിൽ സുസുക്കിയുടെ ലോഗോ ഉണ്ട്. പൂർണ്ണമായ ഫീച്ചർ ലിസ്റ്റ് ഇന്ന് വെളിപ്പെടുത്തും. റിപ്പോർട്ടുകൾ പ്രകാരം, പുതിയ മാരുതി സുസുക്കി ഇൻവിക്ടോയിൽ
അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സാങ്കേതികവിദ്യയും JBL ഓഡിയോ സിസ്റ്റവും ഉൾപ്പെട്ടേക്കില്ല. എന്നിരുന്നാലും, എംപിവി പനോരമിക് സൺറൂഫുമായി വരുമെന്ന് ഔദ്യോഗിക ടീസർ സ്ഥിരീകരിക്കുന്നു. 

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, പാഡിൽ ഷിഫ്റ്ററുകൾ, ഡ്രൈവർ സീറ്റിനുള്ള മെമ്മറി ഫംഗ്‌ഷൻ, 10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആറ് എയർബാഗുകൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, എബിഎസ് സഹിതം ഇബിഡി തുടങ്ങിയ ഫീച്ചറുകൾ ടൊയോട്ട ഇന്നോവ ഹൈക്രോസിന് സമാനമായി തുടരും. 

കുറച്ച് ഡിസൈൻ മാറ്റങ്ങൾ
പുതിയ മാരുതി ഇൻവിക്ടോയുടെ ഡോണർ മോഡലായ ഇന്നോവ ഹൈക്രോസുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ ഡിസൈൻ വ്യത്യാസങ്ങളുണ്ട്. ഡ്യുവൽ ക്രോം സ്ലേറ്റുകളുള്ള ഗ്രാൻഡ് വിറ്റാര-പ്രചോദിത ഫ്രണ്ട് ഗ്രിൽ, പുതുക്കിയ ഫ്രണ്ട് ബമ്പർ, ചെറിയ എൽഇഡി ഡിആർഎൽകളുള്ള ഹെഡ്‌ലാമ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പുതിയ ഡ്യുവൽ-ടോൺ അലോയ് വീലുകൾ മാറ്റിനിർത്തിയാൽ, സൈഡ് പ്രൊഫൈലിൽ വലിയ മാറ്റമില്ല. ചെറുതായി ട്വീക്ക് ചെയ്‌ത ബമ്പറും പുതിയ എൽഇഡി ടെയിൽ‌ലാമ്പുകളും ഉൾപ്പെടെ, പിൻഭാഗത്തും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ മാരുതി എംപിവി നെക്സ ബ്ലൂ കളർ സ്കീമിൽ മാത്രമേ ലഭ്യമാകൂ എന്നാണ് റിപ്പോർട്ടുകള്‍.

35 കിമി മൈലേജ്, 4.80 ലക്ഷം വില, ഉടയാത്ത സുരക്ഷ;ഇത് ടാക്സി ഡ്രൈവര്‍മാരെ നെഞ്ചോട് ചേര്‍ത്ത മാരുതി മാജിക്ക്!

click me!