ഗ്രാൻഡ് വിറ്റാര എസ്‌യുവിയുടെ ഹൈബ്രിഡ് വകഭേദങ്ങൾ ഇപ്പോൾ പുതിയ കാൽനട സുരക്ഷാ ഫീച്ചറുമായി വരുമെന്ന് മാരുതി സുസുക്കി പറഞ്ഞു. ഗ്രാൻഡ് വിറ്റാരയുടെ ഇന്റലിജന്‍റ് ഇലക്ട്രിക് ഹൈബ്രിഡ് വകഭേദങ്ങൾക്കായുള്ള അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റത്തിന് (AVAS) നിലവിലുള്ള എക്‌സ്‌ഷോറൂം വിലയിൽ 4,000 രൂപ കൂടി വര്‍ദ്ധിക്കുമെന്ന് റെഗുലേറ്ററി ഫയലിംഗിൽ മാരുതി സുസുക്കി പറഞ്ഞു.
ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി തങ്ങളുടെ മുൻനിര കോംപാക്റ്റ് എസ്‌യുവിയായ ഗ്രാൻഡ് വിറ്റാരയുടെ വില വർദ്ധിപ്പിച്ചു . മോഡലിന്‍റെ എല്ലാ ശക്തമായ ഹൈബ്രിഡ് വേരിയന്റുകൾക്കും ഇപ്പോൾ 4,000 രൂപ വർധിപ്പിക്കുമെന്ന് കാർ നിർമ്മാതാവ് അറിയിച്ചു. വില വര്‍ദ്ധനവ് ജൂലൈ 17 മുതൽ പ്രാബല്യത്തില്‍ വന്നു. ഗ്രാൻഡ് വിറ്റാര ശക്തമായ ഹൈബ്രിഡ് പതിപ്പുകളിൽ പുതിയ സുരക്ഷാ ഫീച്ചർ ചേർത്തതാണ് വില വർധനവിന് പിന്നിലെ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗ്രാൻഡ് വിറ്റാര എസ്‌യുവിയുടെ ഹൈബ്രിഡ് വകഭേദങ്ങൾ ഇപ്പോൾ പുതിയ കാൽനട സുരക്ഷാ ഫീച്ചറുമായി വരുമെന്ന് മാരുതി സുസുക്കി പറഞ്ഞു. ഗ്രാൻഡ് വിറ്റാരയുടെ ഇന്റലിജന്‍റ് ഇലക്ട്രിക് ഹൈബ്രിഡ് വകഭേദങ്ങൾക്കായുള്ള അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റത്തിന് (AVAS) നിലവിലുള്ള എക്‌സ്‌ഷോറൂം വിലയിൽ 4,000 രൂപ കൂടി വര്‍ദ്ധിക്കുമെന്ന് റെഗുലേറ്ററി ഫയലിംഗിൽ മാരുതി സുസുക്കി പറഞ്ഞു.
undefined
വാഹനത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഡ്രൈവർമാരെയും കാൽനടയാത്രക്കാരെയും സുരക്ഷിതരാക്കാൻ സഹായിക്കുന്നതാണ് സുരക്ഷാ ഫീച്ചറെന്ന് മാരുതി സുസുക്കി റെഗുലേറ്ററി ഫയലിംഗിൽ പറയുന്നു. അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റം അഞ്ചടി അകലെ വരെ കേൾക്കാവുന്ന അലാറം ശബ്‍ദം പുറപ്പെടുവിക്കും. വരാനിരിക്കുന്ന വാഹന സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതിനാണ് പുതിയ സുരക്ഷാ ഫീച്ചർ ചേർത്തിരിക്കുന്നത്. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എസ്‌യുവി സ്ട്രോംഗ്-ഹൈബ്രിഡ് പതിപ്പുകൾ 18.29 ലക്ഷം (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ വാഗ്ദാനം ചെയ്യുന്നു. ഇത് 19.79 ലക്ഷം രൂപ എക്സ്-ഷോറൂം വില വരെ ഉയരുന്നു.
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് 10.45 ലക്ഷം രൂപ എക്സ് ഷോറൂം പ്രാരംഭ വിലയിൽ അവതരിപ്പിച്ചത്. നാല് വേരിയന്റുകളിൽ ലഭ്യമായ എസ്‌യുവി മൈൽഡ് ഹൈബ്രിഡ്, ശക്തമായ ഹൈബ്രിഡ് കൂടാതെ ഫോർ വീൽ ഡ്രൈവ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. സിഎൻജി കിറ്റിനൊപ്പം വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ എസ്‌യുവികളിൽ ഒന്നാണിത്.
മാരുതിയുടെ പുതിയ തലമുറ കെ-സീരീസ് 1.5 ലിറ്റർ, ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി പെട്രോൾ എഞ്ചിൻ എന്നിവയാണ് ഗ്രാൻഡ് വിറ്റാരയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് 99 bhp കരുത്തും 136 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. ശക്തമായ ഹൈബ്രിഡ് വേരിയന്റിന് ഉപയോഗിക്കുന്ന ഇ-സിവിടി ട്രാൻസ്മിഷനുമുണ്ട്. CNG പതിപ്പുകൾ മാനുവൽ ഗിയർബോക്‌സിനൊപ്പം മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ, കൂടാതെ 86.63 bhp കരുത്തും 121.5 Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്നു.
ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ റീ ബാഡ്‍ജ് പതിപ്പായ ഈ എസ്‌യുവി, ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയവയോടാണ് മത്സരിക്കുന്നത്.