2023 ജൂണിൽ മാരുതി സുസുക്കി തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് നിരവധി കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ വൻ വിലക്കിഴിവ് ലഭിക്കുന്ന മോഡലുകളിലൊന്നാണ് മാരുതി സുസുക്കി സെലേറിയോ.
രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കിയില്‍ നിന്നുള്ള ഏറ്റവും ഹിറ്റായ മോഡലുകളില്‍ ഒന്നാണ് സെലേരിയോ. 2023 ജൂണിൽ മാരുതി സുസുക്കി തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് നിരവധി കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ വൻ വിലക്കിഴിവ് ലഭിക്കുന്ന മോഡലുകളിലൊന്നാണ് മാരുതി സുസുക്കി സെലേറിയോ. 61000 രൂപയോളം വിലക്കിഴിവ് സെലേരിയോയ്ക്ക് ലഭിക്കുന്നതായി ഫിനാൻഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. പെട്രോൾ മാനുവൽ വേരിയന്റുകൾക്കാണ് 61,000 രൂപ കിഴിവ് ലഭിക്കുന്നത്. എഎംടി പതിപ്പുകൾക്ക് 31,000 രൂപയും സിഎൻജി ട്രിമ്മുകൾക്ക് 57,000 രൂപയും വിലക്കിഴിവ് ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു ലിറ്റർ പെട്രോൾ എഞ്ചിനിലാണ് മാരുതി സുസുക്കി സെലേറിയോ എത്തുന്നത്. ഇത് 67PS പവറും 89 Nm ടോർക്കും സൃഷ്ടിക്കുന്നു. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവ കാറിന് ലഭിക്കുന്നു. മാരുതി സുസുക്കി സെലേറിയോ സിഎൻജി അതിന്റെ സെഗ്‌മെന്റിൽ ഏറ്റവും ഉയർന്ന മൈലേജ് നല്‍കുന്നു. ഏകദേശം 35 കിലോമീറ്ററോളം മൈലേജ് സെലേറിയോ സിഎൻജി നൽകുന്നു. ഒരു ലിറ്റർ പെട്രോളിൽ 26.68 കിലോമീറ്റർ മൈലേജാണ് സെലേറിയോ നൽകുന്ന മൈലേജ്. അതായത് മൈലേജിന്റെ കാര്യത്തിൽ, സെലേറിയോ മറ്റെല്ലാ കാറുകളേയും പിന്നിലാക്കുന്നു. 32 ലിറ്ററാണ് ഈ കാറിന്റെ ഇന്ധന ടാങ്ക് കപ്പാസിറ്റി. ഇത് പ്രകാരം ടാങ്ക് നിറഞ്ഞാൽ ഈ കാറിന് 853 കിമി വരെ നിർത്താതെ സഞ്ചരിക്കാനാകും എന്നാണ് മാരുതി പറയുന്നത്. 313 ലിറ്ററിന്റെ വലിയ ബൂട്ട് സ്പേസാണ് കാറിന് ലഭിക്കുന്നത്.
undefined
5.35 ലക്ഷം രൂപയാണ് കാറിന്റെ എക്‌സ് ഷോറൂം വില. പെട്രോളിൽ LXi, VXi, ZXi, ZXi+ എന്നീ നാല് വകഭേദങ്ങളിലാണ് ഇത് വരുന്നത്. അതേസമയം, സിഎൻജിയിൽ ഒരേയൊരു ഓപ്ഷൻ മാത്രമേയുള്ളൂ. വിഎക്സ്ഐ. ഈ മോഡലാണ് 35 കിലോമീറ്റർ മൈലേജ് നൽകുന്നത്. ഇത് മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകളിൽ വരുന്നു. കാറിന്റെ ഇന്റീരിയർ വളരെ ആകർഷകമാണ്. ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, പാസീവ് കീലെസ് എൻട്രി, മാനുവൽ എസി എന്നിവ കാറിന് ലഭിക്കുന്നു. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവ കാറിന് ലഭിക്കുന്നു.
വിയര്‍ത്തൊട്ടിയ ട്രക്ക് ഡൈവര്‍മാരുടെ കണ്ണീരൊപ്പി കേന്ദ്ര സര്‍ക്കാര്‍; ലോറികളില്‍ ഇനി ഏസി നിര്‍ബന്ധം!
സെലേറിയോയ്ക്ക് 3695 എംഎം നീളവും 1655 എംഎം വീതിയും 1555 എംഎം ഉയരവും 2435 എംഎം വീൽബേസും ലഭിക്കുന്നു. സാധാരണ VXi വേരിയന്റിന് സമാനമായി, സിഎൻജി പതിപ്പിൽ ഫുൾ വീൽ കവറുകൾ, ഇലക്ട്രിക് അഡ്ജസ്റ്റ് വിംഗ് മിററുകൾ, പവർ വിൻഡോകൾ, ഡേ നൈറ്റ് റിയർ വ്യൂ മിറർ, പവർ സ്റ്റിയറിംഗ്, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, സ്പ്ലിറ്റ് ഫോൾഡിംഗ് റിയർ സീറ്റ്, 12V പവർ സോക്കറ്റ്, ടാക്കോമീറ്റർ, ഡ്യുവൽ എയർബാഗുകൾ, എബിഎസ്, സ്പീഡ്/ഇംപാക്റ്റ് സെൻസിംഗ് ഡോർ ലോക്ക് ആൻഡ് അൺലോക്ക്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, സെൻട്രൽ ലോക്കിംഗ്, ഫ്രണ്ട് സീറ്റ്ബെൽറ്റ് പ്രീ-ടെൻഷനറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയവ ലഭിക്കുന്നു.
നിരാകരണം :
ശ്രദ്ധിക്കുക, മേല്‍പ്പറഞ്ഞ ഈ ഓഫറുകളൊക്കെയും രാജ്യത്തെ വിവിധ പ്രദേശങ്ങളെയും ഡീലര്‍ഷിപ്പുകളെയും മോഡലുകളുടെ വേരിയന്‍റുകളെയുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സമീപത്തെ മാരുതി ഡീലര്‍ഷിപ്പിനെ സമീപിക്കുക