ഭർത്താവിനെ തല്ലിച്ചതച്ചു, ഭാര്യയെ ഓടിച്ചിട്ട് ചെരിപ്പിനടിച്ചു; എല്ലാം ഒരു കാർ പാര്‍ക്കിംഗിന്‍റെ പേരിൽ!

By Web Team  |  First Published Mar 19, 2024, 11:07 AM IST

ഭാര്യയുടെ മുന്നിൽവെച്ചാണ് യുവാവിനെ ഏതാനും പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. ഞായറാഴ്ച രാത്രി ദൊഡ്ഡനെകുണ്ടി മേഖലയിലാണ് സംഭവം.


ഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ബംഗളൂരു, 'ആകർഷകമല്ലാത്ത' ആളുകൾ നിറഞ്ഞ നഗരമായി മാറിയിരിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ പറയുന്നത്. ഇത് തെളിയിക്കുന്ന നിരവധി സംഭവങ്ങൾക്ക് ഇൻ്റർനെറ്റ് സാക്ഷ്യം വഹിക്കുന്നു, അവ കാലക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ, ഈ പട്ടികയിലേക്ക് മറ്റൊരു കേസ് കൂടി വന്നിരിക്കുന്നു. പാർക്കിംഗ് പ്രശ്നത്തിൻ്റെ പേരിൽ ദമ്പതികളെ ക്രൂരമായി മർദ്ദിച്ച സംഭവം ആണിത്. ഭാര്യയുടെ മുന്നിൽവെച്ചാണ് യുവാവിനെ ഏതാനും പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. ഞായറാഴ്ച രാത്രി ദൊഡ്ഡനെകുണ്ടി മേഖലയിലാണ് സംഭവം.

ക്രൂരമായി മർദ്ദിച്ച ശേഷം ബെലഗാവിയിൽ നിന്നുള്ള ഈ ദമ്പതികളോട് നഗരം വിടാൻ ആവശ്യപ്പെടുകയും ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകൾ. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്. ദൊഡ്ഡനെകുണ്ടി മേഖലയിൽ രാത്രിയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. എന്നാൽ ഏത് ദിവസമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

Latest Videos

undefined

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) 'അനഘദേശ്പണ്ട്6' എന്ന ഹാൻഡിൽ വീഡിയോ പങ്കിട്ടു. ഇന്നലെ രാത്രി ബെംഗളൂരുവിലെ ദൊഡ്ഡനെകുണ്ടിയിൽ വച്ച് കർണാടകയിലെ ബെലഗാവിയിൽ നിന്ന് നഗരത്തിലേക്ക് താമസം മാറിയെത്തിയ ദമ്പതികളെ  കാർ പാർക്ക് ചെയ്തതിമർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു എന്നായിരുന്നു പോസ്റ്റ്.

അയൽവാസികളായ അക്രമി സംഘം ഭർത്താവിനെ മർദിക്കുമ്പോൾ ഭാര്യ സംഭവത്തിൻ്റെ മുഴുവൻ വീഡിയോയും പകർത്തുകയായിരുന്നു. ഈ സമയം അക്രമികളുടെ സംഘത്തിലുണ്ടായിരുന്ന യുവതി തൻ്റെ വീഡിയോ ചിത്രീകരിക്കുന്നുണ്ടെന്നറിഞ്ഞ് യുവതിയെ ചെരിപ്പുകൊണ്ട് ഓടിച്ചിട്ട് മർദിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന മറ്റ് അയൽക്കാർ സംഭവത്തിൻ്റെ മുഴുവൻ വീഡിയോയും ചെയ്തിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. യുവതിയുടെ ഫോണിൽ ചിത്രീകരിച്ച ഭയാനകമായ ദൃശ്യങ്ങൾ, തന്നെ പിന്തുടരുന്നതിനിടയിൽ അവൾ സഹായത്തിനായി നിലവിളിക്കുന്നത് കാണിക്കുന്നു. 

ഈ ക്ലിപ്പ് വൈറലായി. ആളൊഴിഞ്ഞ സ്ഥലത്ത് നിരവധി കാറുകൾ പാർക്ക് ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഈ ആളഴിഞ്ഞ സ്ഥലം തർക്ക ഭൂമി ആണെന്നായിരുന്നു റിപ്പോര്‍ട്ടുകൾ. എന്നാൽ ഭൂമി തർക്കത്തെക്കുറിച്ച് അറിയില്ലെന്നും അറിഞ്ഞിരുന്നെങ്കിൽ ഇവിടെ വാഹനം പാർക്ക് ചെയ്യില്ലായിരുന്നുവെന്നും ബെലഗാവി ദമ്പതികൾ അവകാശപ്പെട്ടു.

വീഡിയോ ഷെയർ ചെയ്യപ്പെട്ട ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ആളുകൾ രോഷാകുലരാകുകയും ചെയ്തു. മിക്കവരും ബാംഗ്ലൂരിലെ ജനക്കൂട്ടത്തെ പൊതുവെ ശാസിച്ചു. സമാനമായ സംഭവങ്ങളെ അഭിമുഖീകരിക്കുന്ന സ്വന്തം 'ഭീകര കഥകൾ' ചില‍ ഓർമ്മിപ്പിച്ചു. വൈറലായി പോസ്റ്റ് ഇതുവരെ ആയിരക്കണക്കിന് വ്യൂസ് നേടുകയും ചെയ്തു.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു എന്നാണ് റിപ്പോര്‍ട്ടുകൾ. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 354, 324, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്.

click me!