അടുത്തിടെ, ഒരു പുതിയ മഹീന്ദ്ര കൂപ്പെ എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പക്ഷേ കൃത്യമായ മോഡൽ അജ്ഞാതമായി തുടരുന്നു. ഇത് മഹീന്ദ്രയുടെ വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവികളിൽ ഒന്നായിരിക്കാം (ബിഇ ശ്രേണിയിൽ നിന്ന്) അല്ലെങ്കിൽ ഒരുപക്ഷേ പുതിയ തലമുറ മഹീന്ദ്ര XUV500 ആയിരിക്കാനും സാധ്യതയുണ്ട്.
ഒന്നിലധികം പുതിയ എസ്‌യുവികൾ ഉള്‍പ്പെടെ വമ്പൻ പദ്ധികളുടെ പണിപ്പുരയിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. അവയിൽ ചിലത് ഇതിനകം പരീക്ഷണ ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അവയിൽ അഞ്ച് ഡോർ ഥാർ, XUV.e8 EV എന്നിവ ഉൾപ്പെടുന്നു. അഞ്ച് ഡോർ മഹീന്ദ്ര ഥാർ 2024-ൽ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം XUV.e8 EV-യുടെ ലോഞ്ച് ടൈംലൈൻ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ, ഒരു പുതിയ മഹീന്ദ്ര കൂപ്പെ എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പക്ഷേ കൃത്യമായ മോഡൽ അജ്ഞാതമായി തുടരുന്നു. ഇത് മഹീന്ദ്രയുടെ വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവികളിൽ ഒന്നായിരിക്കാം (ബിഇ ശ്രേണിയിൽ നിന്ന്) അല്ലെങ്കിൽ ഒരുപക്ഷേ പുതിയ തലമുറ മഹീന്ദ്ര XUV500 ആയിരിക്കാനും സാധ്യതയുണ്ട്. ആന്തരികമായി 'S301' എന്നറിയപ്പെടുന്ന ഈ മിഡ്-സൈസ് കോംപാക്റ്റ് എസ്‌യുവി XUV300 നും XUV700 നും ഇടയിലുള്ള 5-സീറ്റർ ആയിരിക്കും, ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയുമായി മത്സരിക്കും.
2011-ൽ ആണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര XUV500 അവതരിപ്പിച്ചത്. ബ്രാൻഡ് നിർമ്മിച്ച ആദ്യത്തെ മോണോകോക്ക് എസ്‌യുവി ആയിരുന്നു ഇത്. 2021-ൽ XUV700 അവതരിപ്പിച്ചതിന് ശേഷം മഹീന്ദ്ര XUV500 നിർത്തലാക്കി. എങ്കിലും ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ ജനപ്രിയ എസ്‌യുവികളോട് മത്സരിക്കാൻ അഞ്ച് സീറ്റർ മോഡലായി ഇത് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. XUV500 നെയിംപ്ലേറ്റ് ഒരു തിരിച്ചുവരവ് നടത്തുമെന്ന് നേരത്തെയും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
undefined
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ തുടങ്ങിയ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചതോടെ മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റ് വർദ്ധിച്ച മത്സരത്തിന് സാക്ഷ്യം വഹിക്കുന്നു. നിലവിൽ കൊറിയൻ മോഡലുകൾ ഈ സെഗ്‌മെന്റിൽ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ തുടങ്ങിയ പുതുമുഖങ്ങൾ തങ്ങളുടെ സാന്നിധ്യം അറിയിച്ചതോടെ മത്സരം കടുത്തു. ഈ വിഭാഗത്തിലെ മറ്റ് മത്സരാർത്ഥികളിൽ ഫോക്‌സ്‌വാഗൺ ടൈഗൺ, സ്കോഡ കുഷാക്ക്, ടാറ്റ കർവ്വ്, ഹോണ്ട എലിവേറ്റ് എന്നിവ ഉടനെ ഈ മത്സരത്തിൽ ചേരും.
മലയിടുക്കുകളിലെ ജീവനുകള്‍ക്ക് ഇനി ആശ്വസിക്കാം, സ്‍കോര്‍പിയോ ആംബുലൻസുകള്‍ റെഡി!
ഇക്കാരണങ്ങളാല്‍ വളർന്നുവരുന്ന ഇടത്തരം എസ്‌യുവി വിപണിയിലേക്ക് പ്രവേശിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും താൽപ്പര്യപ്പെടുന്നു. എസ് 301 എന്ന രഹസ്യനാമമുള്ള പുതിയ തലമുറ XUV500 ഇത് നേടുന്നതിൽ നിർണായക പങ്ക് വഹിക്കും. ഹ്യുണ്ടായ് ക്രെറ്റയ്ക്ക് സമാനമായി 4.3 മീറ്റർ നീളമുള്ളതാണ് പുതിയ 5 സീറ്റർ എസ്‌യുവി. ഈ ഇടത്തരം എസ്‌യുവിക്കായി മഹീന്ദ്ര XUV300-ന്റെ പ്ലാറ്റ്‌ഫോമും എഞ്ചിനുകളും ഉപയോഗിച്ചേക്കാം. XUV300 സബ്‌കോംപാക്റ്റ് എസ്‌യുവി നിലവിൽ 1.5L ഡീസൽ (117bhp), 1.2L ടർബോ പെട്രോൾ MPFI (120bhp), 1.2L ടർബോ പെട്രോൾ T-GDi (130bhp) എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. പുതിയ XUV500-ന് വേണ്ടി അധിക പവറും ടോർക്കും ഉത്പാദിപ്പിക്കാൻ മഹീന്ദ്ര ഈ പവർട്രെയിനുകൾ ട്യൂൺ ചെയ്യാനുള്ള സാധ്യതയുണ്ട്.
നിലവിൽ, പുതിയ മഹീന്ദ്ര XUV500 ന്റെ ഔദ്യോഗിക ലോഞ്ച് വിശദാംശങ്ങളും പ്രധാന സവിശേഷതകളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2024 ൽ എത്തിയേക്കുമെന്ന് അഭ്യൂഹമുണ്ട്. ഇതിന് 11 ലക്ഷം മുതൽ 19 ലക്ഷം രൂപ വരെ എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നു.