നമ്പർ വണ്‍ ഇലക്ട്രിക് ത്രീ-വീലർ നിർമ്മാതാക്കള്‍ തങ്ങളാണെന്ന് മഹീന്ദ്ര

By Web Team  |  First Published Jun 13, 2023, 1:46 PM IST

ഇന്ത്യയിലുടനീളമുള്ള വ്യാപകമായ 1150 ടച്ച് പോയിന്റുകളും 10,000ല്‍ അധികം ചാർജിംഗ് സ്റ്റേഷനുകളും മഹീന്ദ്രയുടെ വിശ്വാസ്യതയും മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി  ഒന്നാം സ്ഥാനത്തേക്ക് എത്തിക്കാനും സഹായിച്ചുവെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 
 


കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഡിവിഷനായ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി (എൽ എം എം) 2023-ൽ നമ്പർ 1 ഇലക്ട്രിക് 3-വീലർ നിർമ്മാതാവ് സ്ഥാനത്തേക്ക്. ഈ കാലയളവിൽ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി 36816 ഇലക്ട്രിക്ക് വാഹനങ്ങൾ വിറ്റഴിച്ച് 14.6 ശതമാനം വിപണി വിഹിതം നേടി. ഇത് 2022 സാമ്പത്തിക വർഷത്തിലെ 17 522 യൂണിറ്റുകളുടെ വിൽപ്പനയിൽ നിന്നും  7.6 ശതമാനം വിപണി വിഹിതത്തോടെ ഉയർന്നു. ഇന്ത്യയിലുടനീളമുള്ള വ്യാപകമായ 1150 ടച്ച് പോയിന്റുകളും 10,000ല്‍ അധികം ചാർജിംഗ് സ്റ്റേഷനുകളും മഹീന്ദ്രയുടെ  വിശ്വാസ്യതയും മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി  ഒന്നാം സ്ഥാനത്തേക്ക് എത്തിക്കാനും സഹായിച്ചുവെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

2023-ൽ,മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി പവർ-പാക്ക്ഡ് ത്രീ വീലറായ  സോർ ഗ്രാൻഡ് ലോഞ്ച് ചെയ്തു, ഇത് ലോഞ്ച് ചെയ്ത് ഒരു വർഷത്തിനുള്ളിൽ 23000-ത്തിലധികം ഓർഡറുകൾ നേടാനും കഴിഞ്ഞു. സോർ ഗ്രാൻഡിന് പുറമെ ഇലക്ട്രിക് പോർട്ട്ഫോളിയോയിൽ ട്രിയോ ശ്രേണിയിലുള്ള വാഹനങ്ങളും അൽഫാ  - മിനി & കാർഗോ എന്നിവയും ഉൾപ്പെടുന്നു.

Latest Videos

“2023 സാമ്പത്തിക വർഷത്തിൽ, ഉയർന്ന വിപണി വിഹിതമുള്ള ഇലക്ട്രിക് ത്രീ-വീലറുകളിൽ ഞങ്ങൾ ഞങ്ങളുടെ വിപണി നേതൃത്വം തുടർന്നു. ജൂൺ 23-ൽ, ഈ മേഖലയിലെ ഞങ്ങളുടെ ആഴത്തിലുള്ള അനുഭവവും നേതൃത്വവും പ്രതിഫലിപ്പിക്കുന്ന വിധത്തിൽ ഒരു ലക്ഷം ഇലട്രിക് വാഹന വിൽപ്പന എന്ന നാഴികക്കല്ലും ഇപ്പോൾ നേടിയിരിക്കുന്നു. നൂതനവും സുസ്ഥിരവും താങ്ങാനാവുന്നതുമായ ലാസ്റ്റ് മൈൽ മൊബിലിറ്റി സൊല്യൂഷനുകൾ നൽകുന്നതിന് ഞങ്ങൾ തുടർന്നും പ്രവർത്തിക്കുന്നു, ഇത് രാജ്യത്തിന്റെ കാർബൺ എമിഷൻ ലക്ഷ്യങ്ങളിലേക്ക് സംഭാവന നൽകിക്കൊണ്ട് ഞങ്ങളുടെ മൂല്യമുള്ള ഉപഭോക്താക്കളുടെ ജീവിതം മെച്ചപ്പെടുത്താൻ കൂടി സഹായിക്കുന്നു" മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി സിഇഓ സുമൻ മിശ്ര പറഞ്ഞു.

click me!