ഈ വര്‍ഷം പുതിയ ലോഞ്ചുകളൊന്നുമില്ല, 2024 ആഘോഷമാക്കാൻ മഹീന്ദ്ര

By Web Team  |  First Published Jun 1, 2023, 8:09 PM IST

വരാനിരിക്കുന്ന മഹീന്ദ്ര എസ്‌യുവികളുടെ ഇതുവരെ അറിയാവുന്ന എല്ലാ പ്രധാന വിശദാംശങ്ങളും ഇതാ.


രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ നിന്ന് ഈ വർഷം ഒരു പ്രധാന ഉൽപ്പന്ന ലോഞ്ചും നടക്കാനിടയില്ല. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ (ഓട്ടോ, ഫാം സെക്‌ടറുകൾ) രാജേഷ് ജെജുരിക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നിരുന്നാലും, കമ്പനി ഉപഭോക്താക്കള്‍ക്ക് ആവേശകരമായ 2024 വാഗ്‍ദാനം ചെയ്തിട്ടുണ്ട്. രണ്ട് പ്രധാന ഓഫറുകൾ അടുത്ത വര്‍ഷം ഉണ്ടാകും. പുതുക്കിയ XUV300 ഉം 5-ഡോർ ഥാറും. വരാനിരിക്കുന്ന മഹീന്ദ്ര എസ്‌യുവികളെക്കുറിച്ച് ഇതുവരെ അറിയാവുന്ന എല്ലാ പ്രധാന വിശദാംശങ്ങളും ഇതാ.

പരിഷ്‍കരിച്ച XUV300
സബ്‌കോംപാക്‌ട് എസ്‌യുവി വിഭാഗത്തില്‍ മത്സരം രൂക്ഷമായതിനാൽ, മഹീന്ദ്ര അതിന്റെ XUV300-ന് കാര്യമായ അപ്‌ഡേറ്റ് നൽകും. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത മോഡൽ ഈ വർഷം അവസാനത്തോടെ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. അതിന്റെ വില 2024 ആദ്യ പകുതിയിൽ പ്രഖ്യാപിച്ചേക്കാം. 2023 മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ ഒരു ടെസ്റ്റ് പതിപ്പ് അടുത്തിടെ ക്യാമറയിൽ പതിഞ്ഞിരുന്നു. എന്നാൽ അതിന്റെ ഡിസൈൻ വിശദാംശങ്ങൾ മറച്ച നിലയിലായിരുന്നു. XUV700-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതുതായി രൂപകൽപന ചെയ്ത സ്പ്ലിറ്റ് ഗ്രിൽ, ട്വീക്ക് ചെയ്ത ബമ്പർ, എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയോടൊപ്പം സി-ആകൃതിയിലുള്ള DLR-കൾക്കൊപ്പം ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ പിൻഭാഗത്തും ചില മാറ്റങ്ങൾ വരുത്തും. അകത്ത്, പുതിയ XUV300-ന് മഹീന്ദ്രയുടെ ഏറ്റവും പുതിയ അഡ്രെനോക്സ് യുഐ ഉള്ള ഒടിഎ അപ്‌ഡേറ്റുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, 360 ഡിഗ്രി ക്യാമറ എന്നിവയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയവ ലഭിച്ചേക്കാം.

Latest Videos

അഞ്ച് ഡോർ ഥാർ
മഹീന്ദ്ര ഥാർ ഇന്ത്യയിൽ ചൂടപ്പം വിറ്റഴിക്കുന്നു. നിലവിൽ, 4 യാത്രക്കാർക്ക് ഇരിക്കാവുന്ന ഥാറിന്‍റെ 3-ഡോർ പതിപ്പ് നമ്മുടെ വിപണയില്‍ ഉണ്ട്. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി, കാർ നിർമ്മാതാവ് അതിന്റെ 5-ഡോർ പതിപ്പ് അവതരിപ്പിക്കും. അത് കുടുംബ കാർ വാങ്ങുന്നവർക്കും വാഹന പ്രേമികൾക്കും കൂടുതൽ പ്രായോഗിക ഓപ്ഷനായിരിക്കും. അതായത്, 5-ഡോർ മഹീന്ദ്ര ഥാർ ഒരു ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡ് എസ്‌യുവിയായി പ്രമോട്ട് ചെയ്യും. അതിന്റെ പവർട്രെയിൻ സജ്ജീകരണം അതിന്റെ 3-ഡോർ പതിപ്പിന് സമാനമാകാൻ സാധ്യതയുണ്ടെങ്കിലും, 5-ഡോർ താർ നീളവും കൂടുതൽ വിശാലവുമായിരിക്കും. ഇത് ഒന്നിലധികം സീറ്റിംഗ് കോൺഫിഗറേഷനുകളും എഞ്ചിൻ ഓപ്ഷനുകളും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അപ്‌ഡേറ്റ് ചെയ്‌ത ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും സൺറൂഫും ഉൾപ്പെടെ കുറച്ച് പുതിയ സവിശേഷതകൾ ഇന്റീരിയറിൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. 

click me!