ഉദ്യോഗാർത്ഥികൾക്ക് തുടർ പരിശീലനം നൽകുമെന്നാണ് കെഎസ്ആർടിസി സ്വിഫ്റ്റിന്റ വിശദീകരണം
തിരുവനന്തപുരം: സ്വിഫ്റ്റ് ബസ് ഓടിക്കേണ്ട ഡ്രൈവർമാർക്ക് കാറിൽ ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തി കെഎസ്ആർടിസി. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് ഹെവി ലൈസൻസ് ഉള്ള വനിത ഡ്രൈവർമാർക്ക് കാറിൽ ടെസ്റ്റ് നടത്തിയത്. അടുത്ത മാസം മുതൽ നിരത്തിൽ സർവീസ് നടത്തേണ്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ ഡ്രൈവർമാരുടെ ടെസ്റ്റായിരുന്നു ഇത്.
ഹെവി ലൈസൻസ് വേണ്ട ജോലിക്കാണ് മാരുതി ഓൾട്ടോ കാറിൽ ടെസ്റ്റ് നടത്തിയത്. എച്ച് എടുക്കുന്നതും റോഡ് ടെസ്റ്റും എല്ലാം മാരുതി കാറിലാണ് നടത്തിയത്. തലതിരിഞ്ഞ നടപടി പിന്നാലെ നടന്ന് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അധികൃതർ നിരീക്ഷിക്കുകയും ചെയ്തു. ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിച്ച 27 വനിതകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്ത് പേരെയാണ് ടെസ്റ്റിന് വിളിച്ചത്. ഈ പത്ത് പേർക്കും ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസുണ്ടായിരുന്നു. എന്നാൽ ഉദ്യോഗാർത്ഥികൾക്ക് തുടർ പരിശീലനം നൽകുമെന്നാണ് കെഎസ്ആർടിസി സ്വിഫ്റ്റിന്റ വിശദീകരണം.
undefined
Read More: യാത്രക്കാരിൽ നിന്ന് പണം വാങ്ങി, ടിക്കറ്റ് കൊടുത്തില്ല: സ്വിഫ്റ്റ് ബസിലെ കണ്ടക്ടറെ പിരിച്ചുവിട്ടു
അതിനിടെ യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നൽകാതെ പണം വാങ്ങിയ സംഭവത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കണ്ടക്ടർ എസ് ബിജുവിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കെഎസ് 153 കണിയാപുരം - കിഴക്കേക്കോട്ട എന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്രക്കാരുടെ പക്കൽ നിന്നും പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകിയില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കെഎസ്ആർടിസി സ്വിഫ്റ്റ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...