ഒരുദശലക്ഷം പ്രൊഡക്ഷൻ ക്ലബിൽ ഏറ്റവും വേഗത്തിൽ ചേരുന്ന ഇന്ത്യയിലെ കാർ നിർമ്മാതാക്കളാണ് കിയ. 2019 ഓഗസ്റ്റിൽ കിയ സെൽറ്റോസിന്റെ അവതരണത്തിലൂടെയാണ് കിയ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. നഗര ശൈലി, പ്രീമിയം ഗുണനിലവാരം, കാര്യക്ഷമമായ പവർട്രെയിനുകൾ എന്നിവയ്ക്ക് എസ്‌യുവി പെട്ടെന്ന് ജനപ്രീതി നേടി.
ദക്ഷിണ കൊറിയൻ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ ആന്ധ്രാപ്രദേശിലെ അനന്തപുരിൽ സ്ഥിതി ചെയ്യുന്ന അതിന്റെ അത്യാധുനിക നിർമ്മാണ കേന്ദ്രത്തിൽ നിന്ന് 10 ലക്ഷാമത്തെ യൂണിറ്റായ പുതിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി. ഇതോടെ കിയ ഇന്ത്യ ഒരു സുപ്രധാന നാഴികക്കല്ലിൽ എത്തി . ഒരുദശലക്ഷം പ്രൊഡക്ഷൻ ക്ലബിൽ ഏറ്റവും വേഗത്തിൽ ചേരുന്ന ഇന്ത്യയിലെ കാർ നിർമ്മാതാക്കളാണ് കിയ. 2019 ഓഗസ്റ്റിൽ കിയ സെൽറ്റോസിന്റെ അവതരണത്തിലൂടെയാണ് കിയ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. നഗര ശൈലി, പ്രീമിയം ഗുണനിലവാരം, കാര്യക്ഷമമായ പവർട്രെയിനുകൾ എന്നിവയ്ക്ക് എസ്‌യുവി പെട്ടെന്ന് ജനപ്രീതി നേടി.
വെറും 46 മാസത്തിനുള്ളിൽ സെൽറ്റോസ് 500,000 വിൽപ്പന മാർക്കിൽ എത്തി എന്നത് ശ്രദ്ധേയമാണ്. സോനെറ്റ് സബ്-4 മീറ്റർ എസ്‌യുവി, 2020ൽ കാർണിവൽ ലക്ഷ്വറി എംപിവി, 2022ൽ കാരെൻസ് എംപിവി, ഇവി6 ഇലക്ട്രിക് ക്രോസ്ഓവർ എന്നിവ അവതരിപ്പിച്ച് കിയ ഇന്ത്യ അതിന്റെ ഉൽപ്പന്ന പോർട്ട്‌ഫോളിയോ വിപുലീകരിച്ചു. ആഭ്യന്തര, കയറ്റുമതി വിപണികളില്‍ സോനെറ്റിന്റെ 332,450 യൂണിറ്റുകൾ, കാരെൻസിന്റെ 120,516 യൂണിറ്റുകൾ, കാർണിവലിന്റെ 14,584 യൂണിറ്റുകളും കമ്പനി പുറത്തിറക്കി.
undefined
പരിപാടിയിൽ, കിയ ഇന്ത്യയും ഭാവിയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് വെളിപ്പെടുത്തി. പുതിയ മോഡലുകളും ഉപഭോക്തൃ കേന്ദ്രീകൃത കണ്ടുപിടുത്തങ്ങളും അവതരിപ്പിക്കുന്നതിലൂടെ 10% വിപണി വിഹിതം കൈവരിക്കാൻ ലക്ഷ്യമിടുന്ന കിയയുടെ 2.0 ട്രാൻസ്ഫോർമേഷൻ സ്ട്രാറ്റജി ഈ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നു. 'കിയ 2.0' തന്ത്രത്തിലൂടെ ഇന്ത്യയിൽ തങ്ങളുടെ വളർച്ച തുടരാനാണ് കിയ ഇന്ത്യ ലക്ഷ്യമിടുന്നത്. പുതിയ വളർച്ചാ തന്ത്രത്തിൽ ICE, EV വാഹനങ്ങളുടെ ഒരു പുതിയ നിരയും ഡീലർ ടച്ച് പോയിന്റുകളുടെ കൂടുതൽ വിപുലീകരണവും ഉൾപ്പെടും. 2025-ഓടെ കിയ ഇന്ത്യ രണ്ട് പുതിയ ഇലക്ട്രിക് വാഹനങ്ങളും ഒരു പുതിയ ഐസിഇ മോഡലും പുറത്തിറക്കും. കൂടാതെ, 2027 ഓടെ ഡീലർഷിപ്പ് ടച്ച് പോയിന്റുകൾ 300 ൽ നിന്ന് 600 ല്‍ അധികം ആയി ഉയർത്താനും കാർ നിർമ്മാതാവ് ലക്ഷ്യമിടുന്നു.
സെല്‍റ്റോസ് ഇനി വേറെ ലെവല്‍, കൂട്ടിച്ചേര്‍ത്തത് ഈ കിടിലൻ സുരക്ഷാ ഫീച്ചര്‍ മാത്രമല്ല!
നാഴികക്കല്ല് ആഘോഷത്തിന് പുറമേ, രാജ്യത്തുടനീളമുള്ള പുതിയ 2023 കിയ സെൽറ്റോസിനായുള്ള ബുക്കിംഗ് കിയ ഇന്ത്യ തുറന്നിട്ടുണ്ട്. മിഡ്-ലൈഫ് അപ്‌ഡേറ്റ് ചെയ്ത എസ്‌യുവി 32 സുരക്ഷാ ഫീച്ചറുകൾ, ലെവൽ 2 എഡിഎഎസ് സാങ്കേതികവിദ്യ, ഒരു പനോരമിക് സൺറൂഫ്, ഒരു പുതിയ പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, സൂക്ഷ്മമായ സ്റ്റൈലിംഗ് മെച്ചപ്പെടുത്തലുകൾ എന്നിവയുൾപ്പെടെ നിരവധി മെച്ചപ്പെടുത്തലുകൾ വാഗ്ദാനം ചെയ്യുന്നു. പുതിയ സെൽറ്റോസ് മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്: 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ.