രാജ്യത്തിന്‍റെ ഹീറോകള്‍ക്ക് കിയയുടെ സ്‍നേഹസമ്മാനം, സൈനിക കാന്‍റീനുകളില്‍ വമ്പൻ വിലക്കുറവില്‍ സെല്‍റ്റോസ്!

By Web Team  |  First Published Mar 14, 2023, 8:38 PM IST

.കമ്പനി പ്രസ്താവനയിൽ ഇക്കാര്യം അറിയിച്ചതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ആൻഡ് ബിസിനസ് ഓഫീസർ മ്യുങ്-സിക് സോൺ മേജർ ജനറൽ വികാൽ സാഹ്നിക്ക് കൈമാറിയ ആദ്യ കാർ ഉപയോഗിച്ച് കിയ സിഎസ്ഡി വഴി സെൽറ്റോസിന്റെ ഡെലിവറി ആരംഭിച്ചു. 


ക്ഷിണ കൊറിയൻ വാഹന നിര്‍മ്മാതാക്കലായ കിയ ഇന്ത്യ അതിന്റെ പാസഞ്ചർ കാറുകളുടെ ശ്രേണി പ്രതിരോധ ഉദ്യോഗസ്ഥർക്ക് റീട്ടെയിൽ ചെയ്യുന്നതിനായി കാന്റീന് സ്റ്റോർസ് ഡിപ്പാർട്ട്‌മെന്റിൽ (സിഎസ്‌ഡി) രജിസ്റ്റർ ചെയ്‍തു.  കമ്പനി പ്രസ്താവനയിൽ ഇക്കാര്യം അറിയിച്ചതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ആൻഡ് ബിസിനസ് ഓഫീസർ മ്യുങ്-സിക് സോൺ മേജർ ജനറൽ വികാൽ സാഹ്നിക്ക് കൈമാറിയ ആദ്യ കാർ ഉപയോഗിച്ച് കിയ സിഎസ്ഡി വഴി സെൽറ്റോസിന്റെ ഡെലിവറി ആരംഭിച്ചു. 

വാഹന നിർമ്മാതാവ് നിലവിൽ സിഎസ്‍ഡി സ്റ്റോറുകൾ വഴി കിയ സെൽറ്റോസ് വാഗ്ദാനം ചെയ്യുന്നു. പുതിയ ചാനലിന് കീഴിൽ 100ല്‍ അധികം ബുക്കിംഗുകൾ ലഭിച്ചതായി കിയ പറഞ്ഞു.  സിഎസ്‍ഡി സ്റ്റോറുകൾ വഴി ലഭ്യമാകുന്ന ആദ്യത്തെ കാറാണ് കിയ സെൽറ്റോസ്.  സോനെറ്റും കാരൻസും ഉടൻ ലഭ്യമാകും. സിഎസ്ഡി സ്റ്റോറുകളിൽ വാഹനങ്ങൾ ലിസ്റ്റ് ചെയ്യുന്നത് പ്രതിരോധ ഉദ്യോഗസ്ഥരെ സബ്‌സിഡി നിരക്കിൽ കാറുകൾ വാങ്ങാൻ അനുവദിക്കുന്നു. കേന്ദ്ര ഗവൺമെന്റ് ജിഎസ്ടിയിൽ 50 ശതമാനം ഇളവ് നൽകിയതിനാൽ വാഹനത്തിന്റെ ചില്ലറ വിൽപ്പന വിലയേക്കാൾ 10 മുതല്‍ 15 ശതമാനം കുറവ് വിലയിൽ ഉദ്യോഗസ്ഥര്‍ക്ക് വാഹനം ലഭിക്കും. 

Latest Videos

undefined

നിലവില്‍ സിഎസ്‍ഡി വഴി വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന മുഖ്യധാരാ വാഹന നിർമ്മാതാക്കളുടെ ഒരു നീണ്ട പട്ടികയിൽ കിയയും ചേരുന്നു. ഇതിൽ മാരുതി സുസുക്കി, ഹ്യുണ്ടായ്, ഹോണ്ട, ടൊയോട്ട, ഫോക്‌സ്‌വാഗൺ, ടാറ്റ മോട്ടോഴ്‌സ്, റെനോ, മഹീന്ദ്ര എന്നിവയും മറ്റും ഉൾപ്പെടുന്നു.

ഇന്ത്യയിലെ പ്രതിരോധ ഉദ്യോഗസ്ഥർ യഥാർത്ഥ ഹീറോകളാണെന്നും ഈ പുതിയ സംരംഭത്തിലൂടെ അവരെ സേവിക്കാൻ കഴിഞ്ഞതിൽ കിയ ഇന്ത്യ അഭിമാനിക്കുന്നുവെന്നും ഇത് ഞങ്ങളുടെ യാത്രയിലെ മറ്റൊരു നാഴികക്കല്ലാണെന്നും ചടങ്ങിൽ സംസാരിച്ച, കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ആൻഡ് ബിസിനസ് ഓഫീസർ മ്യുങ്-സിക് സോൺ പറഞ്ഞു. ഈ മഹത്തായ രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനുള്ള അവരുടെ മഹത്തായ സംഭാവനകൾക്കായി പങ്കാളികളാകാനുള്ള എളിയ സംരംഭമാണിത്. സിഎസ്‍ഡി ഡെലിവറി ആരംഭിക്കുന്നത് യഥാർത്ഥ ജീവിതത്തിലെ നായകന്മാർക്കായി ഞങ്ങളുടെ പരമാവധി ചെയ്യാനും എല്ലാവരെയും പ്രചോദിപ്പിക്കുന്ന കിയയുടെ ആവേശകരമായ ഒരു ലോകത്തേക്ക് അവരെ പരിചയപ്പെടുത്താനുമുള്ള ഒരു വാഗ്ദാന നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. കിയ ഇന്ത്യ യാത്രയുടെ തുടക്കം കുറിക്കുന്ന സെൽറ്റോസിൽ വിശ്വാസം അർപ്പിച്ചതിന് മേജർ ജനറൽ വികാൽ സാഹ്നിയോട് നന്ദിയുള്ളവരാണ് എന്നും അദ്ദേഹം വ്യക്തമാക്കി. 

click me!