"നിങ്ങൾക്കതിന് അനുവാദമില്ല്യാ" മഞ്ഞവര തെറ്റിക്കുന്നവരോട് കൊടുമൺപോറ്റിയുടെ രൂപത്തിൽ എംവിഡി അന്നുപറഞ്ഞത്..

By Web TeamFirst Published Oct 30, 2024, 12:34 PM IST
Highlights

ഇപ്പോൾ റോഡ് നിയമങ്ങൾ പാലിക്കാത്തതിനെപ്പറ്റിയുള്ള ചർച്ചകളാണ് സജീവമായി നടക്കുന്നത്. സോഷ്യൽ മീഡിയയിൽ ബോധവൽക്കരണം നടത്തുന്ന മോട്ടോർവാഹന വകുപ്പിനോടും ഇക്കാര്യങ്ങൾ ഇപ്പോൾ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ശ്രദ്ധേയമാകുകയാണ് എംവിഡിയുടെ പഴയൊരു ഫേസ്‍ബുക്ക് പോസ്റ്റ്. 

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തിൽപ്പെട്ട സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ വൈറലാണല്ലോ? ഈ ദൃശ്യങ്ങളിൽ അപകടം ഉണ്ടായസ്ഥലത്ത് ഡിവൈഡറിന് സമാനമായ ഇരട്ട മഞ്ഞവര ഉണ്ടായിരുന്നതായി കാണാം. ഒരുകാരണവശാലും ഈ മഞ്ഞ വരകൾ മറികടക്കാന്‍ പാടില്ല എന്നാണ് റോഡുനിയമം. എന്നാല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം നീങ്ങിയത് പൂര്‍ണമായും മഞ്ഞവര മറികടന്നാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇപ്പോൾ റോഡ് നിയമങ്ങൾ പാലിക്കാത്തതിനെപ്പറ്റിയുള്ള ചർച്ചകളാണ് സജീവമായി നടക്കുന്നത്. സോഷ്യൽ മീഡിയയിൽ ബോധവൽക്കരണം നടത്തുന്ന മോട്ടോർവാഹന വകുപ്പിനോടും ഇക്കാര്യങ്ങൾ ഇപ്പോൾ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ശ്രദ്ധേയമാകുകയാണ് എംവിഡിയുടെ പഴയൊരു ഫേസ്‍ബുക്ക് പോസ്റ്റ്. 

ഇടുങ്ങിയ റോഡുകളിലും പാലങ്ങളിലും വളവുകളിലും മറ്റ് വാഹനങ്ങളെ മറികടന്ന് പോകാന്‍ (ഓവര്‍ടേക്ക് ചെയ്യാന്‍) ശ്രമിക്കുന്നത് അപകടകരമാണെന്ന് ഓർമ്മിപ്പിക്കുന്ന ഈ പോസ്റ്റ് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഷെയർ ചെയ്‍തതാണ്. ഭ്രമയുഗം എന്ന മമ്മൂട്ടി സിനിമയിലെ കൊടുമൺപോറ്റി എന്ന കഥാപാത്രത്തിന്‍റെ ട്രോളിലൂടെയായിരുന്നു എംവിഡിയുടെ ഈ പോസ്റ്റ്. ഇത്തരം പ്രദേശത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി മറ്റു വാഹനങ്ങളെ മറികടക്കുന്നത് നിരോധിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഈ പോസ്റ്റിൽ റോഡിലെ ചില വരകളെക്കുറിച്ചും പരാമർശമുണ്ട്. റോഡിന് നടുവിലായി Double Yellow Ladder Hatching ലൈൻ  വരച്ചിട്ടുണ്ടാകും എന്നും വാഹനമോടിക്കുമ്പോൾ ഈ മഞ്ഞ വരകൾ മുറിച്ചു കടക്കാനോ അതിനു മുകളിലൂടെ വാഹനമോടിക്കാനോ പാടില്ല എന്നും ഈ പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നു. അത്തരം സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സൈന്‍ ബോര്‍ഡുകളും രേഖപ്പെടുത്തിയ ലൈനുകളും നോക്കി അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നായിരുന്നു എംവിഡിയുടെ മുന്നറിയിപ്പ്. നിയമങ്ങള്‍ ലംഘിച്ചാല്‍ കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാധ്യമുള്ളുവെന്നും കുറ്റസമ്മതം നടത്തി ചെറിയ പിഴ തുക നൽകി പോകാന്‍ സാധിക്കില്ലെന്നും ഈ പോസ്റ്റിൽ എംവിഡി അറിയിച്ചിരുന്നു. 

Latest Videos

ഈ പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം

ഇടുങ്ങിയ റോഡുകളിലും പാലങ്ങളികും വളവുകളിലും മറ്റ് വാഹനങ്ങളെ മറികടന്ന് പോകാൻ (ഓവർടേക്ക്  ചെയ്യാൻ) ശ്രമിക്കുന്നത് അപകടകരമാണ്. ഇത്തരം പ്രദേശത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി മറ്റു വാഹനങ്ങളെ മറികടക്കുന്നത് നിരോധിച്ചിരിക്കുന്നു. അതിനായി റോഡിന് നടുവിലായി Double Yellow Ladder Hatching ലൈൻ  വരച്ചിട്ടുണ്ടാകും. വാഹനമോടിക്കുമ്പോൾ ഈ മഞ്ഞ വരകൾ മുറിച്ചു കടക്കാനോ അതിനു മുകളിലൂടെ വാഹനമോടിക്കാനോ പാടില്ല. അതിനൊപ്പം റോഡിന് ഇരു വശങ്ങളിലും പാർക്കിംഗ് നിരോധിച്ചു കൊണ്ട് റോഡിന്റെ Border Line കളോട് ചേർന്ന് Striped Lines വരച്ചിട്ടുണ്ടാകും, ഈ ഭാഗത്ത് No Parking ബോർഡും Restriction അവസാനിക്കുന്ന ഭാഗത്ത് Restriction Ends സൈൻ ബോർഡും ഉണ്ടാകും. ഇവിടെ വാഹനങ്ങൾ നിർത്തുന്നത് ഇരു വശത്ത് നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവറുടെ കാഴ്ച്ചയെ ബാധിക്കുമെന്നതിനാലാണ് ഇവിടെ പാർക്കിംഗ് നിരോധിച്ചിട്ടുള്ളത്. അതിനാൽ ഈ റോഡ്‌ മാർക്കിങ്ങുകൾ കൊടുത്തിരിക്കുന്ന ഭാഗങ്ങളിൽ അതീവ ശ്രദ്ധയോടെ വാഹനമോടിച്ചില്ലെങ്കിൽ ഒരുപക്ഷെ നിങ്ങളുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം. ഇത്തരം നിയമ ലംഘനങ്ങൾക്ക് ലഭിക്കുന്ന ചല്ലാനുകൾ കൂടുതൽ ഗുരുതരമായ കുറ്റങ്ങൾ ആയതിനാലും കൂടുതൽ കടുത്ത ശിക്ഷകൾ ഉള്ളവയാകയാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാദ്ധ്യമുള്ളു.
കൂടുതൽ ഗുരുതര കുറ്റകൃത്യങ്ങൾ ഒരു കുറ്റസമ്മതം നടത്തി ഒരു ചെറിയ പിഴതുക അടച്ച് വിടുതൽ ചെയ്യാവുന്ന ലംഘനങ്ങളുമല്ല.

"അമ്മാതിരി ഡ്രൈവിംഗ് വേണ്ട കേട്ടാ!" റോഡിലെ ഇരട്ട മഞ്ഞവരകൾ എന്തിന്? അറിഞ്ഞാൽ ജീവൻ രക്ഷിക്കാം!

click me!