ഈ ബൈക്കുകളെ നവീകരിച്ച് കാവസാക്കി

By Web Team  |  First Published Dec 7, 2020, 1:02 PM IST

KLX 300, 300SM മോട്ടോര്‍സൈക്കിളുകളെ നവീകരിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ കവസാക്കി


KLX 300, 300SM മോട്ടോര്‍സൈക്കിളുകളെ നവീകരിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ കവസാക്കി. ഇപ്പോൾ യുഎസ് വിപണിയില്‍ മാത്രമാകും വാഹനം ലഭ്യമാകുക എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കവസാക്കിയില്‍ നിന്നുള്ള പുതിയ ഡ്യുവല്‍-സ്പോര്‍ട്ട് മോട്ടോര്‍സൈക്കിളില്‍ 292 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഈ ബൈക്കുകളുടെ ഹൃദയം. അതില്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുണ്ട്. കവസാക്കി വാഹനത്തിന്റെ ഗ്രാഫിക്‌സ് അപ്ഡേറ്റ് ചെയ്യുകയും പുതുക്കിയ വിഷ്വല്‍ അപ്പീലിനായി മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ഫ്രണ്ട് വീലിന്റെ വലുപ്പം 17 ഇഞ്ച്, 300 mm റോട്ടര്‍ ഉണ്ട്. ഫ്രണ്ട് സസ്പെന്‍ഷനില്‍ 231 mm ട്രാവലും പിന്നിലെ മോണോഷോക്കിന് 205 mm ട്രാവലുമുണ്ട്.

Latest Videos

ഇന്ത്യയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ഈ നവീകരിച്ച മോഡൽ അവതരിപ്പിക്കുമോ എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!