ബാരിക്കേഡില്‍ തട്ടി സ്‍കോര്‍പിയോ പറന്നു, വീണത് ബൈക്ക് യാത്രികരുടെ മുകളില്‍!

By Web Team  |  First Published Jan 26, 2020, 11:30 AM IST

ദേശീയപാതയിലെ ബാരിക്കേഡുകൾ കാരണം നടന്ന ഒരു ഞെട്ടിപ്പിക്കുന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.


ലോകത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന ഹൈവേകള്‍ ഇന്ത്യയിലേതെന്നാണ് കണക്കുകള്‍. ഇന്ത്യൻ റോഡുകളിൽ നിന്നും ദേശീയപാതകളിൽ നിന്നും പ്രതിവർഷം 1.5 ലക്ഷത്തോളം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ പലതും മാരകങ്ങളുമാണ്. റോഡുകളുടെ ശോചനീയാവസ്ഥയും അശ്രദ്ധമായ ഡ്രൈവിംഗും നിയമലംഘനങ്ങളും ട്രാഫിക് മുന്നറിയിപ്പുകളുടെ അഭാവവുമൊക്കെ ഇത്തരം അപകടങ്ങളുടെ പ്രധാന കാരണമാണ്. 

ദേശീയപാതയിലെ ബാരിക്കേഡുകൾ കാരണം നടന്ന ഒരു ഞെട്ടിപ്പിക്കുന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗുജറാത്തിലെ ജുനാഗഡിലാണ് ഈ അപകടം. ബാരിക്കേഡില്‍ തട്ടി പറന്നുയര്‍ന്ന മഹീന്ദ്ര സ്കോർപിയോ ബൈക്ക് യാത്രികരുടെ മുകളിലേക്കാണ് വീഴുന്നത്. അമിതവേഗതയില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ സ്‍കോര്‍പിയോയുടെ ഡ്രൈവര്‍ റോഡിലെ ബാരിക്കേഡ് കാണാത്തതാണ് അപകടകാരണമെന്നാണ് സൂചന. സ്കോര്‍പിയോ ബാരിക്കേഡില്‍ തട്ടുന്നതും വായുവില്‍ ഉയര്‍ന്നുപൊങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്. അപകടത്തില്‍ ബൈക്ക് യാത്രികര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Latest Videos

click me!