അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പ് ഇന്ത്യ എസ്‌യുവി വിപണിയിൽ തങ്ങളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ്. ഇതിന്‍റെ ഭാഗമായി ഇപ്പോഴിതാ കമ്പനി ജീപ്പ് അഡ്വഞ്ചർ അഷ്വേർഡ് പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നു. ഇത് കോംപസ്, മെറിഡിയൻ എസ്‌യുവികൾ കുറഞ്ഞ ഇഎംഐ നിരക്കുകളില്‍ വാങ്ങാൻ സഹായിക്കുന്നു.
ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പ് ഇന്ത്യ എസ്‌യുവി വിപണിയിൽ തങ്ങളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ്. ഇതിന്‍റെ ഭാഗമായി ഇപ്പോഴിതാ കമ്പനി ജീപ്പ് അഡ്വഞ്ചർ അഷ്വേർഡ് പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നു. ഇത് കോംപസ്, മെറിഡിയൻ എസ്‌യുവികൾ കുറഞ്ഞ ഇഎംഐ നിരക്കുകളില്‍ വാങ്ങാൻ സഹായിക്കുന്നു.
ജീപ്പ് ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ജീപ്പ് കോംപസ്. ടൊയോട്ട ഫോർച്യൂണറിന് എതിരാളിയായി പ്രീമിയം ത്രീ-വരി എസ്‌യുവിയായി മെറിഡിയൻ എസ്‌യുവി കഴിഞ്ഞ വർഷം പുറത്തിറക്കി. കോംപസും മെറിഡിയൻ എസ്‌യുവിയും വാങ്ങുന്നവർക്കായി പ്രതിമാസം 39,999 രൂപ മുതൽ ആരംഭിക്കുന്ന ബൈബാക്ക് പ്രോഗ്രാം ആണ് ജീപ്പ് ഇന്ത്യ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.
undefined
ജീപ്പ് പ്രേമികൾക്ക് സമാനതകളില്ലാത്ത ഉടമസ്ഥത അനുഭവം നൽകുന്നതിനാണ് ബൈബാക്ക് പ്രോഗ്രാം രൂപകൽപ്പന ചെയ്‍തിരിക്കുന്നത് എന്നാണ് ജീപ്പ് ഇന്ത്യ പറയുന്നത്. എല്‍ഡി ഓട്ടോമോട്ടീവുമായി സഹകരിച്ചാണ് ജീപ്പ് ഫിനാൻഷ്യൽ സർവീസസിന് കീഴിൽ ജീപ്പ് ബൈബാക്ക് പ്രോഗ്രാം ഉറപ്പുനൽകുന്ന ബൈബാക്ക് വാഗ്ദാനം ചെയ്യുന്നത്. രണ്ട് എസ്‌യുവികളിൽ ഏതെങ്കിലും ഒന്ന് സ്വന്തമാക്കാൻ ഒരാൾക്ക് പ്രതിമാസം 39,999 രൂപ നൽകേണ്ടിവരുമെന്ന് കമ്പനി പറയുന്നു. ഇഎംഐ, കീപ്പ് ക്ലെയിം, 27 ശതമാനം കുറവാണെന്നും ജീപ്പ് ഇന്ത്യ പറയുന്നു. ജീപ്പ് അഡ്വഞ്ചർ അഷ്വേർഡ് പ്രോഗ്രാമിന്റെ പ്രധാന സവിശേഷതകളിലൊന്നാണ് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വിലയുടെ 55 ശതമാനം വരെ ബൈബാക്ക് എന്നതാണ് ഓഫർ. ഇത് നാല് വർഷം വരെയുള്ള ഉടമസ്ഥതയ്ക്കും ഓരോ വർഷവും ശരാശരി 20,000 കി.മീ വരെ ഡ്രൈവ് ചെയ്യുന്നതിനും ബാധകമായിരിക്കും എന്നും കമ്പനി പറയുന്നു.
ഈ സംരംഭം തങ്ങളുടെ ഉപഭോക്താക്കൾക്ക് മറ്റ് സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ജീപ്പ് ഇന്ത്യ അറിയിച്ചു. ഉറപ്പായ ബൈബാക്ക്, വിപുലീകൃത വാറന്റി, വാർഷിക അറ്റകുറ്റപ്പണികൾ, റോഡ്‌സൈഡ് അസിസ്റ്റൻസ്, ഉടമസ്ഥതയുടെ ആദ്യ വർഷത്തേക്കുള്ള ഇൻഷുറൻസ് പരിരക്ഷ എന്നിവയുള്ള സമ്പൂർണ്ണ ഉടമസ്ഥാവകാശ പാക്കേജ് ഇതിൽ ഉൾപ്പെടുന്നു.
നിലവിൽ, ഇന്ത്യയില്‍ ഉടനീളമുള്ള തിരഞ്ഞെടുത്ത നഗരങ്ങളിൽ ജീപ്പ് ബൈബാക്ക് പ്രോഗ്രാം ആരംഭിച്ചു. ഡൽഹി, മുംബൈ, പൂനെ, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ആവശ്യം അനുസരിച്ച് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പരിപാടി വ്യാപിപ്പിക്കും.
ജീപ്പ് ഇന്ത്യയും ഒരു മാസത്തെ മൺസൂൺ സർവീസ് ക്യാമ്പയിനും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ക്യാമ്പയിൻ 2023 ജൂലൈ 31 വരെയാണ് നടത്തുന്നത്. വാഹനങ്ങളുടെ എല്ലാ സുപ്രധാന ഭാഗങ്ങളും ഉൾക്കൊള്ളുന്ന 40 പോയിന്റ് ചെക്കപ്പാണ് ഹൈലൈറ്റ്. ഇതിൽ 4 ടയർ റീപ്ലേസ്‌മെന്റുകളുള്ള സൗജന്യ അലൈൻമെന്റും ബാലൻസിംഗും ഉൾപ്പെടുന്നു. തെരഞ്ഞെടുത്ത ആക്‌സസറികൾക്കും സ്‌പെയർ പാർട്‌സിനും 10 ശതമാനം കിഴിവും ഉപഭോക്താക്കൾക്ക് ലഭിക്കും. 2016ലാണ് ജീപ്പ് കോംപസുമായി അമേരിക്കൻ ഐക്കണിക്ക് വാഹന ബ്രാൻഡായ ജീപ്പ് ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിച്ചത്.