വരാനിരിക്കുന്ന ജിംനി അഞ്ച് ഡോർ പതിപ്പ് ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗമായേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്‍തവ ഇതു സംബന്ധിച്ച് സൂചന നല്‍കിയതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരുകാലത്ത് ഇന്ത്യൻ സായുധ സേനയുടെ ഇഷ്‍ടവാഹനമായിരുന്നു മാരുതി സുസുക്കിയുടെ ജിപ്‍സി. പതിറ്റാണ്ടുകളായി ജിപ്‌സി ഓഫ്-റോഡർ മാരുതി സുസുക്കി സൈന്യത്തിന് വിതരണം ചെയ്യുന്നു. പൊതുവിപണിയില്‍ നിന്നും ജിപ്‍സി പിൻവാങ്ങിയിട്ട് ഏറെക്കാലമായി. കാത്തിരിപ്പിനൊടുവില്‍ ജിപ്‍സിയുടെ പകരക്കാരനായി ജിംനി എസ്‍യുവി ഇന്ത്യൻ വിപണിയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. മാരുതി സുസുക്കി ജിംനി 5-ഡോർ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷിത ലോഞ്ചുകളിൽ ഒന്നാണ്. ജൂൺ ആദ്യവാരം വാഹനം ഷോറൂമുകളിൽ എത്തും. വില പ്രഖ്യാപിച്ച ഉടനെ വിൽപ്പനയും ആരംഭിക്കും.
വരാനിരിക്കുന്ന ജിംനി അഞ്ച് ഡോർ പതിപ്പ് ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗമായേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്‍തവ ഇതു സംബന്ധിച്ച് സൂചന നല്‍കിയതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യൻ സായുധ സേന ഈ ഉൽപ്പന്നത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചതായും സ്പെസിഫിക്കേഷന്റെ അടിസ്ഥാനത്തിൽ അവരുടെ ആവശ്യകതകൾ, കമ്പനി ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
undefined
പതറ്റാണ്ടുകളായി ആഗോള വിപണികളില്‍ വിറ്റഴിക്കപ്പെടുന്ന ജിംനി 3-ഡോറിന് പകരം ഇന്ത്യൻ വിപണിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത മോഡലാണ് ജിംനി 5-ഡോർ. പുതിയ ജിംനി 5-ഡോർ അതിന്റെ ലൈറ്റ് കൺസ്ട്രക്ഷൻ, പെപ്പി പെട്രോൾ എഞ്ചിൻ, ആകർഷകമായ ഓഫ്-റോഡ് ശേഷി എന്നിവയാൽ ജിപ്‌സിയുടെ സമാന ഗുണങ്ങളുമായാണ് എത്തുന്നത്. മാത്രമല്ല പുതിയ ജിംനി കൂടുതൽ ഇന്ധനക്ഷമതയുള്ളതുമാണ് .
ഇന്ത്യൻ സായുധ സേനയ്ക്ക് മാരുതി ജിപ്‌സിയോടെ വളരെ പ്രിയമായിരുന്നു. അതിന്റെ ഘടന, ചെറിയ വീൽബേസ്, പെപ്പി പെട്രോൾ എഞ്ചിൻ എന്നിവയാണ് ഈ പ്രത്യേക താല്‍പ്പര്യത്തിന്‍റെ മുഖ്യ കാരണങ്ങള്‍. ഓഫ്-റോഡറിന് വിദൂര പ്രദേശങ്ങളിലെ ഏറ്റവും കഠിനമായ ചില ഭൂപ്രദേശങ്ങളെ എളുപ്പത്തിൽ നേരിടാൻ കഴിയും. സായുധ സേനകൾ ഉപയോഗിച്ച വിവിധ ആപ്ലിക്കേഷനുകളെ ആശ്രയിച്ച് ഈ ഓഫ്-റോഡർ പരിപാലിക്കാൻ എളുപ്പവും വളരെ കസ്റ്റമൈസേഷൻ സാധ്യതകള്‍ ഉള്ളതുമായിരുന്നു.
ഇന്ത്യയിൽ 33 വർഷത്തിനുശേഷം 2019-ൽ ആണ് ജിപ്‍സിയുടെ വിൽപ്പന മാരുതി അവസാനിപ്പിച്ചത്. എങ്കിലും ജിപ്‌സിയുടെ അതേ ഗുണങ്ങൾ മറ്റൊരു മോഡലിനും ആവർത്തിക്കാൻ കഴിയില്ലെന്നത് കണക്കിലെടുത്ത് സായുധ സേനയ്‌ക്കായി മാത്രം പ്രത്യേകം നിർമ്മിച്ച മോഡൽ മാരുതി നല്‍കിവരുന്നുണ്ട്. അടുത്ത കാലത്തായി, സൈന്യം അതിന്റെ ആവശ്യകതകൾ നിറവേറ്റുന്നതിനായി ടാറ്റ സഫാരി പോലുള്ള വലിയ എസ്‌യുവികളെയും തിരഞ്ഞെടുത്തു.
എന്നിരുന്നാലും, ജിംനി 5-ഡോർ പതിപ്പ് ഇന്ത്യൻ സൈന്യം തിരയുന്ന പകരക്കാരനായി മാറാൻ സാധ്യത ഏറെയുള്ളൊരു മോഡലാണ്. ഇന്ത്യൻ പട്ടാളത്തിനൊപ്പമുള്ള ജിപ്‌സിയുടെ സേവനം അതിനോടുള്ള പൊതുജനത്തിന്‍റെ ആരാധനയും കമ്പനിയുടെ വില്‍പ്പനയും വളര്‍ത്തിയിട്ടുണ്ട്. അതുപോലെ ജിംനിയെ സൈന്യം സ്വീകരിച്ചാല്‍ അതിന്‍റെ പൊതുവിപണിയിലെ വില്‍പ്പനയും കുതിക്കുമെന്ന് ഉറപ്പാണ്.
ജിംനിക്കായി ഇതുവരെ കാത്തിരിക്കുന്നത് 30,000 പേര്‍, ജൂണ്‍ ഏഴിന് ലോഞ്ച്