ഹ്യുണ്ടായിയില്‍ നിന്നുള്ള ആദ്യത്തെ ഉയർന്ന പ്രകടനമുള്ള ഇവിയാണ് അയോണിക് 5 എൻ. ഇതിന് 641 ബിഎച്ച്പി പവറും 740 എൻഎം ടോർക്കും വാഗ്ദാനം ചെയ്യാൻ കഴിയും. 609hp കരുത്ത് ഉത്പാദിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് അയോണിക്ക് 5 N-ന് കരുത്ത് പകരുന്നത്,
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യൂണ്ടായ് അവരുടെ ആദ്യത്തെ ഉയർന്ന പെർഫോമൻസ് ഇവി ആയ അയോണിക്ക് 5 എൻ അവതരിപ്പിച്ചു. 2023 ലെ ഗുഡ്‌വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിൽ ആണ് ഈ മോഡലിന്‍റെ അവതരണം. ഹ്യുണ്ടായിയില്‍ നിന്നുള്ള ആദ്യത്തെ ഉയർന്ന പ്രകടനമുള്ള ഇവിയാണ് അയോണിക് 5 എൻ. ഇതിന് 641 ബിഎച്ച്പി പവറും 740 എൻഎം ടോർക്കും വാഗ്ദാനം ചെയ്യാൻ കഴിയും. 609hp കരുത്ത് ഉത്പാദിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് അയോണിക്ക് 5 N-ന് കരുത്ത് പകരുന്നത്,
സ്റ്റാൻഡേർഡായി ഡ്യുവൽ മോട്ടോർ സജ്ജീകരണത്തോടെയാണ് അയോണിക്ക് 5 N വാഗ്ദാനം ചെയ്യുന്നത്. 84 kWh ബാറ്ററി പാക്ക് വാഗ്ദാനം ചെയ്യുന്നു. പ്രകടനത്തിന്റെ കാര്യത്തിൽ, വെറും 3.5 സെക്കൻഡിനുള്ളിൽ ഈ ഇവിക്ക് പൂജ്യം മുതല്‍ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം എൻ ഗ്രിൻ ബൂസ്റ്റ് മോഡ് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് വെറും 3.4 സെക്കൻഡിനുള്ളിൽ ഈ വേഗത സാധിക്കും. 260 കിലോമീറ്ററാണ് ഈ ഇലക്ട്രിക് കാറിന്റെ ഉയർന്ന വേഗത. ബൂസ്റ്റ് മോഡ് 10 സെക്കൻഡ് നീണ്ടുനിൽക്കുകയും എഞ്ചിൻ അതിന്റെ മുഴുവൻ ശക്തിയും പുറപ്പെടുവിക്കുകയും ചെയ്യുന്നു.
undefined
ഒരുലക്ഷം രൂപവരെ വിലക്കിഴിവ്, വേഗം ഹ്യുണ്ടായി ഷോറൂമിലേക്ക് ഓടിക്കോ!
ഹാർഡ്‌വെയറിന്റെ കാര്യത്തിൽ, അയോണിക്ക് 5 N ന് കാഠിന്യം പ്രദാനം ചെയ്യുന്ന ഒരു ഉറപ്പിച്ച ഷാസി ലഭിക്കുന്നു. ട്രാക്ക്/ഡ്രാഗ് ഉപയോഗത്തിനുള്ള ബാറ്ററി പ്രീ-കണ്ടീഷനിംഗ്, ഡ്രിഫ്റ്റ് ഒപ്റ്റിമൈസറുകൾ, ടോർക്ക് ഡിസ്ട്രിബ്യൂഷൻ, ലോഞ്ച് കൺട്രോൾ, ഇ-ഷിഫ്റ്റ് ഫീൽ എന്നിവ അയോണിക്ക് 5 N ൽ കമ്പനി വാഗ്ദാനം ചെയ്യുന്ന ഇലക്ട്രോണിക് ഫീച്ചറുകളിൽ ഉൾപ്പെടുന്നു. സാധാരണ വാഹനങ്ങളുടെ ശബ്‌ദങ്ങളും കുലുക്കങ്ങളും അനുകരിക്കുന്ന ഒരു ഫാക്‌സ് സെവൻ സ്പീഡ് DCT പോലുള്ള ഗിയർഷിഫ്റ്റും ലഭിക്കുന്നു.
ബ്ലൂ പെയിന്റ് സ്കീമിനൊപ്പം ഒരു അഗ്രസീവ് ബോഡി കിറ്റും അയോണിക്ക് 5 എൻ ഇവിക്ക് ലഭിക്കുന്നു. ബോഡി കിറ്റിൽ മെഷ് എയർ കർട്ടനുകളും റിയർ ഡിഫ്യൂസറും 21 ഇഞ്ച് അലുമിനിയം വീലുകളും ഉൾപ്പെടുന്നു. ഇന്റീരിയറിൽ, ക്യാബിന് നീല ആക്‌സന്റുകളുള്ള ഒരു കറുത്ത തീം ലഭിക്കുന്നു. ഉറപ്പിച്ച നീപാഡും ഷിൻ സപ്പോർട്ടും ഇന്റീരിയറിൽ N ലോഗോകളും അൽകന്റാരയിൽ പൊതിഞ്ഞ ബോൾസ്റ്റേർഡ് സ്‌പോർട്‌സ് സീറ്റുകളും ചില ഇന്റീരിയർ സവിശേഷതകളിൽ ഉൾപ്പെടുന്നു. ലഭ്യതയുടെയും വിലയുടെയും കാര്യത്തിൽ, ഹ്യൂണ്ടായ് ഇതുവരെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഭാവിയിൽ ഈ കാർ ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്നും വ്യക്തമല്ല. നിലവിൽ 44.95 ലക്ഷം രൂപ (എക്സ് ഷോറൂം) വിലയുള്ള സ്റ്റാൻഡേർഡ് അയോണിക്ക് 5 ഇവിയും ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ വിൽക്കുന്നുണ്ട്.