ക്രെറ്റയുടെ പരീക്ഷണ പതിപ്പില്‍ പുതിയ LED DRL-കൾ, പാരാമെട്രിക് ഡിസൈൻ തീം ഉള്ള പുതിയ ഫ്രണ്ട് ഗ്രിൽ, പുതിയ ഫോഗ് ലാമ്പ് ഹൗസിംഗ്, പുതിയ എല്‍ഇഡി ടെയിൽലാമ്പുകൾ എന്നിവ ഉൾപ്പെടുന്നു.
പുതുതലമുറ ഹ്യുണ്ടായ് ക്രെറ്റ എസ്‌യുവി വീണ്ടും പരീക്ഷണത്തില്‍. ഇത് ക്രെറ്റയുടെ നിലവിലെ തലമുറയുടെ ഫേസ്‍ലിഫ്റ്റ് ആയിരിക്കാൻ സാധ്യതയുണ്ട്. ഇത് 2023 അവസാന പാദത്തിലോ 2024 ആദ്യ പാദത്തിലോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെട്ടേക്കും.
ക്രെറ്റയുടെ പരീക്ഷണ പതിപ്പില്‍ പുതിയ LED DRL-കൾ, പാരാമെട്രിക് ഡിസൈൻ തീം ഉള്ള പുതിയ ഫ്രണ്ട് ഗ്രിൽ, പുതിയ ഫോഗ് ലാമ്പ് ഹൗസിംഗ്, പുതിയ എല്‍ഇഡി ടെയിൽലാമ്പുകൾ എന്നിവ ഉൾപ്പെടുന്നു. 2024 ഹ്യുണ്ടായ് ക്രെറ്റയില്‍ നാച്ച്വറലി ആസ്പിറേറ്റഡ് 1.5 എൽ പെട്രോൾ എഞ്ചിനും 1.5 എൽ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനും നിലനിർത്താൻ സാധ്യതയുണ്ട്. ഇന്ത്യൻ വിപണിയിൽ പുതിയ വെർണയിൽ അതിന്റെ ചുമതലകൾ നിർവഹിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ പുതിയ ക്രെറ്റയ്ക്കും ലഭിക്കാൻ സാധ്യതയുണ്ട്. 1.5 എൽ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ 113.42 ബിഎച്ച്പിയും 143.8 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുകയും 1.5 എൽ ഡീസൽ എഞ്ചിൻ 114.41 ബിഎച്ച്പിയും 250 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. പുതിയ വെർണയിലെ നിലവിലെ ട്യൂണിലുള്ള 1.5 എൽ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 157.81 ബിഎച്ച്പിയും 253 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. വരാനിരിക്കുന്ന ക്രെറ്റയിലും അതേ ട്യൂണിൽ തുടരാനാണ് സാധ്യത.
undefined
വില 5.99 ലക്ഷം മാത്രം, എതിരാളികളെ ഞെട്ടിച്ച് ആ ഹ്യുണ്ടായി എസ്‍യുവി ഒടുവില്‍ ഇന്ത്യയില്‍!
2024 ഹ്യുണ്ടായ് ക്രെറ്റ 2023 ന്റെ അവസാന പാദത്തിലോ 2024 ന്റെ ആദ്യ പാദത്തിലോ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. 2015 ലാണ് ഹ്യൂണ്ടായ് ക്രെറ്റ ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇത് ഇന്ത്യൻ വിപണിയിൽ വളരെ ജനപ്രിയമായ ഒരു എസ്‌യുവിയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളില്‍ ഒന്നുമാണ് ഹ്യുണ്ടായി ക്രെറ്റ.
ഹ്യൂണ്ടായ് ക്രെറ്റ നിലവിൽ ഇന്ത്യൻ വിപണിയിൽ അതിന്റെ രണ്ടാം തലമുറ മോഡലാണ് വില്‍ക്കുന്നത്. എസ്‌യുവിയുടെ ഈ പതിപ്പ് 2020 ന്റെ തുടക്കത്തിലാണ് അവതരിപ്പിച്ചത്. ഇന്ത്യൻ വിപണിയിലെ എസ്‌യുവി രംഗം വളരെ വേഗം വളരുന്നുണ്ട്. അതിവേഗം ചലിക്കുന്ന വിപണിയിൽ തുടരാൻ ഹ്യുണ്ടായ് ക്രെറ്റയ്ക്ക് ഒരു നവീകരണം ആവശ്യമാണ്. അതുകൊണ്ടു തന്നെ പുതിയ മോഡലിന്‍റെ വരവിനെ വാഹന പ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.