ഓഗസ്റ്റ് രണ്ടിന് നടക്കുന്ന പുതിയ മോഡലിന്‍റെ അനാച്ഛാദനത്തിനായി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) ക്ഷണക്കത്തുകള്‍ അയച്ചുകഴിഞ്ഞു. എന്നാല്‍ ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. പുതിയ മോഡല്‍ ബോള്‍ഡായിരിക്കും എന്നുമാത്രമാണ് കമ്പനി പറയുന്നത്.
അടുത്തമാസം ആദ്യം ഒരു പുതിയ ഓഫറിന്റെ അനാച്ഛാദനത്തിനായി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ ഓഫർ എന്തായിരിക്കുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വ്യക്തമല്ല. പ്രീമിയം കമ്മ്യൂട്ടർ വിഭാഗത്തിൽ, ഒരുപക്ഷേ 160-180 സിസി സെഗ്‌മെന്റിൽ സ്ഥാനം പിടിക്കുന്ന ഒരു പുതിയ മോട്ടോർസൈക്കിൾ ആണ് കമ്പനി ഒരുക്കുന്നത് എന്ന ഊഹാപോഹങ്ങൾ വ്യാപകമാണ്. ഓഗസ്റ്റ് രണ്ടിന് നടക്കുന്ന പുതിയ മോഡലിന്‍റെ അനാച്ഛാദനത്തിനായി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) ക്ഷണക്കത്തുകള്‍ അയച്ചുകഴിഞ്ഞു. എന്നാല്‍ ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. പുതിയ മോഡല്‍ ബോള്‍ഡായിരിക്കും എന്നുമാത്രമാണ് കമ്പനി പറയുന്നത്.
അതേസമയം പുതിയ മോട്ടോർസൈക്കിൾ നിലവിലുള്ള ബ്രാൻഡ് നാമത്തിൽ പുറത്തിറക്കാൻ സാധ്യതയുണ്ടെന്നും അതിനെ 'ഹോണ്ട SP160' എന്ന് വിളിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. ഇന്ത്യയിലെ 160 സിസി മോട്ടോർസൈക്കിൾ സെഗ്‌മെന്‍റില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ഇപ്പോൾ, ഹോണ്ടയ്ക്ക് ഈ സെഗ്‌മെന്റിൽ ഇതിനകം തന്നെ X-ബ്ലേഡും യൂണികോണും വിൽപ്പനയ്‌ക്കുണ്ട്. ബജാജ് പൾസർ N160, ഹീറോ എക്സ്‍ട്രീം 160R 4V, ടിവിഎസ് അപ്പാഷെ RTR 160 4V തുടങ്ങിയ മോഡലുകളാണ് ഈ വിഭാഗത്തിലെ മറ്റ് പോരാളികള്‍. യൂണീക്കോണിനും X-ബ്ലേഡിനും 162 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ ലഭിക്കുന്നു . 7,500 ആർപിഎമ്മിൽ 13.27 ബിഎച്ച്‌പിയും 5,500 ആർപിഎമ്മിൽ 14.59 എൻഎം ടോർക്കും നൽകുന്ന അതേ എഞ്ചിൻ തന്നെയായിരിക്കും പുതിയ എസ്‍പി 160 ന്റെ സവിശേഷത.
undefined
"ബുള്ളറ്റ് ഡാാ.."എതിരാളികള്‍ മനസില്‍ കണ്ടത് റോയല്‍ എൻഫീല്‍ഡ് മാനത്ത് കണ്ടു!
മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ മോണോഷോക്കും പോലുള്ള സൈക്കിൾ ഭാഗങ്ങൾ പുതിയ മോട്ടോർസൈക്കിളിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. പുതിയ ബൈക്കിൽ ഡിസ്‌ക് ബ്രേക്ക് സ്റ്റാൻഡേർഡ് ആയിരിക്കാനാണ് സാധ്യത. ഹോണ്ടയുടെ മറ്റ് രണ്ട് 160 സിസി മോട്ടോർസൈക്കിളുകൾക്ക് സമാനമായ ഫീച്ചറുകളുടെ ഒരു ലിസ്റ്റ് പുതിയ SP 160 ന് ഉണ്ടാകുമെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.