ഹോണ്ട ഡാക്സ് ഇ, സൂമർ ഇ എന്നീ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകൾ ഹോണ്ട എപ്പോൾ പുറത്തിറക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല
ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട ഇന്ത്യയിൽ പുതിയ ഇരുചക്ര വാഹനങ്ങളെ അവതരിപ്പിക്കാനുള്ള തിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ വിപണിയിൽ പെട്രോളിൽ ഓടുന്ന ചില ഇരുചക്ര വാഹനങ്ങളുടെ പേറ്റന്റ് ഫയൽ ചെയ്‍ത കമ്പനി ഇപ്പോൾ രണ്ട് പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ പേരുകൾക്കും പേറ്റന്റ് ഫയൽ ചെയ്‍തിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഡാക്സ് ഇ, സൂമര്‍ ഇ എന്നിങ്ങനെയാണ് ഇവയുടെ പേരുകള്‍ എന്നാണ് വിവരം. അതേസമയം പുതിയ ഇലക്ട്രിക് സ്‍കൂട്ടറിനായി പേറ്റന്‍റ് അപേക്ഷ ഫയൽ ചെയ്‍തിട്ടുണ്ടെങ്കിലും ഈ ഇലക്ട്രിക് സ്‍കൂട്ടറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച് ഇതുവരെ ഒരു ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല.
ഇന്ത്യൻ വിപണിയിൽ കമ്പനി ഇതിനകം മറ്റു ചില പേരുകൾക്കും ഹോണ്ട പേറ്റന്‍റ് അപേക്ഷ ഫയല്‍ ചെയ്‍തിട്ടുണ്ട്. ഡാക്സ് ഇ, സൂമര്‍ ഇ എന്നിവയ്‌ക്കായി പേറ്റന്റുകൾ ഫയൽ ചെയ്യുന്നതിന് മുമ്പ്, കമ്പനി പെട്രോളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളായ ഹോണ്ട CBR250RR, ഹോണ്ട CL300 എന്നിവയ്‌ക്ക് പേറ്റന്റുകൾ ഫയൽ ചെയ്‍തിരുന്നു. എന്നാൽ ഇവയുടെയൊന്നും ലോഞ്ച് സംബന്ധിച്ച് വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
undefined
2023 ജനുവരി 10-ന്, ഹോണ്ട അതിന്റെ ഐക്കണിക് മോഡലുകളുടെ മാതൃകയിലുള്ള ഡാക്സ്, സൂമർ, കബ് എന്നീ മൂന്ന് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. തുടക്കത്തിൽ ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്‍ത ഈ ആകർഷകമായ ഇലക്ട്രിക് മോപ്പഡുകളില്‍ രണ്ടെണ്ണമായിരിക്കും ഇന്ത്യയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോണ്ട ഡാക്സ് ഇ, ഹോണ്ട സൂമർ ഇ എന്നിവ ചെറിയ വലിപ്പത്തിലുള്ള ഇലക്ട്രിക് സ്കൂട്ടറുകളാണ്. ഈ രണ്ട് മോഡലുകളും ഐക്കണിക് സൂമർ സ്‌കൂട്ടറിനെയും ഡാക്‌സ് മിനി ബൈക്കിനെയും അനുസ്മരിപ്പിക്കുന്ന സ്റ്റൈലിംഗ് ഫീച്ചർ ചെയ്യുന്നു. രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളിലും ബോഷ് ഹബ് മോട്ടോറുകൾ സജ്ജീകരിച്ചിരിക്കുന്നു. ഒറ്റ ചാർജിൽ ഇത് 80 കിലോമീറ്റർ വരെ ഓടും. മണിക്കൂറിൽ 25 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇലക്ട്രിക് സ്‍കൂട്ടറിന് കഴിയും.
എൽസിഡി ഇൻസ്ട്രുമെന്റേഷൻ, ഹെഡ്‌ലാമ്പുകൾക്കുള്ള എൽഇഡി ലൈറ്റിംഗ്, മുന്നിലും പിന്നിലും ഡിസ്‌ക്-ടൈപ്പ് ബ്രേക്കുകൾ എന്നിങ്ങനെ നിരവധി ആധുനിക സവിശേഷതകളോടെ ആയിരിക്കും ഹോണ്ട ഡാക്സ് ഇ, ഹോണ്ട സൂമർ ഇ എന്നിവ വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളും ഹോണ്ട പുറത്തിറക്കുമോ ഇല്ലയോ, അഥവാ അവ എപ്പോൾ പുറത്തിറക്കുമെന്നോ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം 2024 ഓടെ ഹോണ്ട ആക്ടിവ ഇലക്ട്രിക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
മത്സരം കടുക്കും, ഇലക്ട്രിക്ക് സ്‍കൂട്ടറുമായി ജനപ്രിയ ഹോണ്ടയും, എതിരാളികളുടെ കാര്യം ഇനി കണ്ടറിയണം