തിരക്കേറിയ സ്ഥലത്ത് നിങ്ങളുടെ സ്കൂട്ടർ കണ്ടെത്താൻ സ്മാർട്ട് ഫൈൻഡ് ഫീച്ചർ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഹോണ്ട ഡിയോ കണ്ടെത്തുന്നതിന്, നിങ്ങളുടെ കീയിലെ 'ആൻസർ ബാക്ക് ബട്ടണിൽ' ക്ലിക്ക് ചെയ്താൽ മതി. ആൻസർ ബാക്ക് ബട്ടൺ അമർത്തുമ്പോൾ സ്കൂട്ടറിലെ നാല് ഇൻഡിക്കേറ്ററുകളും മിന്നിമറയുന്ന സംവിധാനമാണ് ഇത്. എത്ര തിരക്കിനിടയില്‍ മറഞ്ഞിരുന്നാലും സ്കൂട്ടറിനെ നിങ്ങള്‍ക്ക് കണ്ടെത്താം.
ഹോണ്ട ഡിയോയുടെ എച്ച്-സ്മാർട്ട് വകഭേദം ഹോണ്ട ഇന്ത്യയിൽ അവതരിപ്പിച്ചു. നിരവധി പുതുമകളോടെയാണ് ഹോണ്ട ഡിയോ എച്ച്-സ്മാർട്ട് സ്കൂട്ടർ വിപണിയിലെത്തുന്നത്. എച്ച്-സ്മാർട്ട് ടെക്കിന് പുറമേ, സ്കൂട്ടറിന് അലോയ് വീലുകളും ലഭിക്കുന്നു. അത് മോഡലിനെ പ്രീമിയം ഓഫറായി മാറുന്നു.
എച്ച്-സ്മാർട്ട് വേരിയന്റ് ഹോണ്ട സ്കൂട്ടറുകളിൽ പുതിയതല്ല. ആക്ടിവ 110 ലും 125 വേരിയന്റുകളിലും കമ്പനി നേരത്തെ ഈ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്തിരുന്നു. എച്ച്-സ്മാർട്ട് സാങ്കേതികവിദ്യ സ്കൂട്ടറിൽ കൂടുതൽ സൗകര്യവും സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. ആക്ടീവയിൽ അരങ്ങേറ്റം കുറിച്ച എച്ച്-സ്മാർട്ട് സാങ്കേതികവിദ്യ ഇന്ന് ഏറെ ജനപ്രിയമാണ്. ആക്ടിവ 6G വേരിയന്റിലൂടെ വിപണിയിലെത്തിയ എച്ച്-സ്മാർട്ട് സാങ്കേതികവിദ്യ പിന്നീട് ആക്ടിവ 125 മോഡലിലും ഹോണ്ട അവതരിപ്പിച്ചു. ഇതും ഹിറ്റായതോടെയാണ് ഡിയോയിലും സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്.
undefined
ഡിയോ എച്ച്-സ്മാർട്ട് ഫീച്ചറുകൾ
സ്മാർട്ട് ഫൈൻഡ്
തിരക്കേറിയ സ്ഥലത്ത് നിങ്ങളുടെ സ്കൂട്ടർ കണ്ടെത്താൻ സ്മാർട്ട് ഫൈൻഡ് ഫീച്ചർ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഹോണ്ട ഡിയോ കണ്ടെത്തുന്നതിന്, നിങ്ങളുടെ കീയിലെ 'ആൻസർ ബാക്ക് ബട്ടണിൽ' ക്ലിക്ക് ചെയ്താൽ മതി. ആൻസർ ബാക്ക് ബട്ടൺ അമർത്തുമ്പോൾ സ്കൂട്ടറിലെ നാല് ഇൻഡിക്കേറ്ററുകളും മിന്നിമറയുന്ന സംവിധാനമാണ് ഇത്. എത്ര തിരക്കിനിടയില്‍ മറഞ്ഞിരുന്നാലും സ്കൂട്ടറിനെ നിങ്ങള്‍ക്ക് കണ്ടെത്താം.
സ്മാർട്ട് അൺലോക്ക്
സ്കൂട്ടറിന്റെ 2 മീറ്ററിനുള്ളിൽ സ്കൂട്ടറിലുള്ള നോബ് സ്ഥിതി ചെയ്യുന്നുണ്ടെങ്കിൽ സ്മാർട്ട് അൺലോക്ക് ഫീച്ചർ സ്കൂട്ടറിലെ നോബ് പ്രവർത്തനക്ഷമമാക്കുന്നു. സീറ്റ്, ഫ്യൂവൽ ക്യാപ്, ഹാൻഡിൽ അൺലോക്ക് തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് ഉപയോക്താക്കൾ നോബ് അമർത്തി തിരിക്കുകയേ വേണ്ടൂ.
സ്മാർട്ട് സ്റ്റാര്‍ട്ട്
സ്മാർട്ട് സ്റ്റാർട്ട് ഫീച്ചർ ഫിസിക്കൽ കീ ഇല്ലാതെ സ്കൂട്ടർ സ്റ്റാര്‍ട്ടാക്കാൻ നിങ്ങളെ പ്രാപ്തമാക്കുന്നു. ഒരു ഉപയോക്താവ് സ്കൂട്ടറിന്റെ രണ്ട് മീറ്ററിനുള്ളിൽ എത്തിക്കഴിഞ്ഞാൽ അയാൾ ചെയ്യേണ്ടത് നോബ് പുഷ് ചെയ്യുകയാണ്- സ്പീഡോമീറ്ററിലെ എൽഇഡി സ്മാർട്ട് കീ ഇൻഡിക്കേറ്റർ ഓണാകും . തുടർന്ന് ഇഗ്നിഷൻ ഓണാക്കാൻ നോബ് കറക്കി സ്റ്റാർട്ട്/ എഞ്ചിൻ സ്റ്റാർട്ട് ചെയ്യുക.
എഞ്ചിൻ
7.6 എച്ച്പി പവറും 8.9 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 110 സിസി എഞ്ചിനിൽ നിന്ന് ഹോണ്ട ഡിയോ എച്ച്-സ്മാർട്ട് അതിന്റെ കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നത് തുടരുന്നു. നിലവിൽ, ഹോണ്ട ഡിയോയുടെ സ്റ്റാൻഡേർഡ് വേരിയന്റിന് 68,625 രൂപയും DLX വേരിയന്റിന് 72,626 രൂപയുമാണ് വില. എച്ച്-സ്മാർട്ട് വേരിയന്റിന് DLX വേരിയന്റിനേക്കാൾ അധിക വില നൽകേണ്ടി വരും.
ശ്രദ്ധിക്കുക, സ്കൂട്ടറിന്റെ കൃത്യമായ ഓൺ-റോഡ് വിലയെക്കുറിച്ച് അറിയാൻ അടുത്തുള്ള ഡീലറെ സമീപിക്കുക. ഈ സ്കൂ ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഈ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അടുത്തുള്ള ഡീലർഷിപ്പ് വഴിയോ ഹോണ്ടയുടെ വെബ്സൈറ്റ് വഴിയോ ഡിയോ എച്ച്-സ്മാര്‍ട്ട് ബുക്ക് ചെയ്യാം.
അടിമുടി മാറിയോ ഈ ഹീറോ ജനപ്രിയൻ? ഇതാ അറിയേണ്ടതെല്ലാം!