ഇപ്പോൾ, ഹീറോ മോട്ടോകോർപ്പ് ഇന്ത്യ ഒരു പുതിയ ടീസർ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. ഇത് ഒരു പുതിയ ഉൽപ്പന്നത്തിന്റെ ഉടൻ നടക്കുന്ന ലോഞ്ചിന്‍റെ സൂചനയാണെന്നും ഇത് വരാനിരിക്കുന്ന പുതിയ കരിസ്‍മ XMR 210 ആയിരിക്കുമെന്നും ആണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യൻ വിപണിയിൽ പുതിയ കരിസ്‍മ XMR 210 അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹീറോ മോട്ടോകോർപ്പ്. ബൈക്കിനെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. എന്നിരുന്നാലും, ലോഞ്ച് സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ഇപ്പോൾ, ഹീറോ മോട്ടോകോർപ്പ് ഇന്ത്യ ഒരു പുതിയ ടീസർ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. ഇത് ഒരു പുതിയ ഉൽപ്പന്നത്തിന്റെ ഉടൻ നടക്കുന്ന ലോഞ്ചിന്‍റെ സൂചനയാണെന്നും ഇത് വരാനിരിക്കുന്ന പുതിയ കരിസ്‍മ XMR 210 ആയിരിക്കുമെന്നും ആണ് റിപ്പോര്‍ട്ടുകള്‍.
ടീസർ വീഡിയോ ഉൽപ്പന്നത്തിന്റെ പേര് വെളിപ്പെടുത്തുന്നില്ല. എന്നാൽ അത് ഇന്ത്യയിലെ ലോഞ്ച് തീയതി പറയുന്നു. അതിനാൽ, 2023 ഓഗസ്റ്റ് 29-ന് കമ്പനി നമ്മുടെ വിപണിയിൽ പുതിയ കരിസ്‍മ XMR 210 അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.
undefined
പുതിയ ഹീറോ കരുത്തന്‍റെ ഡിസൈൻ വിവരങ്ങള്‍ ചോര്‍ന്നു
നേരത്തെ, വരാനിരിക്കുന്ന മോട്ടോർസൈക്കിളിന്റെ പ്രൊഡക്ഷൻ-റെഡി മോഡൽ ഇന്ത്യയിലെ ഒരു ഡീലർഷിപ്പിൽ കണ്ടിരുന്നു. മോട്ടോർസൈക്കിളിന്റെ ചില ലീക്ക് ഫോട്ടോഗ്രാഫുകളും പുറത്തുവന്നിരുന്നു. ചോർന്ന ചിത്രങ്ങൾ ഈ മോട്ടോർസൈക്കിളിന്റെ അഗ്രസീവ് ഡിസൈനിലുള്ള ബൈക്ക് വെളിപ്പെടുത്തി.അതിൽ മുൻഭാഗം, ഷാര്‍പ്പായ സൈഡ് പാനലുകൾ, മസ്‍കുലർ ഫ്യൂവൽ ടാങ്ക് ലുക്ക്, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റ് എന്നിവ ഉൾപ്പെടുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ബൈക്കിന് പൂർണ്ണ എൽഇഡി ലൈറ്റിംഗും ബ്ലൂടൂത്ത് പ്രാപ്‍തമാക്കിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ടായിരിക്കും. ഇരുചക്രവാഹനത്തിന് 25 ബിഎച്ച്‌പി പരമാവധി ഉൽപ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന 210 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ ഉണ്ടായിരിക്കും. ഇത് ആറ് സ്പീഡ് ട്രാൻസ്‍മിഷനുമായി ഘടിപ്പിച്ചേക്കാം. ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകൾ, പിൻ മോണോഷോക്ക്, രണ്ട് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകൾ, ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം എന്നിവ മോട്ടോർസൈക്കിളിന്റെ സവിശേഷതകളായിരിക്കും. ബജാജ് പൾസർ F250, സുസുക്കി ജിക്സര്‍ SF 250, യമഹ YZF-R15 എന്നിവയ്‌ക്കൊപ്പം കരിസ്‍മ XMR 210 മത്സരിക്കും.