ഇപ്പോഴിതാ സിട്രോൺ അതിന്റെ സി-ക്യൂബ്ഡ് പ്രോഗ്രാമിന് കീഴിൽ 2024 ൽ ഒരു പുതിയ ഉൽപ്പന്നം അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. മോഡലിന്റെ നിർദ്ദിഷ്ട വിശദാംശങ്ങളും പേരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് സിട്രോൺ C3X ക്രോസ്ഓവർ സെഡാൻ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ, ഈ സെഡാന്‍റെ പരീക്ഷണ പതിപ്പിനെ ബംഗളുരുവിൽ കണ്ടിരുന്നു.
2021 ഏപ്രില്‍ മാസത്തിലാണ് പ്രീമിയം എസ്‌യുവി ആയ സ5 എയര്‍ക്രോസ് അവതരിപ്പിച്ചുകൊണ്ട് ഫ്രഞ്ച് വാഹന ബ്രാൻഡായ സിട്രോൺ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. ഈ മുൻനിര മോഡലിനെ പിന്തുടർന്ന് ബ്രാൻഡ് C3 ഹാച്ച്ബാക്കും അതിന്‍റെ ഇലക്ട്രിക് വേരിയന്‍റയ eC3-യും അവതരിപ്പിച്ചു. 2023-ന്റെ രണ്ടാം പകുതിയിൽ, സെഗ്മെന്‍റില്‍ ആധിപത്യം പുലർത്തുന്ന ഹ്യുണ്ടായ് ക്രെറ്റയുമായി മത്സരിക്കാൻ സിട്രോൺ C3 എയർക്രോസ് മിഡ്‌സൈസ് എസ്‌യുവി അവതരിപ്പിക്കാനും സിട്രോൺ പദ്ധതിയിടുന്നുണ്ട്.
ഇപ്പോഴിതാ സിട്രോൺ അതിന്റെ സി-ക്യൂബ്ഡ് പ്രോഗ്രാമിന് കീഴിൽ 2024 ൽ ഒരു പുതിയ ഉൽപ്പന്നം അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. മോഡലിന്റെ നിർദ്ദിഷ്ട വിശദാംശങ്ങളും പേരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് സിട്രോൺ C3X ക്രോസ്ഓവർ സെഡാൻ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ, ബെംഗളുരുവിൽ ഈ സെഡാന്‍റെ പരീക്ഷണ പതിപ്പിനെ കണ്ടിരുന്നു. ഹ്യുണ്ടായ് വെർണ, ഹോണ്ട സിറ്റി, സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വിർടസ് തുടങ്ങിയ എതിരാളികൾക്കെതിരെ മത്സരിക്കാൻ എത്തുന്ന പുതിയ സിട്രോൺ സെഡാന് ഏകദേശം 10 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്നു.
undefined
C3 ഹാച്ച്‌ബാക്കിലും C3 എയർക്രോസ് മിഡ്‌സൈസ് എസ്‌യുവിയിലും കാണപ്പെടുന്ന 1.2L ടർബോ പെട്രോൾ എഞ്ചിനാണ് സിട്രോൺ C3X സെഡാനിൽ സജ്ജീകരിച്ചിരിക്കുന്നത്. ഈ എഞ്ചിൻ 110PS പവർ ഔട്ട്പുട്ടും 190Nm ടോർക്കും നൽകുന്നു. സെഡാന് മെച്ചപ്പെട്ട പ്രകടനം നൽകാൻ സിട്രോൺ എഞ്ചിൻ ട്യൂൺ ചെയ്‌തേക്കാൻ സാധ്യതയുണ്ട്. വാഹനത്തില്‍ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും ലഭ്യമാണ്.
അപകടത്തില്‍ യാത്രികരുടെ നെഞ്ചിൻകൂട് തകരും, ക്രാഷ് ടെസ്റ്റില്‍ ഞെട്ടിച്ച് ഈ കാര്‍ പപ്പടം!
C3-ന് സമാനമായി, പുതിയ സിട്രോൺ സെഡാൻ സിഎംപി മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഏറ്റവും പുതിയ ഒരു സ്പൈ വീഡിയോ സെഡാന്റെ സൈഡ് പ്രൊഫൈൽ കാണിക്കുന്നു. അതിൽ കൂപ്പ് പോലെയുള്ള മേൽക്കൂരയും കറുത്ത പിൻ പാനലും ഉൾപ്പെടുന്നു. ഹെഡ്‌ലാമ്പ് ഡിസൈൻ ഉൾപ്പെടെ, C3 ഹാച്ച്ബാക്കിൽ നിന്ന് കടമെടുത്ത ചില ഡിസൈൻ ഘടകങ്ങൾ ഉപയോഗിച്ച് മോഡലിന്റെ രൂപകൽപ്പനയും സ്റ്റൈലിംഗും ആഗോള-സ്പെക്ക് C4X-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടേക്കാം.
2025-ഓടെ ഭൂഖണ്ഡത്തിന് പുറത്തുള്ള ആഗോള വിപണികളിൽ നിന്ന് മൊത്തം വിൽപ്പനയുടെ 30% കൈവരിക്കാൻ ലക്ഷ്യമിട്ട് യൂറോപ്പിന് പുറത്തുള്ള ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറുമെന്ന് വാഹന നിർമ്മാതാവ് പ്രതീക്ഷിക്കുന്നു. കൂടാതെ, രാജ്യത്തുടനീളം ഡീലർഷിപ്പ് ശൃംഖല വികസിപ്പിക്കാനും സിട്രോൺ പദ്ധതിയിടുന്നു.