ടെസ്‌ലയ്‌ക്കുള്ള ഏതെങ്കിലും നികുതി ഒഴിവാക്കൽ ഇപ്പോൾ റവന്യൂ വകുപ്പിന്റെ സജീവ പരിഗണനയിലല്ല എന്ന് അധികൃതര്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൂർണ്ണമായി അസംബിൾ ചെയ്‍ത വാഹനങ്ങളുടെ ഇറക്കുമതി തീരുവ 100 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറയ്ക്കണമെന്ന് കഴിഞ്ഞ വർഷവും ടെസ്‌ല സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം, ഇന്ത്യയില്‍ എത്താനുള്ള നീക്കത്തിലാണ് അമേരിക്കൻ വാഹന ഭീമനായ ടെസ്‌ല. എന്നാല്‍ ടെസ്‌ലയ്ക്ക് ഇന്ത്യയില്‍ നികുതി ഇളവ് പരിഗണിക്കുന്നുണ്ട് എന്ന കമ്പനിയുടെ അവകാശവാദം ഇന്ത്യൻ അധികൃതർ തള്ളിക്കളഞ്ഞതായി റോയിട്ടേഴ്‍സിനെ ഉദ്ദരിച്ച് ദ മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പ്രാദേശിക ഫാക്ടറിയിൽ പ്രതിവർഷം ഏകദേശം അര ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനുള്ള നിക്ഷേപ നിർദ്ദേശം ടെസ്‌ല ചർച്ച ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പ്രഖ്യാപനം. രാജ്യത്ത് സ്വന്തമായി വിതരണ ശൃംഖല സ്ഥാപിക്കുന്നതിനെക്കുറിച്ചും നികുതി ഒഴിവാക്കുന്നതിനെക്കുറിച്ചും ടെസ്‌ല ഇന്ത്യാ ഗവൺമെന്റുമായി ചർച്ച നടത്തിയതായി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് വന്നത്.
ടെസ്‌ലയ്‌ക്കുള്ള ഏതെങ്കിലും നികുതി ഒഴിവാക്കൽ ഇപ്പോൾ റവന്യൂ വകുപ്പിന്റെ സജീവ പരിഗണനയിലല്ല എന്ന് അധികൃതര്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൂർണ്ണമായി അസംബിൾ ചെയ്‍ത വാഹനങ്ങളുടെ ഇറക്കുമതി തീരുവ 100 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറയ്ക്കണമെന്ന് കഴിഞ്ഞ വർഷവും ടെസ്‌ല സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
undefined
തങ്ങളുടെ കാറുകളുടെ ഇറക്കുമതി നികുതി കുറയ്ക്കാൻ സർക്കാർ വിസമ്മതിച്ചതിനാൽ യുഎസ് വാഹന നിർമ്മാതാക്കളുടെ ഇന്ത്യ പ്രവേശന പദ്ധതികൾ കഴിഞ്ഞ വർഷം സ്‍തംഭിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ത്യ 100 ശതമാനം ഇറക്കുമതി നികുതി ചുമത്തുന്നു. ഈ വർഷം മേയിൽ കമ്പനി തങ്ങളുടെ കാറുകൾക്കും ബാറ്ററി നിർമ്മാണത്തിനും സർക്കാർ നൽകുന്ന ആനുകൂല്യങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി പുതിയ ചർച്ചകൾ നടത്തിയിരുന്നു.
ഇന്ത്യയെ കാർ കയറ്റുമതി കേന്ദ്രമാക്കാൻ ടെസ്‌ല ആഗ്രഹിക്കുന്നുവെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും, ടെസ്‌ലയോ സർക്കാരോ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു വിവരവും ഇതുവരെ നൽകിയിട്ടില്ല. റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച്, ഇന്ത്യയിൽ ഒരു പ്ലാന്റ് സ്ഥാപിച്ച് പ്രതിവർഷം 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനാണ് ടെസ്‌ല ആഗ്രഹിക്കുന്നത്. ഇതോടൊപ്പം 20 ലക്ഷം രൂപ വിലയിൽ ഒരു ഇലക്ട്രിക് കാർ കമ്പനി ഇന്ത്യയിൽ കൊണ്ടുവരും.
ഒളിച്ചിരുന്നാലും കണ്ടെത്താം, 'സ്‍മാര്‍ട്ട് വിദ്യ'കളുമായി പുത്തൻ ഹോണ്ട ഡിയോ!
നാല് ഇലക്ട്രിക് ടെസ്‌ല കാറുകളാണ് നിലവിൽ അമേരിക്കൻ വിപണിയിൽ വിൽക്കുന്നത്. മോഡൽ എസ്, മോഡൽ 3, മോഡൽ എക്സ്, മോഡൽ വൈ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അവയിൽ, മോഡൽ 3 ആണ് ഏറ്റവും വിലകുറഞ്ഞ കാർ. അമേരിക്കയിൽ ഇതിന്റെ വില 32,740 ഡോളറാണ് . ഇത് ഏകദേശം 26.87 ലക്ഷം രൂപ വരും. ഒറ്റത്തവണ ചാർജ് ചെയ്താൽ ഈ കാർ 535 കിലോമീറ്റർ വരെ ഓടും .
ഇലോൺ മസ്‌ക് കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. പ്രധാനമന്ത്രിയെ കണ്ടതിന് ശേഷം ടെസ്‌ല ഇന്ത്യയിലെത്തുന്നതിന്റെ സമയക്രമത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ടെസ്‌ല ഉടൻ തന്നെ ഇന്ത്യയിൽ എത്തുമെന്ന് തൻ വിശ്വസിക്കുന്നു എന്നായിരുന്നു മസ്‌കിന്റെ മറുപടി. അടുത്ത വർഷം 2024ൽ മസ്‌ക്കും ഇന്ത്യ സന്ദർശിക്കാൻ പോകുകയാണ്.