"469 കോടി തിരിച്ചടയ്ക്കണം, ഇല്ലെങ്കില്‍.." സബ്‍സിഡി തട്ടിയ വണ്ടിക്കമ്പനികള്‍ക്ക് കേന്ദ്രം വക മുട്ടൻപണി!

By Web Team  |  First Published Jul 26, 2023, 3:23 PM IST

ഏറ്റവും ഉയർന്ന തുക തിരിച്ചടയ്ക്കാനുള്ളത് രാജ്യത്തെ ഒരു മുൻ നിര ടൂവീലര്‍ നിര്‍മ്മാതാവിനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഏകദേശം 133.48 കോടി രൂപയോളം വരുമെന്നും മറ്റൊരു കമ്പനി 124.91 കോടി രൂപയും മൂന്നാമന് 116.85 കോടി രൂപയുമാണ് ഉള്ളതെന്നും ബിസിനസ് ലൈൻ റിപ്പോര്‍ട്ട് ചെയ്യുന്നു. 


രാജ്യത്തെ ഏഴോളം ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ നിന്നും 469 കോടി രൂപയോളം തിരികെ നൽകാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടതായി റിപ്പോര്‍ട്ട്. ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് II (FAME-II) അഥവാ ഫെയിം 2 സ്‍കീമിന്റെ നിയമങ്ങൾ ലംഘിച്ച് സബ്‍സിഡി വെട്ടിച്ചതിനാണ് നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പ്രമുഖ ഏഴ് കമ്പനികളോടാണ് സര്‍ക്കാര്‍ പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടത്.

ഏറ്റവും ഉയർന്ന തുക തിരിച്ചടയ്ക്കാനുള്ളത് രാജ്യത്തെ ഒരു മുൻ നിര ടൂവീലര്‍ നിര്‍മ്മാതാവിനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഏകദേശം 133.48 കോടി രൂപയോളം വരുമെന്നും മറ്റൊരു കമ്പനി 124.91 കോടി രൂപയും മൂന്നാമന് 116.85 കോടി രൂപയുമാണ് ഉള്ളതെന്നും ബിസിനസ് ലൈൻ റിപ്പോര്‍ട്ട് ചെയ്യുന്നു. സർക്കാരിലേക്ക് തുക തിരികെ നൽകാത്തപക്ഷം, അടുത്ത ഏഴ് മുതല്‍ പത്ത് ദിവസത്തിനുള്ളിൽ പദ്ധതിയിൽ നിന്ന് രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും പദ്ധതിയിൽ പങ്കെടുക്കാൻ സർക്കാർ അനുവദിക്കില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.

Latest Videos

undefined

എത്തി ദിവസങ്ങള്‍ മാത്രം, ഈ ബൈക്ക് വാങ്ങാൻ കൂട്ടയിടി, പൂട്ടുമോ ബുള്ളറ്റിന്‍റെ 'കട'?

സ്‍കീമിന്റെ നിയമങ്ങൾ ലംഘിച്ച് ഈ കമ്പനികൾ ഇൻസെന്റീവുകൾ (സബ്സിഡി) എടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.  ഘനവ്യവസായ മന്ത്രാലയത്തിന്റെ (എംഎച്ച്‌ഐ) അന്വേഷണത്തിൽ ഈ കമ്പനികൾ മാനദണ്ഡങ്ങൾ ലംഘിച്ച് സാമ്പത്തിക ആനുകൂല്യങ്ങൾ നേടിയെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌കീമിന്റെ നിയമങ്ങൾ അനുസരിച്ച്, ഇന്ത്യയിൽ നിർമ്മിച്ച ഘടകങ്ങൾ ഉപയോഗിച്ച് ഇവികൾ നിർമ്മിക്കുന്നതിനാണ് പ്രോത്സാഹനം നല്‍കിയതെന്നും എന്നാൽ ഈ ഏഴ് സ്ഥാപനങ്ങളും ഇറക്കുമതി ചെയ്ത ഘടകങ്ങൾ ഉപയോഗിച്ചതായി , അന്വേഷണത്തിൽ, കണ്ടെത്തിയെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി ബിസിനസ് ലൈൻ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ സർക്കാരിൽ നിന്ന് ഇതുസംബന്ധിച്ച് അറിയിപ്പോ വിവരമോ ലഭിച്ചിട്ടില്ലെന്ന് ആരോപണവിധേരയായ ചില കമ്പനികള്‍ വ്യക്തമാക്കി. സബ്‌സിഡികൾ റദ്ദാക്കുന്നത് സംബന്ധിച്ച് സർക്കാർ വകുപ്പിൽ നിന്നോ ബന്ധപ്പെട്ട അധികാരികളിൽ നിന്നോ വിവരങ്ങളോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്നാണ് കമ്പനികളുടെ നിലപാട്. 

10,000 കോടി രൂപയുടെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2019-ൽ ആണ് ഫെയിം 2 പദ്ധതി പ്രഖ്യാപിച്ചുത്. 2015 ഏപ്രിൽ 1-ന് ആരംഭിച്ച ഫെയിം ഇന്ത്യ 1 (ഹൈബ്രിഡ്) ഇലക്ട്രിക് വാഹനങ്ങളുടെ വേഗത്തിലുള്ള അഡോപ്‌ഷനും നിർമ്മാണവും, മൊത്തം 895 കോടി അടങ്കലിന്റെ വിപുലീകരിച്ച പതിപ്പാണിത്.

അതേസമയം സബ്‌സിഡി തട്ടിയെടുത്ത കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്, അന്വേഷണം പൂർത്തിയാക്കിയ ശേഷം തീരുമാനമെടുക്കാം.

youtubevideo

 

tags
click me!