സീറ്റ് ബെല്‍റ്റിടാതെ പൊലീസ് വാഹനത്തില്‍ സഞ്ചരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന ബൈക്ക് യാത്രികന്‍. വൈറല്‍ വീഡിയോ
ഗോപ്രോ ക്യാമറകളും സി സി ടി വികളുമൊക്കെ കണ്ണു തുറന്നിരിക്കുന്ന കാലമാണിത്. ചോദ്യം ചെയ്യണമെന്നുറപ്പിച്ച് പൗരന്മാരിലാരെങ്കിലും ഇറങ്ങിപ്പുറപ്പെട്ടാല്‍ അധികാരികളുടെ കള്ളക്കളികളും നിയമ ലംഘനങ്ങളുമൊന്നും അത്രയെളുപ്പം ഇക്കാലത്ത് നടക്കില്ല.
റോഡിലെ ചെറിയ നിയമ ലംഘനങ്ങള്‍ക്കു പോലും സാധാരണക്കാരനെ പിഴിയുന്ന പൊലീസുകാര്‍ തന്നെ പലപ്പോഴും നിയമം ലംഘിക്കാറുണ്ട്. അപ്പോഴൊന്നും ആരും ചോദ്യം ചെയ്യാറില്ല. ഭയമോ, തെളിവുകളുടെ അഭാവമോ ഒക്കെയാവാം ഇതിനു കാരണം. എന്നാല്‍ തുറന്നുവച്ച ക്യാമറയുമായി സഞ്ചരിക്കുന്ന ഒരാളുടെ മുമ്പില്‍, അതും അയാള്‍ ഒരു ധൈര്യശാലി കൂടിയാണെങ്കില്‍ നിയമലംഘകരായ പൊലീസ് പെടുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
undefined
സീറ്റ് ബെല്‍റ്റിടാതെ പൊലീസ് വാഹനത്തില്‍ സഞ്ചരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ബൈക്ക് യാത്രികന്‍ പിന്തുടരുന്ന വീഡിയോ ആണിത്. പൊലീസിന്‍റെ ടാറ്റ സുമോയ്ക്കൊപ്പം ബൈക്കോടിച്ചും ഒടുവില്‍ വാഹനത്തിനു മുന്നില്‍ ബൈക്ക് നിര്‍ത്തിയും യാത്രികന്‍ പൊലീസിനെ ചോദ്യം ചെയ്യുകയാണ്. ഒടുിവില്‍ ഗതികെട്ട് പൊലീസ് ഡ്രൈവറും അടുത്തിരിക്കുന്ന ഉദ്യോഗസ്ഥരും സീറ്റ് ബെല്‍റ്റ് ഇടുന്നുണ്ട്.
ബൈക്ക് യാത്രികനെ അഭിനന്ദിച്ചും കയ്യടിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇത്രയും ധൈര്യം എന്‍റെ ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ എന്ന സിനിമാ ഡയലോഗിനൊപ്പം നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുന്നുമുണ്ട്.