ലോഞ്ച് ചെയ്‍തിട്ട് ആഴ്ചയൊന്ന് മാത്രം, പുത്തൻ മാരുതി ജിംനി വില്‍ക്കാൻ വച്ച് ഉടമ; കാരണം ഇതാണ്!

By Web Team  |  First Published Jun 16, 2023, 11:23 AM IST

ലോഞ്ച് ചെയ്‍ത് ഒരാഴ്‍ചയ്ക്കകം യൂസ്‍ഡ് കാർ വിപണിയിലേക്ക് പുത്തൻ മാരുതി ജിംനി എത്തിത്തുടങ്ങി എന്ന രസകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 


രാജ്യത്തെ വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അഞ്ച് വാതിലുകളുള്ള മാരുതി സുസുക്കി ജിംനി കഴിഞ്ഞ ആഴ്‍ചയാണ് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തിയത്. യഥാക്രമം 12.74 ലക്ഷം മുതൽ 15.05 ലക്ഷം രൂപ വരെ വിലയുള്ള സീറ്റ, ആൽഫ എന്നീ രണ്ട് വകഭേദങ്ങളിൽ നാല് വേരിയന്‍റുകളിലായി ഈ ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡർ ജൂണ്‍ ഏഴിനാണ് അവതരിപ്പിച്ചത്. 

എന്നാല്‍ ലോഞ്ച് ചെയ്‍ത് ഒരാഴ്‍ചയ്ക്കകം യൂസ്‍ഡ് കാർ വിപണിയിലേക്ക് പുത്തൻ മാരുതി ജിംനി എത്തിത്തുടങ്ങി എന്ന രസകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള ഈ പരസ്യം ഒരു ഫേസ്ബുക്ക് പേജിൽ ആണ് പ്രസിദ്ധീകരിച്ചതദെന്ന് കാര്‍ ബ്ലോഗ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാനും ദിവസങ്ങൾക്കുമുമ്പ് ഡെലിവറി എടുത്ത ജിംനിയുടെ ഏറ്റവും മികച്ച ആൽഫ എടി ട്രിമ്മിൽ ഉള്ള പുതിയ എസ്‌യുവിയാണ് ഉടമ വിൽക്കാൻ വച്ചിരിക്കുന്നത്. ഓണ്‍റോഡ് വിലയില്‍ നിന്നും ഒരു ലക്ഷം രൂപയോളം കൂടുതല്‍ ഈടാക്കിക്കൊണ്ടാണ് വാഹനം വില്‍ക്കാൻ വച്ചിരിക്കുന്നത് എനതാണ് ശ്രദ്ധേയം.  ജിംനിയുടെ മുൻനിര ട്രിമ്മിന്‍റെ ഓൺറോഡ് വില ഏകദേശം 17.50 ലക്ഷം രൂപയാണ്. തന്‍റെ പുതിയ ജിംനിക്ക് ഉടമ ചോദിക്കുന്ന വില 18.50 ലക്ഷം രൂപയും. വാഹനം ഡ്രൈവ് ചെയ്‍തിട്ടില്ല എന്നും ഉടമ പറയുന്നു. 

Latest Videos

undefined

"ഇതുവരെ കണ്ടത് കഥപ്പടം, പിക്ചർ അഭി ഭി ബാക്കി ​ഹേ ഭായ്.." ഒടുവില്‍ മാരുതി ജിംനി ഇന്ത്യൻ മണ്ണില്‍!

അതേസമയം ഒരു ലക്ഷം രൂപ വലുതാണെങ്കിലും ജിംനിയുടെ നീണ്ട കാത്തിരിപ്പിനെ മറികടക്കാൻ ആഗ്രഹിക്കുന്ന വാഹനപ്രേമികള്‍ക്ക് ഒരുപക്ഷേ ഇതൊന്നും പ്രശ്‍നമായിരിക്കില്ല. കാരണം പുതിയ മാരുതി സുസുക്കി ജിംനി രാജ്യത്തെ വാഹന പ്രേമികള്‍ക്കിടയില്‍ വളരെയധികം തരംഗം സൃഷ്‍ടിച്ചുകഴിഞ്ഞു. വില പ്രഖ്യാപനത്തിന് മുമ്പുതന്നെ ശക്തമായ ബുക്കിംഗ് ലഭിച്ച ജിംനിക്ക് നിലവിൽ രാജ്യത്തെ മിക്ക സ്ഥലങ്ങളിലുംഏകദേശം 30 മുതല്‍ 35 ആഴ്ച വരെ കാത്തിരിപ്പ് കാലയളവ് ഉണ്ട്.  വിപണിയിൽ എത്തുന്നതിന് മുമ്പ് തന്നെ 30,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ച ജിംനിക്ക് പ്രതിദിനം 151 ബുക്കിംഗുകൾ ലഭിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍. ഇത് എസ്‌യുവിയുടെ സ്വീകാര്യത വർദ്ധിച്ചുവെന്ന് സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ എന്തുവില കൊടുത്തും വാഹനം വളരെ വേഗം തന്നെ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്ന വാഹന പ്രേമികള്‍ ഒരുപക്ഷേ ഒട്ടും ഓടാത്ത പുത്തൻ കാര്‍ ഒരുലക്ഷം രൂപ അധികം നല്‍കിയും ചിലപ്പോള്‍ സ്വന്തമാക്കും എന്നുറപ്പ്. 

ഈ രീതി ചിലരെ ഞെട്ടിച്ചേക്കാം. എന്നാൽ അടുത്തകാലത്തായി ഇതൊരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. ആളുകൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറുകൾ ആദ്യം തന്നെ ബുക്ക് ചെയ്യുകയും പിന്നീട് ദീർഘനാളത്തെ കാത്തിരിപ്പ് സമയം ലഭിക്കുന്നവർക്ക് ഡെലിവറി കഴിഞ്ഞ് കുറച്ച് ലാഭത്തിന് വിൽക്കുകയും ചെയ്യുന്ന രീതി വാഹന ഉടമകള്‍ക്കിടയില്‍ വളര്‍ന്നുവരുന്നുണ്ട്. ഉദാഹരണത്തിന്, വിലകൾ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ജിംനി 30,000-ത്തിലധികം നേടി. അതുകൊണ്ട് തന്നെ അതിനുള്ള കാത്തിരിപ്പ് വളരെ വലുതായിരിക്കും എന്നത് സ്വാഭാവികമാണ്. അതെല്ലാം ഒഴിവാക്കാൻ, യൂസ്‍ഡ് കാർ മാർക്കറ്റിൽ നിന്ന് നേരിട്ട് വാങ്ങാൻ ചിലരെങ്കിലും തീരുമാനിക്കും. .

മഹീന്ദ്ര സ്‌കോർപ്പിയോ എൻ ലോഞ്ച് ചെയ്‍തപ്പോഴും ആദ്യമായി ഈ രീതി വലിയ തോതിൽ കണ്ടിട്ടുണ്ട്.  സ്‌കോർപ്പിയോ എൻ കാത്തിരിപ്പ് കാലയളവ് വളരെ വലുതായിരുന്നു. അതിനാൽ, ചില ആളുകൾ അത്തരം ജനപ്രിയ കാറുകൾ ആദ്യ ദിവസം തന്നെ ബുക്ക് ചെയ്യുകയും ഡെലിവറി നേരത്തെ നേടുകയും ചെയ്‍ത ശേഷം വില കൂട്ടി മറിച്ചുവിറ്റിരുന്നു. പൊതുവേ, ഇങ്ങനെ വില്‍ക്കുന്ന കാറുകളെല്ലാം പുതിയതാണ്. അധികം ഓടിച്ചവയുമല്ല. അതിനാൽ, സാധാരണ ഉപയോഗിച്ച കാറുകളുടെ കാര്യത്തിലെന്നപോലെ വർഷങ്ങളായി വാഹനം ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പിക്കാം.

അനിയൻ ബാവ ചരിത്രമായി, ഇനി ചേട്ടൻ ബാവയുടെ കാലം!

click me!