ഇപ്പോഴിതാ ബോളിവുഡിലെ കപൂർ കുടുംബത്തിലേക്ക് അതിഥിയായി എത്തിയിരിക്കുകയാണ് ഈ മെയ്‍ബാക്ക്. നടി നീതു കപൂർ ആണ് ഒരു പുതിയ മെഴ്‌സിഡസ് മെയ്ബാക്ക് ജിഎല്‍എസ് 600 കാർ വാങ്ങിയത്.
ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‍സിഡസ് ബെൻസ് ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വിലകൂടിയ എസ്‌യുവിയാണ് മെഴ്‌സിഡസ് മെയ്ബാക്ക്. എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മോഡലായ ഈ വാഹനം രാജ്യത്തെ നിരവധി സെലിബ്രിറ്റികളും സിനിമാ താരങ്ങളുമൊക്കെ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ പ്രശത്‍യമായ കപൂർ കുടുംബത്തിലേക്ക് അതിഥിയായി എത്തിയിരിക്കുകയാണ് ഈ മെയ്‍ബാക്ക്. നടി നീതു കപൂർ ആണ് ഒരു പുതിയ മെഴ്‌സിഡസ് മെയ്ബാക്ക് ജിഎല്‍എസ് 600 കാർ വാങ്ങിയത്. ഇത് വളരെ ചെലവേറിയതും ആഡംബരമുള്ളതുമായ എസ്‌യുവി കാറാണ്. മൂന്നു കോടി രൂപ എക്സ് ഷോറൂം വിലയുള്ള ഈ കാർ വാങ്ങിയ വിവരം നീതു കപൂർ തന്നെയാണ് പങ്കുവെച്ചത്. മെഴ്‌സിഡസ് ഡീലർ നീതു കപൂർ കാർ ഡെലിവറി എടുക്കുന്നതിന്റെ ഫോട്ടോയും വീഡിയോയും ഷെയർ ചെയ്‍തിട്ടുണ്ട്. അർജുൻ കപൂർ, രൺവീർ സിംഗ്, ആയുഷ്മാൻ ഖുറാൻ തുടങ്ങി നിരവധി ബോളിവുഡ് സെലിബ്രിറ്റികൾക്ക് ഈ കാർ ഉണ്ട്.
നീതു കപൂർ മോണോടോൺ ഷേഡ് കളർ കാർ വാങ്ങി. ഇത് വളരെ ആകർഷകവും സാങ്കേതികമായി നൂതനവുമായ കാറാണ്. നീതു കപൂറിന്റെ പുതിയ കാർ വൻ തിരക്കാണ് സൃഷ്ടിച്ചിരിക്കുന്നത്. കാറിനൊപ്പം നിൽക്കുന്ന ചിത്രവും വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 2022ൽ ബോളിവുഡ് ചിത്രമായ ജഗ് ജഗ് ജിയോയിൽ നീതു കപൂർ പ്രത്യക്ഷപ്പെട്ടിരുന്നു. അനിൽ കപൂറിനൊപ്പം പ്രത്യക്ഷപ്പെട്ട നീതു കപൂർ, ലെറ്റർ ടു മിസ്റ്റർ ഖന്ന എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമ ഉടൻ റിലീസ് ചെയ്യും.
undefined
മെബാക്ക് എന്നാല്‍
ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മേഴ്‍സിഡസ് ബെൻസിന്റെ അത്യാഡംബര വാഹന വിഭാഗമാണ് മെയ്ബാക്ക്. റോള്‍സ് റോയ്‌സിനുള്ള മേഴ്‍സിഡിസിന്റെ മറുപടി എന്നാണ് മെയ്ബാക്ക് കാറുകളെ വിശേഷിപ്പിക്കുന്നത്. ലക്ഷ്വറിയും സുരക്ഷയും ഉറപ്പ് നൽകുന്ന മെയ്ബാക്ക് ലോകത്തിലെ ആഡംബര കാറുകളിൽ ഒന്നാണ്. 2019 മുതൽ അന്താരാഷ്ട്ര വിപണിയിൽ സജീവമായ മേഴ്‍സിഡസ് വാഹനമാണിത്. എസ്‌യുവിക്ക് തുല്യമായ എസ്-ക്ലാസ് ആണിത്. ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ മേബാക്ക് എസ്‌യുവി കൂടിയാണിത്.
കഴിഞ്ഞ വർഷം ജൂണിലാണ് ഈ എസ്‍യുവി ഇന്ത്യൻ വിപണിയിലെത്തിയത്. ജിഎൽഎസിനെ അടിസ്ഥാനമാക്കി നിരവധി ആഡംബര മാറ്റങ്ങളോടെ നിർമിച്ച വാഹനമാണ് മെയ്ബാക്ക് ജിഎൽഎസ് 600. ഏകദേശം മൂന്നു കോടി രൂപയാണ് മെഴ്‌സിഡസ് മെയ്ബാക്ക് GLS600-ന്റെ രാജ്യത്തെ എക്സ് ഷോറൂം വില. എസ്‌യുവിയിൽ ഒട്ടനവധി ഇഷ്‌ടാനുസൃതമാക്കൽ ഓപ്‌ഷനുകൾ ലഭ്യമാണ്. അവയെ ആശ്രയിച്ച്, വില ഇനിയും കൂടും. പൂർണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനമാണ് മെയ്ബ ജിഎൽഎസ് 600. സി.ബി.യു ഇറക്കുമതിയായി 50 യൂനിറ്റുകൾ മാത്രമാണ് മെഴ്‌സിഡസ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. അവയെല്ലാം ഇതിനകം വിറ്റുപോയി. നാല് സീറ്റർ അല്ലെങ്കിൽ അഞ്ച് സീറ്റർ വാഹനമായി ജി.എൽ.എസ് 600 ലഭിക്കും. നാല് സീറ്റർ പതിപ്പ് കൂടുതൽ ആഡംബര പൂർണമാണ്.
വെൻറിലേറ്റഡ്, മസാജിങ് സീറ്റുകൾ, വുഡ് ഫിനിഷുകൾ, എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകൾ, 64 കളർ ആംബിയൻറ് ലൈറ്റിങ്, 360 ഡിഗ്രി പാർക്കിങ് കാമറ, നാപ്പ ലെതർ അപ്ഹോൾസ്റ്ററി, ഫൈവ് സോൺ ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ് , റഫ്രിജറേറ്റർ എന്നിവയെല്ലാം വാഹനത്തിൽ ലഭ്യമാണ്.
48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം ലഭിക്കുന്ന 4.0 ലിറ്റർ V8 എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ എഞ്ചിൻ 557 പിഎസും 730 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. ഹൈബ്രിഡ് സിസ്റ്റം ആവശ്യാനുസരണം 22 പിഎസും 250 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്ക് ആണ് ട്രാൻസ്മിഷൻ. എൻജിനിൽനിന്ന് 557 എച്ച്പി കരുത്തും 730 എൻഎം ടോർക്കും ലഭിക്കുമ്പോൾ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോർക്ക് 250 എൻഎം എന്നിങ്ങനെയാണ്.
നാലു സോണായി തിരിച്ചിട്ടുള്ള ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, അഡാപ്റ്റീവ് എയർ സസ്പെൻഷൻ, വെന്റിലേറ്റഡ് മുന്‍–പിൻ സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, ബർമെസ്റ്റർ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്. കൂടാതെ സൂരക്ഷയ്ക്കായി എബിഎസ്, ഇബിഡി, ലൈൻ കീപ്പ് അസിസ്റ്റ്, ബ്ലൈന്റ് സ്പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, സ്റ്റിയറിങ് അസിസ്റ്റ്, ടയർ പ്രെഷർ മോണിറ്റർ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. ബെന്‍റ്‍ലി ബെൻടൈഗ, റോൾസ് റോയിസ് കള്ളിനൻ, മസാറെറ്റി ലെവാന്‍റെ, റെയ്ഞ്ച് റോവർ ഓട്ടോബയോഗ്രഫി എന്നിവയുമായിട്ടാകും മെയ്ബാക്ക് ജി എൽ എസ് ഇന്ത്യയിൽ മത്സരിക്കുന്നത്.