ആദ്യം 1.13 കോടി, ഇപ്പോള്‍ 2.43 കോടി; 2021ല്‍ മാത്രം യുവതാരം വാങ്ങിയത് കോടികളുടെ വണ്ടികള്‍!

By Web Team  |  First Published Sep 8, 2021, 8:04 PM IST

2021-ല്‍ മാത്രം താരത്തിന്റെ ഗ്യാരേജിലെത്തുന്ന രണ്ടാമത്തെ എസ്‍യുവിയാണ് മേബാക്ക് ജിഎല്‍.എസ്.  1.13 കോടി രൂപയുടെ റേഞ്ച് റോവര്‍ ഡിഫന്‍ഡര്‍ 110 ആണ് ഇതിനുമുമ്പ് അദ്ദേഹം സ്വന്തമാക്കിയ എസ്‍യുവി ഇതുകൂടാതെ 1.65 കോടി രൂപ എക്‌സ്‌ഷോറൂം വിലവരുന്ന മസൊരാറ്റി ലെവാന്റെ, ഔഡി Q5, ഹോണ്ട് സി.ആര്‍.വി. തുടങ്ങിയ വാഹനങ്ങളും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്


ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മേഴ്‍സിഡസ് ബെൻസിന്റെ അത്യാഡംബര വാഹന വിഭാഗമാണ് മെയ്ബാക്ക്. റോള്‍സ് റോയ്‌സിനുള്ള മേഴ്‍സിഡിസിന്റെ മറുപടി എന്നാണ് മെയ്ബാക്ക് കാറുകളെ വിശേഷിപ്പിക്കുന്നത്. ലക്ഷ്വറിയും സുരക്ഷയും ഉറപ്പ് നൽകുന്ന മെയ്ബാക്ക്  ലോകത്തിലെ ആഡംബര കാറുകളിൽ ഒന്നാണ്.   2019 മുതൽ അന്താരാഷ്ട്ര വിപണിയിൽ സജീവമായ മേഴ്‍സിഡ‌സ് വാഹനമാണിത്. ഈ ജൂണ്‍ മാസത്തിലാണ് മെഴ്‌സിഡസ് മെയ്ബാക് ജിഎൽഎസ് ഇന്ത്യൻ വിപണിയിലെത്തിയത്. 2.43 കോടി രൂപയാണ് ഇതിന്റെ എക്‌സ്-ഷോറൂം വില.  ഇന്ത്യയിൽ ആദ്യ ഘട്ടത്തിൽ വില്പനയ്ക്കായി 50നടുത്ത് യൂണിറ്റുകൾ മാത്രമാണ് ഒരുക്കിയിരിക്കുന്നത്. 

Latest Videos

undefined

ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ സെലിബ്രറ്റികളുടെ ഇഷ്‍ടവാഹനമായ ഈ മോഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് ഔറംഗസേബ്, ടൂ സ്റ്റേറ്റ്സ്, ഹാഫ് ഗേള്‍ഫ്രണ്ട്, പാനിപത് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം അര്‍ജുന്‍ കപൂറും. മെഴ്‌സിഡസിന്റെ മുംബൈയിലെ ഷോറൂമില്‍ നിന്നാണ് അദ്ദേഹം വാഹനം സ്വന്തമാക്കിയതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.  

ബോളിവുഡ് സിനിമയിലെ കടുത്ത വാഹനപ്രേമികളില്‍ ഒരാളാണ് അര്‍ജുന്‍ കപൂറും.  2021-ല്‍ മാത്രം അര്‍ജുന്‍ കപൂറിന്റെ ഗ്യാരേജിലെത്തുന്ന രണ്ടാമത്തെ എസ്‍യുവിയാണ് മേബാക്ക് ജിഎല്‍.എസ്.  1.13 കോടി രൂപയുടെ റേഞ്ച് റോവര്‍ ഡിഫന്‍ഡര്‍ 110 ആണ് ഇതിനുമുമ്പ് അദ്ദേഹം സ്വന്തമാക്കിയ എസ്.യു.വി. ഇതുകൂടാതെ 1.65 കോടി രൂപ എക്‌സ്‌ഷോറൂം വിലവരുന്ന മസൊരാറ്റി ലെവാന്റെ, ഔഡി Q5, ഹോണ്ട് സി.ആര്‍.വി. തുടങ്ങിയ വാഹനങ്ങളും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്.

മെയ്ബാക്ക് ജിഎൽഎസ്സിന്റെ പ്രധാന ആകർഷണം മെയ്ബാക്ക് ശ്രേണിയിലുള്ള മെഴ്‌സിഡസ് കാറുകളുടെ മുഖമുദ്രയായ കുത്തനെ സ്‌ളാറ്റുകൾ ക്രമീകരിച്ച ക്രോം ഗ്രിൽ ആണ്.  ബെന്‍സ് ജിഎൽഎസിനെ അടിസ്ഥാനമാക്കി നിരവധി ആഡംബര മാറ്റങ്ങളോടെ നിർമിച്ച കാറിന്‍റെ ഹൃദയം നാലു ലീറ്റർ ട്വീൻ ടർബൊ വി8 എൻജിനും 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമാണ്.  ഈ എഞ്ചിന്‍ 557 എച്ച്പി കരുത്തും 730 എൻഎം ടോർക്കും ഉല്‍പ്പാദിപ്പിക്കും. 22 എച്ച്പിയും ടോർക്ക് 250 എൻഎമ്മുമാണ് ഹൈബ്രിഡ് സിസ്റ്റത്തിന് കരുത്തേകുന്നത്. ഒമ്പത് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. 

എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മെയ്ബാക്ക് വാഹനമാണ് ജിഎൽഎസ്. പ്രൈവറ്റ് ജെറ്റിന് സമാനമായ പിൻ സീറ്റുകൾ ഉപയോഗിക്കുന്ന സെഗ്‌മെന്റിലെ തന്നെ ആദ്യ വാഹനമാണ് ജിഎൽഎസ് മെയ്ബാക്ക് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.  43.5 ഡിഗ്രിവരെ റിക്ലൈൻ ചെയ്യാവുന്ന സീറ്റുകൾ ഇലക്ട്രിക്കലി അഡ്‍ജസ്റ്റ് ചെയ്യാൻ സാധിക്കുന്നതും മെമ്മറിയുള്ളതുമാണ്. നാലു സീറ്റർ- അഞ്ച് സീറ്റർ എന്നീ മോഡലുകൾ ആവശ്യക്കാർക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. 3135 എംഎം വീൽബേസും പിൻസീറ്റ് യാത്രക്കാർക്ക് 1103 എംഎം ലെഗ്റൂമും ഈ വാഹനം നൽകുന്നുണ്ടെന്നതാണ് ഇതിന്‍റെ മറ്റൊരു സവിശേഷത. നാലു സീറ്റ് മോഡലിൽ പിൻ സീറ്റുകളുടെ നടുവിലായി ഒരു ചെറിയ റെഫ്രിജറേറ്ററും സജ്ജീകരിച്ചിട്ടുണ്ട്.

ബെന്‍സ് ജിഎൽഎസിന്‍റെ അതേ പ്ളാറ്റ്ഫോമിൽ തന്നെയാണ് മെയ്ബാഷ് ജിഎൽഎസും നിർമ്മിച്ചിരിക്കുന്നത്. അതിനാൽ തന്നെ വലിപ്പമേറിയതും വിശാലതയേറിയതുമാകും പുതിയ മോഡലും. എന്നാൽ നോർമൽ മോ‌ഡലിൽ ഉള്ളതിനേക്കാളും മേയ്ബാഷ് ബാഡ്‍ജ്, ക്രോമിൽ തീർത്ത റേഡിയേറ്റർ ഗ്രിൽ, ബമ്പറുകളെ ബന്ധിപ്പിച്ചുള്ള ക്രോം ഫിനിഷ് തുടങ്ങിയവ ഇതിൽ കൂടുതലായുണ്ട്. 

നാലു സോണായി തിരിച്ചിട്ടുള്ള ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, അഡാപ്റ്റീവ് എയർ സസ്പെൻഷൻ, വെന്റിലേറ്റഡ് മുന്‍–പിൻ സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, ബർമെസ്റ്റർ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്. കൂടാതെ സൂരക്ഷയ്ക്കായി എബിഎസ്, ഇബിഡി, ലൈൻ കീപ്പ് അസിസ്റ്റ്, ബ്ലൈന്റ് സ്പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, സ്റ്റിയറിങ് അസിസ്റ്റ്, ടയർ പ്രെഷർ മോണിറ്റർ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. ബെന്‍റ്‍ലി ബെൻടൈഗ, റോൾസ് റോയിസ് കള്ളിനൻ, മസാറെറ്റി ലെവാന്‍റെ, റെയ്ഞ്ച് റോവർ ഓട്ടോബയോഗ്രഫി എന്നിവയുമായിട്ടാകും മെയ്ബാഷ് ജി എൽ എസ് ഇന്ത്യയിൽ മത്സരിക്കുക.

ബോളീവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിംഗും അടുത്തിടെ ഈ കിടിലന്‍ ജര്‍മ്മന്‍ മോഡലിനെ ഗാരേജില്‍ എത്തിച്ചിരുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!