എണ്ണയടിച്ച് കീശ കീറില്ല, തന്‍റെ വാഹനങ്ങളില്‍ ചാണകം ഇന്ധനമാക്കി ഒരു കര്‍ഷകൻ!

By Web Team  |  First Published Mar 14, 2023, 2:11 PM IST

ചാണകത്തിൽ നിന്ന് നിർമ്മിച്ച മീഥെയിൻ വാതകത്തിൽ ഓടുന്ന വാഹനങ്ങള്‍ ഉപയോഗിച്ച് ഒരു കര്‍ഷകൻ


പെട്രോളിനും ഡീസലിനും പകരം ബദല്‍ ഇന്ധനം ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ലോകം. ഇതിന്റെ അടിസ്ഥാനത്തില്‍ ചാണകത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന മീഥേന്‍ വാതകം വാഹനലോകത്ത് ഉപയോഗിക്കുമെന്നാണ് കരുതുന്നത്. ചാണകത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന മീഥേൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് വിവിധ വാഹന നിർമ്മാതാക്കൾ. ഇപ്പോഴിതാ ചാണകത്തിൽ നിന്ന് നിർമ്മിച്ച മീഥെയിൻ വാതകത്തിൽ ഓടുന്ന വാഹനം ഒരു രാജ്യത്ത് ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.  

ഫ്രാൻസിലെ ഒരു ഫാമിലാണ്  പശുവിന്റെ ചാണകത്തിൽ നിന്ന് മീഥേൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നത്. ഈ ഫാമില്‍ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും ചാണകത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന മീഥേൻ ഉപയോഗിച്ചാണ് ഓടുന്നത്. ബെർട്രാൻഡ് ഗ്വെറിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫാം. പൂർണ്ണമായും ചാണക മീഥേൻ ഇന്ധനമാക്കിയ വാഹനങ്ങളാണ് ഇവിടെ ഓടുന്നത്. ഗോശാലയിലെ ഉള്‍പ്പെടെ ഇവിടെ നടക്കുന്ന വിവിധ ജോലികൾക്കായി പലതരം വാഹനങ്ങൾ ഉപയോഗിക്കുന്നു.

Latest Videos

undefined

ഈ വാഹനങ്ങൾക്കെല്ലാം ചാണകത്തിലെ മീഥേൻ ഉപയോഗിച്ച് ഓടാനാകും. ഇറ്റാലിയൻ-അമേരിക്കൻ കമ്പനിയായ ന്യൂ ഹോളണ്ട്, ചാണകത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ ഒരു ശ്രേണി, കഴിഞ്ഞ വർഷം വിൽപ്പനയ്‌ക്ക് പുറത്തിറക്കിയിരുന്നു. കൃഷിക്കും കാർഷിക ജോലികൾക്കും മാത്രം ഉപയോഗിക്കാൻ കഴിയുന്ന ബയോ-എൻജിവി വാഹനങ്ങൾ വിൽപ്പനയ്‌ക്ക് വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഈ വാഹനങ്ങൾ ഡീസലിനേക്കാൾ മലിനീകരണം കുറവാണ്. മാത്രവുമല്ല ഡീസലിനേക്കാൾ പലമടങ്ങ് വിലയും കുറവാണ്. ഇത്തരം സ്റ്റേഷൻ രാജ്യത്തെ കർഷക കൂട്ടായ്മ പ്രത്യേകം നിർമ്മിച്ചതാണ്, അവർ അത് അവരുടെ വാഹനങ്ങൾക്ക് ഉപയോഗിക്കുന്നു. താമസിയാതെ, എണ്ണ കമ്പനികളായ എൻജി, ടോട്ടൽ എനർജീസ് തുടങ്ങിയ കമ്പനികളും സമാനമായ മീഥേൻ വിൽപ്പനയ്ക്കായി വിപണിയിൽ പ്രവേശിക്കും.

വമ്പൻ കമ്പനികൾ ഇതിനുള്ള പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. ഫ്രാൻസിൽ പ്രവർത്തിക്കുന്ന ജൈവ-എൻജിവി പ്ലാന്റുകൾക്കുള്ള ചാണകം അടുത്തുള്ള ഗോശാലകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നു. കർഷകരും പശു ഫാം ഉടമകളും ചാണക ശേഖരണത്തിനായി അവരുടെ ഷെഡുകളിൽ പ്രത്യേക സ്ഥലം സൂക്ഷിക്കുന്നുമുണ്ട്. 

ഫാമില്‍ ഉൽപ്പാദിപ്പിക്കുന്ന ശുദ്ധമായ മീഥേൻ വാഹനങ്ങൾക്ക് ഉപയോഗിക്കുകയും ശേഷിക്കുന്ന വാതകം കത്തിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നുവെന്ന് ബെർട്രാൻഡ് ഗ്വെറിൻ പറഞ്ഞു. പ്രകൃതിവാതകത്തിൽ ഓടുന്ന കാറുകൾ കൂടുതലായി കാണപ്പെടുന്ന ബ്രിട്ടനിൽ നിന്നും നെതർലാൻഡ്‌സിൽ നിന്നുമുള്ള സന്ദർശകരെ ആകർഷിക്കാനുമാണ് 59കാരനായ ഗ്വെറിന്‍റെ ശ്രമം. ചാണകം ഉപയോഗിച്ചുള്ള മീഥേൻ വാഹനങ്ങൾ ഫ്രാൻസിലെ ചില ഗ്രാമപ്രദേശങ്ങളിൽ മാത്രമാണ് ഉപയോഗത്തിൽ വന്നത്. ഇത് ഉടൻ വിപുലീകരിക്കാനാണ് സർക്കാരും കർഷക സംഘടനകളും ആലോചിക്കുന്നത്.

click me!