ഒരു ചെടിയില്‍ രണ്ടുനിറത്തിലുള്ള ഹൈഡ്രാഞ്ചിയ പൂക്കള്‍; ഇത് വ്യത്യസ്തയിനം കുള്ളന്‍ചെടി

By Web Team  |  First Published Jun 28, 2020, 5:14 PM IST

വളരുന്ന സാഹചര്യമനുസരിച്ച് പിങ്കും പച്ചയും നിറങ്ങള്‍ക്ക് പരിവര്‍ത്തനം വന്ന് ബോഗണ്‍വില്ലയുടെ പിങ്കിലേക്കും ചുവപ്പ് കലര്‍ന്ന ബ്രൗണ്‍ നിറത്തിലേക്കും മാറാം. ഈ കുള്ളന്‍ ഹൈഡ്രാഞ്ചിയ മൂന്ന് അടി ഉയരത്തിലാണ് വളരുന്നത്. ഈര്‍പ്പമുള്ളതും നീര്‍വാര്‍ച്ചയുള്ളതും പകുതി തണലുള്ളതുമായ സ്ഥലമാണ് ഇവയ്ക്ക് ആവശ്യം.

ഹൈഡ്രാഞ്ചിയ പൂക്കളെപ്പറ്റി ഓര്‍ക്കുമ്പോള്‍ മനസില്‍ വരുന്നത് സാധാരണ കാണുന്ന നീലനിറത്തിലുള്ള പൂക്കളായിരിക്കം. ഒരു ചെടിയില്‍ തന്നെ പല നിറത്തിലുമുള്ള പൂക്കളുണ്ടാകുന്ന തരം ഹൈഡ്രാഞ്ചിയയുമുണ്ട്. പിസ്റ്റാഷ്യോ എന്ന ഇനത്തില്‍പ്പെട്ട ചെടിയില്‍ പല വര്‍ണങ്ങളിലുള്ള പൂക്കള്‍ വിരിയും.

ഹൈഡ്രാഞ്ചിയ മാക്രോഫൈല എന്നാണ് ഔദ്യോഗികമായ ഈ ചെടി അറിയപ്പെടുന്നത്. പിങ്കും പച്ചയും നിറത്തില്‍ പിസ്‍തയുടെ പരിപ്പ് പോലെ പൂക്കളില്‍ കാണപ്പെടുന്നതുകൊണ്ടാണ് പിസ്റ്റാഷ്യോ ഹൈഡ്രാഞ്ചിയ എന്ന പേര് വന്നത്.

Latest Videos

undefined

വളരുന്ന സാഹചര്യമനുസരിച്ച് പിങ്കും പച്ചയും നിറങ്ങള്‍ക്ക് പരിവര്‍ത്തനം വന്ന് ബോഗണ്‍വില്ലയുടെ പിങ്കിലേക്കും ചുവപ്പ് കലര്‍ന്ന ബ്രൗണ്‍ നിറത്തിലേക്കും മാറാം. ഈ കുള്ളന്‍ ഹൈഡ്രാഞ്ചിയ മൂന്ന് അടി ഉയരത്തിലാണ് വളരുന്നത്. ഈര്‍പ്പമുള്ളതും നീര്‍വാര്‍ച്ചയുള്ളതും പകുതി തണലുള്ളതുമായ സ്ഥലമാണ് ഇവയ്ക്ക് ആവശ്യം.

കാര്യമായ പരിചരണമില്ലാതെയും വളരുന്ന ചെടിയായ പിസ്റ്റാഷ്യോ പ്രൂണിങ്ങ് ആവശ്യമില്ലാത്ത ഇനമാണ്. പൂക്കളുണ്ടാകുന്നതിന് മുമ്പാണ് വളം നല്‍കേണ്ടത്. കുട്ടികളും വളര്‍ത്തുമൃഗങ്ങളും ഈ ചെടിയുമായി സമ്പര്‍ക്കത്തില്‍ വരാത്ത വിധത്തില്‍ വളര്‍ത്തണം. ശരീരത്തിനുള്ളിലെത്തിയാല്‍ വിഷാംശമുണ്ട്.

ഹൈഡ്രാഞ്ചിയ 70 -ല്‍ക്കൂടുതല്‍ ഇനങ്ങളിലുണ്ട്. ബിഗ് ലീഫ് ഹൈഡ്രാഞ്ചിയ എന്നും പിസ്റ്റാഷ്യോ ചെടി വിളിക്കപ്പെടുന്നു. ബോളിന്റെ ആകൃതിയിലാണ് ഇതളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പടര്‍ന്നുവളരുന്ന ഇനങ്ങളും ഹൈഡ്രാഞ്ചിയ ചെടിയിലുണ്ട്.

click me!