മാവും ചെടിച്ചട്ടിയില്‍ ഇന്‍ഡോര്‍ പ്ലാന്‍റ് ആയി വളര്‍ത്താം

By Web Team  |  First Published Jun 29, 2020, 4:22 PM IST

മാര്‍ക്കറ്റില്‍ കിട്ടുന്ന പഴുത്ത മാങ്ങ എടുക്കുക. നന്നായി പഴുത്ത മാങ്ങയില്‍ നിന്നുള്ള അണ്ടിയാണ് പെട്ടെന്ന് മുളപ്പിക്കാന്‍ കഴിയുന്നത്. വിത്ത് മുളച്ചുണ്ടാകുന്ന മാവ് മാതൃസസ്യത്തിന്റെ അതേ ഗുണങ്ങള്‍ കാണിക്കുകയില്ല. മാങ്ങയണ്ടിയുടെ പുറത്തുള്ള കട്ടിയുള്ള ഭാഗം നീക്കം ചെയ്‍ത് ഉള്ളില്‍ നിന്ന് വിത്ത് പുറത്തെടുക്കുക.



മാവ് ഇന്‍ഡോര്‍ ചെടിയായി വളര്‍ത്താമെന്ന് കേള്‍ക്കുമ്പോള്‍ ചെറിയൊരു ഇഷ്ടക്കേട് തോന്നാമല്ലേ? എന്നാല്‍, മറ്റേതൊരു ചെടിയെയും പോലെ മാവും വീട്ടിനകത്ത് ചട്ടിയില്‍ വളര്‍ത്താം. മാമ്പഴം കഴിക്കാനല്ല ഇങ്ങനെ കുറ്റിച്ചെടിയായി മാവ് വളര്‍ത്തുന്നത്. രസകരമായ ഹോബിയായി ചെടികള്‍ വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് പരീക്ഷിച്ചുനോക്കാവുന്നതാണ് ഇതും.

ഒരു പാത്രത്തില്‍ വളര്‍ത്തി കൃത്യമായി പ്രൂണ്‍ ചെയ്‍താല്‍ ആകര്‍ഷകമായ ഇന്‍ഡോര്‍ പ്ലാന്റായി മാവും വളരും. മൃദുലമായതും തിളങ്ങുന്നതുമായ ഇലകളുള്ള കുറ്റിച്ചെടിയായി മാവ് വളര്‍ത്താം.

Latest Videos

undefined

ആറോ ഏഴോ വര്‍ഷങ്ങള്‍ കൊണ്ട് മാമ്പഴം ഉണ്ടാക്കാന്‍ കഴിയുന്ന രീതിയിലാണ് സാധാരണ പറമ്പുകളില്‍ മാവ് വളര്‍ത്താറുള്ളത്. സൂര്യപ്രകാശത്തിലാണ് മാമ്പഴം നന്നായി ഉണ്ടാകുന്നത്. എന്നാല്‍, വീട്ടിനകത്ത് വളര്‍ത്തുന്നത് മാമ്പഴം കിട്ടാനല്ല.

മാവ് ഇന്‍ഡോര്‍ പ്ലാന്റ് ആയി വളര്‍ത്താന്‍ ചില ടിപ്‌സ്

മാര്‍ക്കറ്റില്‍ കിട്ടുന്ന പഴുത്ത മാങ്ങ എടുക്കുക. നന്നായി പഴുത്ത മാങ്ങയില്‍ നിന്നുള്ള അണ്ടിയാണ് പെട്ടെന്ന് മുളപ്പിക്കാന്‍ കഴിയുന്നത്. വിത്ത് മുളച്ചുണ്ടാകുന്ന മാവ് മാതൃസസ്യത്തിന്റെ അതേ ഗുണങ്ങള്‍ കാണിക്കുകയില്ല. മാങ്ങയണ്ടിയുടെ പുറത്തുള്ള കട്ടിയുള്ള ഭാഗം നീക്കം ചെയ്‍ത് ഉള്ളില്‍ നിന്ന് വിത്ത് പുറത്തെടുക്കുക.

ഈ വിത്തിനകത്ത് രണ്ടു വശത്തുനിന്നും ഈര്‍ക്കിലോ ടൂത്ത് പിക്കോ കുത്തിവെച്ച് വെള്ളം നിറച്ച് ഗ്ലാസ് ജാറിലേക്ക് ഇറക്കിവെക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ വിത്ത് പകുതി വെള്ളത്തില്‍ മുങ്ങിയിരിക്കും. മുകള്‍ഭാഗം ഉണങ്ങിയിരിക്കണം.

രണ്ടാഴ്ചയോളം കാത്തുനിന്നാല്‍ വിത്ത് മുളയ്ക്കും. വിത്തിനേക്കാള്‍ താഴത്തേക്ക് വെള്ളത്തിന്റെ അളവ് കുറയുമ്പോള്‍ കൂടുതല്‍ വെള്ളം ഒഴിച്ചുകൊടുക്കണം. മുള പൊട്ടി വരുമ്പോള്‍ വെള്ളത്തില്‍ നിന്നും വിത്ത് പുറത്തെടുത്ത് നല്ല നീര്‍വാര്‍ച്ചയുള്ള പോട്ടിങ്ങ് മിശ്രിതം നിറച്ച ചട്ടിയിലേക്ക് നടുക.

കമ്പോസ്റ്റും ജൈവവളവും ചേര്‍ത്ത മണ്ണായിരിക്കണം. രണ്ട് ഇഞ്ച് ആഴത്തില്‍ വേര് മണ്ണിനടയിലേക്ക് പോകുന്ന രീതിയിലായിരിക്കണം നടേണ്ടത്. ഈ ചട്ടി നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റിവെക്കുക. കൃത്യമായി നനയ്ക്കുകയും ഇലകളില്‍ വെള്ളം സ്‌പ്രേ ചെയ്യുകയും വേണം.

വേനല്‍ക്കാലമാകുമ്പോള്‍ വെള്ളത്തില്‍ ലയിപ്പിച്ച വളങ്ങള്‍ നല്‍കാം. തണുപ്പുകാലത്ത് വളപ്രയോഗം ആവശ്യമില്ല. വെള്ളവും കുറയ്ക്കണം. മുകളിലുള്ള ഇലകള്‍ പറിച്ചുമാറ്റി വളര്‍ച്ച പതുക്കെയാക്കണം. ഇങ്ങനെ കൊമ്പുകോതല്‍ നടത്തിക്കൊടുത്താല്‍ വളരെക്കാലത്തോളം ഇന്‍ഡോര്‍ പ്ലാന്റായി ചട്ടിയില്‍ കൗതുകകരമായി മാവ് വളര്‍ത്താം.


 

click me!