15000 -ത്തിൽ തുടങ്ങി, സമ്പാദിക്കുന്നത് അരലക്ഷം രൂപ, പാർട്ട് ടൈമായി പൗൾട്രി ഫാം

By Web Team  |  First Published Jan 26, 2024, 8:33 AM IST

സാമ്പത്തികമായി പ്രതിസന്ധിയിൽ പെട്ട കാലത്ത് താൻ 15,000 രൂപ ലാഭിച്ചുവെന്ന് സക്കുള്ള പറയുന്നു. ഈ പണം ഉപയോഗപ്പെടുത്തിയാണ് 2016 -ൽ കടക്നാഥ് എന്ന നാടൻ ഇനം കോഴിയെ വളർത്താൻ അദ്ദേഹം തുടങ്ങിയത്. മ


ജീവിതച്ചെലവുകൾ വളരെ അധികമായ കാലമാണിത്. പലപ്പോഴും ഒരു ജോലി കൊണ്ട് നന്നായി ജീവിച്ചു പോവുക പ്രയാസം. അതുകൊണ്ട് തന്നെ പലരും ഇന്ന് പാർട്ട് ടൈമായി മറ്റ് ജോലികളും നോക്കുന്നുണ്ട്. ചിലരാവട്ടെ, തങ്ങളുടെ പാഷൻ തന്നെ ജോലിയാക്കുകയും അതിൽ നിന്നും സമ്പാദിക്കുകയും ചെയ്യുന്നു. അതിൽ ഒരാളാണ് ബിഹാറിലെ മുസാഫർപൂരിൽ നിന്നുള്ള മുഹമ്മദ് സക്കുള്ള. 

ഒരു സർക്കാർ‌ ജീവനക്കാരനാണ് സക്കുള്ള. ഒരു ക്ലർക്കായിട്ടാണ് അദ്ദേഹം ജോലി ചെയ്യുന്നത്. എന്നാൽ, ആ തുക കൊണ്ട് വീട്ടിലെ കാര്യങ്ങൾ ശരിക്കും നടന്നു പോകുന്നില്ല എന്നും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനാവുന്നില്ല എന്നും സക്കുള്ള പറയുന്നു. പൗൾട്രി ഫാം നടത്താനുള്ള തീരുമാനത്തിലെത്തുന്നത് അങ്ങനെയാണ്. എന്തെങ്കിലും ഒരു ബിസിനസ് എന്ന നിലയ്ക്കായിരുന്നില്ല അത് തുടങ്ങുന്നത്. മറിച്ച്, സക്കുള്ളയ്ക്ക് കോഴി വളർത്തലിൽ നല്ല താല്പര്യവും ഉണ്ടായിരുന്നു. ഇന്ന് കോഴികളെ വളർത്തുക എന്നതിലൊതുങ്ങുന്നില്ല സക്കുള്ളയുടെ പ്രവർത്തനം. പൗൾട്രി ഫാം നടത്താൻ ആ​ഗ്രഹിച്ചെത്തുന്നവർക്ക് വേണ്ട കാര്യങ്ങൾ പറഞ്ഞുകൊടുത്ത് അവരെ സഹായിക്കുക കൂടി ചെയ്യുന്നു അദ്ദേഹം. 

Latest Videos

സാമ്പത്തികമായി പ്രതിസന്ധിയിൽ പെട്ട കാലത്ത് താൻ 15,000 രൂപ ലാഭിച്ചുവെന്ന് സക്കുള്ള പറയുന്നു. ഈ പണം ഉപയോഗപ്പെടുത്തിയാണ് 2016 -ൽ കടക്നാഥ് എന്ന നാടൻ ഇനം കോഴിയെ വളർത്താൻ അദ്ദേഹം തുടങ്ങിയത്. മധ്യപ്രദേശിലെ ഝബുവയിൽ നിന്ന് ആദ്യം 100 കോഴിക്കുഞ്ഞുങ്ങളെ ഓർഡർ ചെയ്ത് വളർത്താൻ തുടങ്ങുകയായിരുന്നു. അവ മുട്ടയിടാൻ തുടങ്ങിയതോടെ ബിസിനസ് പച്ചപിടിച്ച് തുടങ്ങി. ഓൺലൈനിലൂടെയാണ് മാർക്കറ്റിം​ഗ്. ബേട്ടിയ, സസാരം, ബെഗുസരായ് എന്നിവിടങ്ങളിൽ നിന്നും വേറെയും അനേകം ജില്ലകളിൽ നിന്നും ആളുകൾ ഇന്ന് സക്കുള്ളയുടെ കോഴിയ്ക്കും മുട്ടയ്ക്കും വേണ്ടി എത്താറുണ്ട്. 

തന്റെ ജോലി ചെയ്യുന്നതിനിടയിൽ തന്നെയുള്ള ഈ പാർട് ടൈം ബിസിനസിൽ നിന്ന് പ്രതിമാസം 50,000 രൂപയിലധികം താൻ സമ്പാദിക്കുന്നുണ്ട് എന്നും സക്കുള്ള പറയുന്നു. കുടുംബത്തിന് നല്ല ജീവിതം നൽകാനാണ് താൻ ഈ ബിസിനസ് തുടങ്ങിയത്. സത്യസന്ധതയോടെയാണ് താൻ ഈ ബിസിനസ് നടത്തുന്നത് എന്നും അതാണ് അത് വിജയിക്കാൻ കാരണമായത് എന്നും സക്കുള്ള പറയുന്നു. 

undefined

വായിക്കാം: പൂച്ചക്കുട്ടിയെപ്പോലെ കടുവ, സ്നേഹത്തോടെ കെട്ടിപ്പിടിച്ച് സ്ത്രീ, വീഡിയോ കണ്ടത് 24 മില്ല്യണ്‍ പേര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!